ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: التكوير   آية:

سورة التكوير - സൂറത്തുത്തക്വീർ

من مقاصد السورة:
كمال القرآن في تذكير الأنفس باختلال الكون عند البعث.
പുനരുത്ഥാനവേളയിൽ പ്രപഞ്ചത്തിൻ്റെ കെട്ടുറപ്പ് തകരുന്നത് വിവരിച്ചു കൊണ്ട് ഹൃദയങ്ങളെ തൊട്ടുണർത്തുന്നതിൽ ഖുർആനിൻ്റെ പൂർണ്ണമായ ഭംഗി ദർശിക്കാം.

اِذَا الشَّمْسُ كُوِّرَتْ ۟
സൂര്യൻ്റെ പിണ്ഡം കൂടിച്ചേരുകയും, അതിൻ്റെ പ്രകാശം ഇല്ലാതാവുകയും ചെയ്താൽ.
التفاسير العربية:
وَاِذَا النُّجُوْمُ انْكَدَرَتْ ۟
നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും, അതിൻ്റെ പ്രകാശം തുടച്ചു നീക്കപ്പെടുകയും ചെയ്താൽ.
التفاسير العربية:
وَاِذَا الْجِبَالُ سُیِّرَتْ ۟
പർവ്വതങ്ങൾ അതിൻ്റെ സ്ഥാനങ്ങളിൽ നിന്ന് ചലിപ്പിക്കപ്പെട്ടാൽ;
التفاسير العربية:
وَاِذَا الْعِشَارُ عُطِّلَتْ ۟
ജനങ്ങൾ ഉടമപ്പെടുത്താൻ മത്സരിക്കുന്ന ഗർഭിണികളായ ഒട്ടകങ്ങളെ അവർ ഉപേക്ഷിക്കുകയും, അവ അവഗണിക്കപ്പെടുകയും ചെയ്താൽ.
التفاسير العربية:
وَاِذَا الْوُحُوْشُ حُشِرَتْ ۟
വന്യമൃഗങ്ങൾ മനുഷ്യരോടൊപ്പം ഒരേ സ്ഥലത്ത് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ;
التفاسير العربية:
وَاِذَا الْبِحَارُ سُجِّرَتْ ۟
സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുകയും, അവ അഗ്നിയായി മാറുകയും ചെയ്താൽ.
التفاسير العربية:
وَاِذَا النُّفُوْسُ زُوِّجَتْ ۟
ആത്മാവുകൾ സമാനമായവയോട് ചേർക്കപ്പെട്ടാൽ; അങ്ങനെ തെമ്മാടികൾ തെമ്മാടികളോടും, സൽകർമ്മികൾ സൽകർമ്മികളോടും ചേർക്കപ്പെടും.
التفاسير العربية:
وَاِذَا الْمَوْءٗدَةُ سُىِٕلَتْ ۟
ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് അല്ലാഹു ചോദിച്ചാൽ;
التفاسير العربية:
بِاَیِّ ذَنْۢبٍ قُتِلَتْ ۟ۚ
നിന്നെ കൊലപ്പെടുത്തിയവർ എന്തു തെറ്റ് ചെയ്തതിനാലാണ് നിന്നെ കൊലപ്പെടുത്തിയത്?!
التفاسير العربية:
وَاِذَا الصُّحُفُ نُشِرَتْ ۟
ഓരോരുത്തർക്കും തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ വായിക്കാൻ കഴിയും വിധം അവരുടെ പ്രവർത്തനങ്ങളുടെ ഏടുകൾ തുറന്നു വെക്കപ്പെടുകയും ചെയ്താൽ.
التفاسير العربية:
وَاِذَا السَّمَآءُ كُشِطَتْ ۟
ആടിൻ്റെ തൊലിയുരിയപ്പെടുന്നത് പോലെ ആകാശം എടുത്തു മാറ്റപ്പെട്ടാൽ;
التفاسير العربية:
وَاِذَا الْجَحِیْمُ سُعِّرَتْ ۟
നരകം ആളിക്കത്തിക്കപ്പെട്ടാൽ;
التفاسير العربية:
وَاِذَا الْجَنَّةُ اُزْلِفَتْ ۟
സ്വർഗം സൂക്ഷ്മത പാലിച്ചവർക്കായി അടുത്തു കൊണ്ടു വരപ്പെട്ടാൽ.
التفاسير العربية:
عَلِمَتْ نَفْسٌ مَّاۤ اَحْضَرَتْ ۟ؕ
ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ അന്നേ ദിവസത്തിനായി ചെയ്തു വെച്ച പ്രവർത്തനങ്ങൾ എന്താണെന്ന് അറിയുന്നതാണ്.
التفاسير العربية:
فَلَاۤ اُقْسِمُ بِالْخُنَّسِ ۟ۙ
രാത്രി തിളക്കത്തോടെ പ്രകാശിക്കുന്നതിന് മുൻപ് മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളെ കൊണ്ട് ഞാൻ സത്യം ചെയ്യുന്നു.
التفاسير العربية:
الْجَوَارِ الْكُنَّسِ ۟ۙ
ഉടുമ്പ് അവയുടെ മാളത്തിൽ പ്രവേശിക്കുന്നത് പോലെ, പുലരി വിരിയുന്നതോടെ മറഞ്ഞു പോകുന്ന, ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ.
التفاسير العربية:
وَالَّیْلِ اِذَا عَسْعَسَ ۟ۙ
രാത്രിയുടെ ആദ്യഭാഗം മുന്നിട്ടു വരുമ്പോൾ അതിനെ കൊണ്ടും, അതിൻ്റെ അവസാനഭാഗം പിന്നിട്ടു പോകുമ്പോൾ അതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
التفاسير العربية:
وَالصُّبْحِ اِذَا تَنَفَّسَ ۟ۙ
പ്രഭാത വെളിച്ചം പൊട്ടിവിടരുന്ന വേളയെ കൊണ്ടും;
التفاسير العربية:
اِنَّهٗ لَقَوْلُ رَسُوْلٍ كَرِیْمٍ ۟ۙ
തീർച്ചയായും മുഹമ്മദ് -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ, വിശ്വസ്തനായ ഒരു മലക് അവിടുത്തേക്ക് എത്തിച്ചു കൊടുത്ത അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു. ഈ ദൗത്യം അല്ലാഹു വിശ്വസിച്ചേൽപ്പിച്ച ജിബ്രീൽ എന്ന മലക്കാകുന്നു വിശ്വസ്തനായ ആ ദൂതൻ.
التفاسير العربية:
ذِیْ قُوَّةٍ عِنْدَ ذِی الْعَرْشِ مَكِیْنٍ ۟ۙ
ശക്തിയും, സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവിങ്കൽ മഹത്തരമായ സ്ഥാനവും ഉള്ളവൻ (ആകുന്നു ജിബ്രീൽ).
التفاسير العربية:
مُّطَاعٍ ثَمَّ اَمِیْنٍ ۟ؕ
ആകാശലോകത്തുള്ളവർ അദ്ദേഹത്തെ അനുസരിക്കുന്നു; താൻ എത്തിച്ചു കൊടുക്കുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ അദ്ദേഹം വിശ്വസ്തനുമാണ്.
التفاسير العربية:
وَمَا صَاحِبُكُمْ بِمَجْنُوْنٍ ۟ۚ
നിങ്ങളോടൊപ്പമുള്ള, ബുദ്ധിവൈഭവവും വിശ്വസ്തതയും സത്യസന്ധതയുമുള്ളവനാണ് എന്ന് നിങ്ങൾക്കറിയുന്ന മുഹമ്മദ് -ﷺ- നിങ്ങൾ ജൽപ്പിക്കുന്നത് പോലെ ഒരു ഭ്രാന്തനല്ല.
التفاسير العربية:
وَلَقَدْ رَاٰهُ بِالْاُفُقِ الْمُبِیْنِ ۟ۚ
തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ (മുഹമ്മദ് -ﷺ-) പ്രത്യക്ഷമായ ആകാശചക്രവാളത്തിൽ ജിബ്രീലിനെ സൃഷ്ടിക്കപ്പെട്ട യഥാർത്ഥ രൂപത്തിൽ കണ്ടിട്ടുണ്ട്.
التفاسير العربية:
وَمَا هُوَ عَلَی الْغَیْبِ بِضَنِیْنٍ ۟ۚ
നിങ്ങളോട് പിശുക്ക് കാണിക്കുന്നവനല്ല നിങ്ങളുടെ കൂട്ടുകാരനായ (മുഹമ്മദ് -ﷺ-); നിങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ട കാര്യം എത്തിക്കുന്നതിൽ യാതൊരു പിശുക്കും അദ്ദേഹത്തിനില്ല. ജോത്സ്യന്മാർ വാങ്ങുന്നത് പോലെ അദ്ദേഹം (നിങ്ങളിൽ നിന്ന്) പ്രതിഫലം വാങ്ങുന്നുമില്ല.
التفاسير العربية:
وَمَا هُوَ بِقَوْلِ شَیْطٰنٍ رَّجِیْمٍ ۟ۙ
ഈ ഖുർആൻ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൻ്റെ വാക്കുമല്ല.
التفاسير العربية:
فَاَیْنَ تَذْهَبُوْنَ ۟ؕ
ഈ തെളിവുകളെല്ലാം കണ്ടതിന് ശേഷവും അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാണ് ഇത് എന്നത് നിഷേധിക്കാൻ ഏതു വഴിയിലാണ് ഇനി നിങ്ങൾ പ്രവേശിക്കുന്നത്?
التفاسير العربية:
اِنْ هُوَ اِلَّا ذِكْرٌ لِّلْعٰلَمِیْنَ ۟ۙ
ഖുർആൻ ജിന്നുകൾക്കും മനുഷ്യർക്കും ഒരു ഓർമ്മപ്പെടുത്തലും ഉപദേശവുമല്ലാതെ മറ്റൊന്നുമല്ല.
التفاسير العربية:
لِمَنْ شَآءَ مِنْكُمْ اَنْ یَّسْتَقِیْمَ ۟ؕ
നിങ്ങളിൽ നിന്ന് സത്യത്തിൻ്റെ പാതയിൽ നിലകൊള്ളാൻ ഉദ്ദേശിക്കുന്നവർക്ക്.
التفاسير العربية:
وَمَا تَشَآءُوْنَ اِلَّاۤ اَنْ یَّشَآءَ اللّٰهُ رَبُّ الْعٰلَمِیْنَ ۟۠
നിങ്ങൾ (സത്യപാതയിൽ) നേരെ നിലകൊള്ളാനോ, അല്ലാതെയാകാനോ ഉദ്ദേശിക്കുകയില്ല; അല്ലാഹു അപ്രകാരം ഉദ്ദേശിച്ചിട്ടല്ലാതെ. അവൻ എല്ലാ സൃഷ്ടികളുടെയും രക്ഷിതാവാകുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• حَشْر المرء مع من يماثله في الخير أو الشرّ.
* ഓരോ വ്യക്തിയും നന്മയിലും തിന്മയിലും അവന് യോജിച്ചവരുമായി ചേർക്കപ്പെടും.

• إذا كانت الموءُودة تُسأل فما بالك بالوائد؟ وهذا دليل على عظم الموقف.
* കുഴിച്ചു മൂടപ്പെട്ട പെൺകുട്ടി വരെ ചോദ്യം ചെയ്യപ്പെടുമെങ്കിൽ കുഴിച്ചു മൂടിയവൻ്റെ അവസ്ഥ എന്തായിരിക്കും? ഇത് വിചാരണവേദിയുടെ ഗാംഭീര്യം ബോധ്യപ്പെടുത്തുന്നു.

• مشيئة العبد تابعة لمشيئة الله.
* മനുഷ്യരുടെ ഉദ്ദേശം അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലാണ്.

 
ترجمة معاني سورة: التكوير
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق