ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني سورة: الزلزلة   آية:

سورة الزلزلة - സൂറത്തുസ്സൽസലഃ

من مقاصد السورة:
التذكير بأهوال القيامة ودقّة الحساب فيها.
അന്ത്യനാളിൻ്റെ ഭയാനകത ഓർമ്മപ്പെടുത്തുകയും, അന്നേ ദിവസത്തെ വിചാരണയുടെ കൃത്യത വിവരിക്കുകയും ചെയ്യുന്നു.

اِذَا زُلْزِلَتِ الْاَرْضُ زِلْزَالَهَا ۟ۙ
അന്ത്യനാളിൽ ഭൂമി ശക്തമായി പ്രകമ്പനം കൊള്ളിക്കപ്പെടുകയും;
التفاسير العربية:
وَاَخْرَجَتِ الْاَرْضُ اَثْقَالَهَا ۟ۙ
ഭൂമി അതിൻ്റെ ഉള്ളിലുള്ള മൃതദേഹങ്ങളെയും മറ്റും പുറന്തള്ളുകയും ചെയ്താൽ.
التفاسير العربية:
وَقَالَ الْاِنْسَانُ مَا لَهَا ۟ۚ
പരിഭ്രാന്തിയോടെ മനുഷ്യൻ ചോദിക്കുകയും ചെയ്താൽ: ഭൂമിക്ക് എന്തു സംഭവിച്ചു? എന്തു കൊണ്ടാണതിങ്ങനെ ഇളകുകയും കുലുങ്ങുകയും ചെയ്യുന്നത്?
التفاسير العربية:
یَوْمَىِٕذٍ تُحَدِّثُ اَخْبَارَهَا ۟ؕ
അന്നേ ദിവസം ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്.
التفاسير العربية:
بِاَنَّ رَبَّكَ اَوْحٰی لَهَا ۟ؕ
കാരണം അല്ലാഹു അതിന് (അവ) അറിയിച്ചു നൽകുകയും, അപ്രകാരം ചെയ്യാൻ അതിനോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
التفاسير العربية:
یَوْمَىِٕذٍ یَّصْدُرُ النَّاسُ اَشْتَاتًا ۙ۬— لِّیُرَوْا اَعْمَالَهُمْ ۟ؕ
ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസത്തിൽ, ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് ഇഹലോകത്ത് തങ്ങൾ പ്രവർത്തിച്ചതെന്തോ, അത് സാക്ഷ്യം വഹിക്കുന്നതിനായി വിവിധ വിഭാഗങ്ങളായി പുറപ്പെടുന്നതാണ്.
التفاسير العربية:
فَمَنْ یَّعْمَلْ مِثْقَالَ ذَرَّةٍ خَیْرًا یَّرَهٗ ۟ؕ
അപ്പോൾ ആരെങ്കിലും ഒരു ചെറിയ ഉറുമ്പിൻ്റെ വലുപ്പത്തോളം നന്മയോ സൽകർമ്മമോ ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തൻ്റെ മുന്നിൽ കാണുക തന്നെ ചെയ്യും.
التفاسير العربية:
وَمَنْ یَّعْمَلْ مِثْقَالَ ذَرَّةٍ شَرًّا یَّرَهٗ ۟۠
ആരെങ്കിലും ഒരു ചെറിയ ഉറുമ്പിൻ്റെ അത്ര തന്നെ ചെറിയ തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും അവനവിടെ കാണും.
التفاسير العربية:
من فوائد الآيات في هذه الصفحة:
• خشية الله سبب في رضاه عن عبده.
* സൃഷ്ടികളിൽ ഏറ്റവും മോശം (ഇസ്ലാമിനെ) നിഷേധിച്ചവരാണ്. അവരിൽ ഏറ്റവും നല്ലവർ (ഇസ്ലാമിൽ) വിശ്വസിച്ചവരും.

• شهادة الأرض على أعمال بني آدم.
* അല്ലാഹുവിനോട് ഭയഭക്തിയുണ്ടാവുക എന്നത് അവനെ അല്ലാഹു തൃപ്തിപ്പെടാനുള്ള കാരണമാണ്.

• الكفار شرّ الخليقة، والمؤمنون خيرها.
* മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് ഭൂമി സാക്ഷ്യം പറയും.

 
ترجمة معاني سورة: الزلزلة
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق