Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Surah: Al-Kawthar   Ayah:

സൂറത്തുൽ കൗഥർ

Purposes of the Surah:
بيان منّة الله على نبيه صلى الله عليه وسلم بالخير الكثير؛ والدفاع عنه.
അല്ലാഹു അവൻ്റെ നബിക്ക് -ﷺ- നൽകിയ ധാരാളക്കണക്കിന് അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തുകയും, (ശത്രുക്കൾക്കെതിരെ) അവിടുത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു.

اِنَّاۤ اَعْطَیْنٰكَ الْكَوْثَرَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ ചെയ്തു തന്നിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള 'കൗഥർ' എന്ന അരുവി.
Arabic explanations of the Qur’an:
فَصَلِّ لِرَبِّكَ وَانْحَرْ ۟ؕ
അതിനാൽ അല്ലാഹു നിനക്ക് ചെയ്തു തന്ന ഈ അനുഗ്രഹത്തിനുള്ള നന്ദിയായി അവന് വേണ്ടി മാത്രം നിസ്കരിക്കുകയും, അവന് മാത്രമായി ബലിയർപ്പിക്കുകയും ചെയ്യുക. ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ അവരുടെ വിഗ്രഹങ്ങളോട് സാമീപ്യം ലഭിക്കാൻ വേണ്ടി അവക്കായി ബലിയറുപ്പിക്കുന്നതിന് കടകവിരുദ്ധമായിരിക്കണം നിൻ്റെ ബലി.
Arabic explanations of the Qur’an:
اِنَّ شَانِئَكَ هُوَ الْاَبْتَرُ ۟۠
നിന്നോട് വിദ്വേഷമുള്ളവൻ തന്നെയാണ് എല്ലാ നന്മകളിൽ നിന്നും വിഛേദിക്കപ്പെടുകയും, വിസ്മരിക്കപ്പെടുകയും ചെയ്യുന്നവൻ. അവൻ്റെ പേര് പരാമർശിക്കപ്പെട്ടാൽ തന്നെയും മോശമായി കൊണ്ട് മാത്രമേ അത് പരാമർശിക്കപ്പെടുകയുള്ളൂ.
Arabic explanations of the Qur’an:
Benefits of the verses in this page:
• أهمية الأمن في الإسلام.
* നിർഭയത്വം കാത്തു സൂക്ഷിക്കുന്നതിന് ഇസ്ലാമിലുള്ള പ്രാധാന്യം.

• الرياء أحد أمراض القلوب، وهو يبطل العمل.
* ലോകമാന്യം ഹൃദയത്തിൻ്റെ രോഗങ്ങളിൽ ഒന്നാണ്; അത് പ്രവർത്തനങ്ങളെ നിഷ്ഫലമാക്കി കളയും.

• مقابلة النعم بالشكر يزيدها.
* അനുഗ്രഹങ്ങൾ നന്ദിയോടെ സ്വീകരിക്കുന്നത് അവ വർദ്ധിക്കാൻ കാരണമാകും.

• كرامة النبي صلى الله عليه وسلم على ربه وحفظه له وتشريفه له في الدنيا والآخرة.
* നബി -ﷺ- ക്ക് അല്ലാഹുവിങ്കലുള്ള ആദരവും, അവിടുത്തെ അല്ലാഹു സംരക്ഷിക്കുകയും, ഐഹിക-പാരത്രിക ലോകങ്ങളിൽ അവിടുത്തേക്ക് കൽപ്പിക്കുന്ന ശ്രേഷ്ഠതയും.

 
Translation of the meanings Surah: Al-Kawthar
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close