Qurani Kərimin mənaca tərcüməsi - "Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. * - Tərcumənin mündəricatı


Mənaların tərcüməsi Surə: əl-Cinn   Ayə:

സൂറത്തുൽ ജിന്ന്

Surənin məqsədlərindən:
إبطال دين المشركين، ببيان حال الجنّ وإيمانهم بعد سماع القرآن.
ഖുർആൻ കേട്ട ശേഷമുള്ള ജിന്നുകളുടെ അവസ്ഥയും അവരുടെ വിശ്വാസവും വിവരിച്ചു കൊണ്ട് ബഹുദൈവാരാധകരുടെ വിശ്വാസത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നു.

قُلْ اُوْحِیَ اِلَیَّ اَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوْۤا اِنَّا سَمِعْنَا قُرْاٰنًا عَجَبًا ۟ۙ
അല്ലയോ റസൂൽ! നിൻ്റെ ജനതയോട് പറയുക: 'ബത്വ് നു നഖ് ലയിൽ' വെച്ച് ജിന്നുകളിൽ പെട്ട ഒരു സംഘം എൻ്റെ ഖുർആൻ പാരായണം ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി എന്ന വിവരം അല്ലാഹു എനിക്ക് അറിയിച്ച് തന്നിരിക്കുന്നു. തങ്ങളുടെ ജനതയിലേക്ക് മടങ്ങിപ്പോയപ്പോൾ അവർ പറഞ്ഞു: അത്ഭുതകരമായ വിശദീകരണവും ഭാഷാനൈപുണ്യവും ഒത്തിണങ്ങിയ ഒരു പാരായണം ഞങ്ങൾ കേട്ടിരിക്കുന്നു.
Ərəbcə təfsirlər:
یَّهْدِیْۤ اِلَی الرُّشْدِ فَاٰمَنَّا بِهٖ ؕ— وَلَنْ نُّشْرِكَ بِرَبِّنَاۤ اَحَدًا ۟ۙ
വിശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലുമുള്ള ശരി ഏതാണെന്നതിലേക്ക് ഞങ്ങൾ കേട്ട ഈ സംസാരം വഴിനയിക്കുന്നുണ്ട്. അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവിൽ ഒരാളെയും ഞങ്ങൾ പങ്കു ചേർക്കുകയില്ല തന്നെ.
Ərəbcə təfsirlər:
وَّاَنَّهٗ تَعٰلٰی جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَّلَا وَلَدًا ۟ۙ
ഞങ്ങളുടെ രക്ഷിതാവിൻ്റെ മഹത്വവും ഗാംഭീര്യവും ഉന്നതമായിരിക്കുന്നുവെന്നും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ബഹുദൈവാരാധകർ പറഞ്ഞു പരത്തിയിരിക്കുന്നത് പോലെ, അവനൊരു ഇണയെയോ മകനെയോ സ്വീകരിച്ചിട്ടുമില്ല.
Ərəbcə təfsirlər:
وَّاَنَّهٗ كَانَ یَقُوْلُ سَفِیْهُنَا عَلَی اللّٰهِ شَطَطًا ۟ۙ
നമ്മുടെ കൂട്ടത്തിൽ പെട്ട ഇബ്ലീസ് അല്ലാഹുവിന് ഇണയും സന്താനവുമുണ്ട് എന്ന കടുത്ത അപരാധം പറയുമായിരുന്നു.
Ərəbcə təfsirlər:
وَّاَنَّا ظَنَنَّاۤ اَنْ لَّنْ تَقُوْلَ الْاِنْسُ وَالْجِنُّ عَلَی اللّٰهِ كَذِبًا ۟ۙ
മനുഷ്യരിലും ജിന്നുകളിലും പെട്ട ബഹുദൈവാരാധകർ അല്ലാഹുവിനൊരു ഇണയും സന്താനവുമുണ്ട് എന്നു പറഞ്ഞു കൊണ്ടിരുന്നപ്പോഴൊക്കെ ഞങ്ങൾ ധരിച്ചത് അവരൊന്നും (അല്ലാഹുവിൻ്റെ മേൽ) കളവ് പറയില്ലയെന്നാണ്. (അതിനാൽ) ഞങ്ങൾ അവരുടെ വാക്കുകൾ അന്ധമായി വിശ്വസിച്ചു.
Ərəbcə təfsirlər:
وَّاَنَّهٗ كَانَ رِجَالٌ مِّنَ الْاِنْسِ یَعُوْذُوْنَ بِرِجَالٍ مِّنَ الْجِنِّ فَزَادُوْهُمْ رَهَقًا ۟ۙ
(ഇസ്ലാമിന് മുൻപുള്ള) ജാഹിലിയ്യ കാലഘട്ടത്തിൽ മനുഷ്യരിൽ പെട്ട ചിലർ യാത്രമധ്യേ ഏതെങ്കിലും വിജനപ്രദേശത്ത് തമ്പടിക്കുമ്പോൾ ജിന്നുകളോട് അഭയം തേടാറുണ്ടായിരുന്നു. 'ഈ താഴ്വാരത്തിലെ നേതാവായ ജിന്നിനെ കൊണ്ട് അദ്ദേഹത്തിൻ്റെ സമൂഹത്തിലെ ഉപദ്രവകാരികളിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു' എന്നിങ്ങനെ അവർ പറയും. ക്രമേണ മനുഷ്യർക്ക് ജിന്നുകളോട് ഭയവും പേടിയും വർദ്ധിച്ചു വന്നു.
Ərəbcə təfsirlər:
وَّاَنَّهُمْ ظَنُّوْا كَمَا ظَنَنْتُمْ اَنْ لَّنْ یَّبْعَثَ اللّٰهُ اَحَدًا ۟ۙ
അല്ലയോ ജിന്നുകളേ! നിങ്ങൾ ധരിച്ചത് പോലെ തന്നെ മനുഷ്യരും ധരിച്ചു വെച്ചിരുന്നു. മരണ ശേഷം അല്ലാഹു ഒരാളെയും വിചാരണക്കോ പ്രതിഫലനാളിനോ വേണ്ടി ഉയർത്തെഴുന്നേൽപ്പിക്കില്ലെന്ന ധാരണ (തന്നെയായിരുന്നു രണ്ട് കൂട്ടർക്കും).
Ərəbcə təfsirlər:
وَّاَنَّا لَمَسْنَا السَّمَآءَ فَوَجَدْنٰهَا مُلِئَتْ حَرَسًا شَدِیْدًا وَّشُهُبًا ۟ۙ
ആകാശലോകത്തെ വാർത്തകൾ തേടി ഞങ്ങൾ ആകാശത്തിലേക്ക് കുതിച്ചു. എന്നാൽ മലക്കുകളിലെ ശക്തന്മാരായ പാറാവുകാരെ കൊണ്ട് അത് നിറഞ്ഞിരിക്കുന്നതാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ അവിടെ നിന്ന് കട്ടുകേൾക്കുന്നതിൽ നിന്ന് ആകാശത്തെ സംരക്ഷിക്കുകയാണവർ. അവിടേക്ക് അടുക്കാൻ ശ്രമിക്കുന്നവരെ എറിഞ്ഞാട്ടുവാനുള്ള അഗ്നിനാളങ്ങൾ കൊണ്ട് ആകാശം നിറഞ്ഞിരിക്കുന്നു.
Ərəbcə təfsirlər:
وَّاَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ؕ— فَمَنْ یَّسْتَمِعِ الْاٰنَ یَجِدْ لَهٗ شِهَابًا رَّصَدًا ۟ۙ
മലക്കുകൾ പരസ്പരം കൈമാറുന്ന വാർത്തകൾ കേൾക്കുന്നതിനായി മുൻപ് ആകാശത്തിൽ ചില സ്ഥലങ്ങൾ ഞങ്ങൾ കരുതി വെച്ചിട്ടുണ്ടായിരുന്നു. അവരിൽ നിന്ന് വല്ലതും കേൾക്കാൻ കഴിഞ്ഞാൽ ഭൂമിയിലെ ജോത്സ്യന്മാർക്ക് ഞങ്ങൾ അത് എത്തിച്ചു കൊടുക്കും. എന്നാൽ കാര്യങ്ങളെല്ലാം ആകെ മാറിമറിഞ്ഞിരിക്കുന്നു. ഇപ്പോൾ നമ്മുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും കട്ടുകേൾക്കാൻ ശ്രമിച്ചാൽ കത്തിയെരിയുന്ന അഗ്നിനാളമാണ് അവനെ നേരിടാൻ തയ്യാറായിരിക്കുന്നത്. അവനെങ്ങാനും അടുത്ത് ചെന്നാൽ അതവന് നേരെ എറിയപ്പെടുകയും, അവനെ കരിച്ചു കളയുകയും ചെയ്യും.
Ərəbcə təfsirlər:
وَّاَنَّا لَا نَدْرِیْۤ اَشَرٌّ اُرِیْدَ بِمَنْ فِی الْاَرْضِ اَمْ اَرَادَ بِهِمْ رَبُّهُمْ رَشَدًا ۟ۙ
ആകാശലോകത്തിന് എന്തു കൊണ്ടാണ് ഇത്ര കടുത്ത സുരക്ഷയെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഭൂനിവാസികളുടെ മേൽ വല്ല തിന്മയും ഉദ്ദേശിക്കപ്പെട്ടതാണോ; അതല്ല അല്ലാഹു അവർക്ക് വല്ല നന്മയും ഉദ്ദേശിച്ചതാണോ എന്നൊന്നും അറിയില്ല. ആകാശലോകത്തെ വാർത്തകളാകട്ടെ; ഞങ്ങൾക്ക് തടയപ്പെടുകയും ചെയ്തിരിക്കുന്നു.
Ərəbcə təfsirlər:
وَّاَنَّا مِنَّا الصّٰلِحُوْنَ وَمِنَّا دُوْنَ ذٰلِكَ ؕ— كُنَّا طَرَآىِٕقَ قِدَدًا ۟ۙ
ഞങ്ങൾ -ജിന്നുകളുടെ സമൂഹം-; ഞങ്ങളിൽ സൂക്ഷ്മത പാലിച്ച് ജീവിക്കുന്ന സദ് വൃത്തരുണ്ട്. (ഇസ്ലാമിനെ) നിഷേധിക്കുന്നവരും തിന്മകൾ ചെയ്യുന്നവരും ഞങ്ങളിലുണ്ട്. ഞങ്ങൾ പല തരക്കാരും വ്യത്യസ്ത ചിന്താഗതിയുള്ളവരുമാണ്.
Ərəbcə təfsirlər:
وَّاَنَّا ظَنَنَّاۤ اَنْ لَّنْ نُّعْجِزَ اللّٰهَ فِی الْاَرْضِ وَلَنْ نُّعْجِزَهٗ هَرَبًا ۟ۙ
അല്ലാഹു ഞങ്ങൾക്ക് ഒരു കാര്യം ഉദ്ദേശിച്ചാൽ അവൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും, അവനിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധിക്കില്ലെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. കാരണം അവൻ നമ്മെയെല്ലാം വലയം ചെയ്തിരിക്കുന്നു.
Ərəbcə təfsirlər:
وَّاَنَّا لَمَّا سَمِعْنَا الْهُدٰۤی اٰمَنَّا بِهٖ ؕ— فَمَنْ یُّؤْمِنْ بِرَبِّهٖ فَلَا یَخَافُ بَخْسًا وَّلَا رَهَقًا ۟ۙ
ഏറ്റവും നേരായതിലേക്ക് നയിക്കുന്ന ഖുർആൻ കേട്ടതോടെ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ആരെങ്കിലും അവൻ്റെ രക്ഷിതാവിൽ വിശ്വസിച്ചാൽ അവന് തൻ്റെ നന്മയിൽ എന്തെങ്കിലും കുറവ് വരുമെന്നോ, അവൻ്റെ മുൻപ് ചെയ്ത പാപങ്ങളിലേക്ക് പുതിയ പാപങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്നോ ഭയക്കേണ്ടതില്ല.
Ərəbcə təfsirlər:
Bu səhifədə olan ayələrdən faydalar:
• تأثير القرآن البالغ فيمَنْ يستمع إليه بقلب سليم.
* ശാന്തമായ ഹൃദയത്തോടെ ഖുർആൻ കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന സ്വാധീനം.

• الاستغاثة بالجن من الشرك بالله، ومعاقبةُ فاعله بضد مقصوده في الدنيا.
* ജിന്നുകളോട് സഹായം തേടൽ അല്ലാഹുവിൽ പങ്കു ചേർക്കലാണ്. ഈ പ്രവൃത്തിയുടെ ശിക്ഷയായി ഇഹലോകത്ത് അവൻ്റെ ഉദ്ദേശത്തിന് നേർവിരുദ്ധമായതേ അതു കൊണ്ട് അവന് ലഭിക്കുകയുള്ളൂ.

• بطلان الكهانة ببعثة النبي صلى الله عليه وسلم.
* നബി -ﷺ- യുടെ നിയോഗത്തോടെ ജോത്സ്യം തകർന്നടിഞ്ഞു.

• من أدب المؤمن ألا يَنْسُبَ الشرّ إلى الله.
* അല്ലാഹുവിലേക്ക് തിന്മ ചേർത്തിപ്പറയാതിരിക്കുക എന്നത് ഒരു മുസ്ലിമിൽ ഉണ്ടായിരിക്കേണ്ട മര്യാദയാണ്.

وَّاَنَّا مِنَّا الْمُسْلِمُوْنَ وَمِنَّا الْقٰسِطُوْنَ ؕ— فَمَنْ اَسْلَمَ فَاُولٰٓىِٕكَ تَحَرَّوْا رَشَدًا ۟
ഞങ്ങളിൽ അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങിയ മുസ്ലിംകളുണ്ട്. ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആരെങ്കിലും അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ; അക്കൂട്ടർ തന്നെയാകുന്നു സന്മാർഗവും ശരിയും ലക്ഷ്യം വെച്ചിട്ടുള്ളവർ.
Ərəbcə təfsirlər:
وَاَمَّا الْقٰسِطُوْنَ فَكَانُوْا لِجَهَنَّمَ حَطَبًا ۟ۙ
എന്നാൽ ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവർ; അവർ നരകം ആളിക്കത്തിക്കപ്പെടാൻ വിറകായിത്തീരുന്നതാണ്; സമാനതരക്കാരായ മനുഷ്യരും അപ്രകാരം തന്നെ.
Ərəbcə təfsirlər:
وَّاَنْ لَّوِ اسْتَقَامُوْا عَلَی الطَّرِیْقَةِ لَاَسْقَیْنٰهُمْ مَّآءً غَدَقًا ۟ۙ
ജിന്നുകളിലോ മനുഷ്യരിലോ പെട്ട ആരെങ്കിലും ഇസ്ലാമിൻ്റെ മാർഗത്തിൽ ഉറച്ചു നിന്നാൽ, അല്ലാഹു അവർക്ക് ധാരാളമായി കുടിക്കാൻ വെള്ളം നൽകുകയും, അനേകം വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങൾ അവരുടെ മേൽ ചൊരിയുകയും ചെയ്യും.' ജിന്നുകൾ നബി -ﷺ- യുടെ ഖുർആൻ പാരായണം കേട്ടു എന്ന വിവരം അല്ലാഹു അറിയിച്ചു നൽകിയതു പോലെ അവിടുത്തേക്ക് അറിയിച്ചു നൽകിയ മറ്റൊരു കാര്യമാണ് ഇത്.
Ərəbcə təfsirlər:
لِّنَفْتِنَهُمْ فِیْهِ ؕ— وَمَنْ یُّعْرِضْ عَنْ ذِكْرِ رَبِّهٖ یَسْلُكْهُ عَذَابًا صَعَدًا ۟ۙ
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് അവർ നന്ദി പ്രകടിപ്പിക്കുമോ; അതല്ല അവർ നന്ദികേട് കാണിക്കുകയാണോ ചെയ്യുക?! ഇക്കാര്യം പരീക്ഷിക്കാനാണിതെല്ലാം. ആരെങ്കിലും ഖുർആനിൽ നിന്നും, അതിലെ ഉൽബോധനങ്ങളിൽ നിന്നും തിരിഞ്ഞു കളഞ്ഞാൽ അവൻ്റെ രക്ഷിതാവ് അസഹ്യമായ കഠിന ശിക്ഷയിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്.
Ərəbcə təfsirlər:
وَّاَنَّ الْمَسٰجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ اَحَدًا ۟ۙ
മസ്ജിദുകൾ (ആരാധനാകേന്ദ്രങ്ങൾ) അല്ലാഹുവിന് വേണ്ടി മാത്രമാകുന്നു; മറ്റൊരാൾക്കും അത് പാടില്ല. അവിടെ നിങ്ങൾ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ച് പ്രാർഥിക്കരുത്. അങ്ങനെ (ബഹുദൈവാരാധനക്കായി നിർമ്മിച്ച) പള്ളികളും ആരാധനാമഠങ്ങളുമുള്ള യഹൂദ-നസ്വാറാക്കളെ പോലെ നിങ്ങൾ ആയിപ്പോകരുത്.
Ərəbcə təfsirlər:
وَّاَنَّهٗ لَمَّا قَامَ عَبْدُ اللّٰهِ یَدْعُوْهُ كَادُوْا یَكُوْنُوْنَ عَلَیْهِ لِبَدًا ۟ؕ۠
അല്ലാഹുവിൻ്റെ അടിമയായ മുഹമ്മദ് -ﷺ- തൻ്റെ രക്ഷിതാവിനെ ആരാധിക്കാനായി 'ബത്വ് നു നഖ് ല 'യിൽ നിന്നപ്പോൾ ജിന്നുകൾ അവിടുത്തെ ഖുർആൻ പാരായണം കേൾക്കുന്നതിനായി തിക്കിത്തിരക്കി നിന്നു.
Ərəbcə təfsirlər:
قُلْ اِنَّمَاۤ اَدْعُوْا رَبِّیْ وَلَاۤ اُشْرِكُ بِهٖۤ اَحَدًا ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ. അവനുള്ള ആരാധനയിൽ ഒരാളെയും -അതെത്ര വലിയ ആളാകട്ടെ- ഞാൻ പങ്കു ചേർക്കുകയില്ല.
Ərəbcə təfsirlər:
قُلْ اِنِّیْ لَاۤ اَمْلِكُ لَكُمْ ضَرًّا وَّلَا رَشَدًا ۟
അവരോട് പറയുക: അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച ഒരു പ്രയാസം തടയാനോ, അവൻ നിങ്ങൾക്ക് തടഞ്ഞു വെച്ച എന്തെങ്കിലുമൊരു നന്മ നേടിത്തരാനോ എനിക്ക് സാധിക്കുകയില്ല.
Ərəbcə təfsirlər:
قُلْ اِنِّیْ لَنْ یُّجِیْرَنِیْ مِنَ اللّٰهِ اَحَدٌ ۙ۬— وَّلَنْ اَجِدَ مِنْ دُوْنِهٖ مُلْتَحَدًا ۟ۙ
അവരോട് പറയുക: ഞാനെങ്ങാനും അല്ലാഹുവിനെ ധിക്കരിച്ചാൽ അവനിൽ നിന്ന് എന്നെ രക്ഷിക്കാൻ ഒരാളുമില്ല. അവനുപുറമെ ചെന്നു ചേരാൻ മറ്റൊരു അഭയസ്ഥാനവും എനിക്കില്ല.
Ərəbcə təfsirlər:
اِلَّا بَلٰغًا مِّنَ اللّٰهِ وَرِسٰلٰتِهٖ ؕ— وَمَنْ یَّعْصِ اللّٰهَ وَرَسُوْلَهٗ فَاِنَّ لَهٗ نَارَ جَهَنَّمَ خٰلِدِیْنَ فِیْهَاۤ اَبَدًا ۟ؕ
എന്നാൽ ആകെ എനിക്ക് സാധിക്കുന്നത് അല്ലാഹു നിങ്ങൾക്ക് എത്തിച്ചു തരാൻ എന്നോട് കൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് എത്തിച്ചു തരൽ മാത്രമാണ്. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ്റെ മടക്കം ശാശ്വതനായി നരകത്തിലേക്കാണ്. അതിൽ നിന്നൊരിക്കലും അവൻ പുറത്ത് കടക്കുകയില്ല.
Ərəbcə təfsirlər:
حَتّٰۤی اِذَا رَاَوْا مَا یُوْعَدُوْنَ فَسَیَعْلَمُوْنَ مَنْ اَضْعَفُ نَاصِرًا وَّاَقَلُّ عَدَدًا ۟
(ഇസ്ലാമിനെ) നിഷേധിച്ചവർ അവരുടെ നിഷേധത്തിൽ തുടരുക തന്നെ ചെയ്യും; എന്നാൽ ഭൂമിയിൽ അവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അന്ത്യനാളിൻ്റെ ദിവസം കണ്മുന്നിൽ കാണുന്നത് വരെ (മാത്രമേ അതുണ്ടാകൂ). അപ്പോൾ ആർക്കാണ് ഏറ്റവും ദുർബലരായ സഹായികൾ ഉള്ളതെന്നും, ഏറ്റവും കുറഞ്ഞ കൂട്ടാളികൾ ഉള്ളതെന്നും അവർക്ക് മനസ്സിലായിക്കൊള്ളും.
Ərəbcə təfsirlər:
قُلْ اِنْ اَدْرِیْۤ اَقَرِیْبٌ مَّا تُوْعَدُوْنَ اَمْ یَجْعَلُ لَهٗ رَبِّیْۤ اَمَدًا ۟
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ശിക്ഷ വളരെ അടുത്താണോ; അതല്ല ഇനിയും ധാരാളം സമയമുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. അത് അല്ലാഹുവിന് മാത്രമാണ് അറിയുക.
Ərəbcə təfsirlər:
عٰلِمُ الْغَیْبِ فَلَا یُظْهِرُ عَلٰی غَیْبِهٖۤ اَحَدًا ۟ۙ
അവൻ എല്ലാ അദൃശ്യജ്നാനവും അറിയുന്നവനാകുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവൻ്റെ അദൃശ്യജ്നാനം ഒരാൾക്കും അവൻ കാണിച്ചു കൊടുക്കുകയില്ല. അതിൻ്റെ അറിവ് അവന് മാത്രമുള്ളതാണ്.
Ərəbcə təfsirlər:
اِلَّا مَنِ ارْتَضٰی مِنْ رَّسُوْلٍ فَاِنَّهٗ یَسْلُكُ مِنْ بَیْنِ یَدَیْهِ وَمِنْ خَلْفِهٖ رَصَدًا ۟ۙ
അല്ലാഹു തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. അവൻ ഉദ്ദേശിക്കുന്നത് ആ ദൂതന് അല്ലാഹു കാണിച്ചു കൊടുക്കും. ആ ദൂതനല്ലാതെ മറ്റാരും അത് വീക്ഷിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ മുന്നിലും പിന്നിലുമായി മലക്കുകളിലെ കാവൽക്കാരെയും അവൻ നിയോഗിക്കുന്നതാണ്.
Ərəbcə təfsirlər:
لِّیَعْلَمَ اَنْ قَدْ اَبْلَغُوْا رِسٰلٰتِ رَبِّهِمْ وَاَحَاطَ بِمَا لَدَیْهِمْ وَاَحْصٰی كُلَّ شَیْءٍ عَدَدًا ۟۠
തനിക്ക് മുൻപുള്ള നബിമാരും അവരുടെ രക്ഷിതാവിൻ്റെ സന്ദേശം കൽപ്പിക്കപ്പെട്ടതു പോലെ -അല്ലാഹുവിൻ്റെ പരിപൂർണ്ണ ശ്രദ്ധയിൽ- എത്തിച്ചു നൽകിയിട്ടുണ്ട് എന്ന് മുഹമ്മദ് നബി -ﷺ- അറിയുന്നതിന്. അല്ലാഹു മലക്കുകളുടെയും നബിമാരുടെയും അടുക്കലുള്ളതെല്ലാം പൂർണ്ണമായി ചൂഴ്ന്നറിഞ്ഞിരിക്കുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നു; അതും അവന് അവ്യക്തമാവുകയില്ല.
Ərəbcə təfsirlər:
Bu səhifədə olan ayələrdən faydalar:
• الجَوْر سبب في دخول النار.
* ചതി നരകപ്രവേശനത്തിന് കാരണമാകും.

• أهمية الاستقامة في تحصيل المقاصد الحسنة.
* നന്മ നിറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ (നേർമാർഗത്തിൽ) ഉറച്ചു നിൽക്കൽ വളരെ പ്രധാനമാണ്.

• حُفِظ الوحي من عبث الشياطين.
* വഹ്യ് (അല്ലാഹുവിൽ നിന്നുള്ള സന്ദേശം) പിശാചുക്കളിൽ നിന്നും സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു.

 
Mənaların tərcüməsi Surə: əl-Cinn
Surələrin mündəricatı Səhifənin rəqəmi
 
Qurani Kərimin mənaca tərcüməsi - "Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. - Tərcumənin mündəricatı

"Qurani Kərimin müxtəsər tərfsiri" kitabının Malayalam dilinə tərcüməsi. “Təfsir” Quran Araşdırmaları Mərkəzi tərəfindən nəşr edilmişdir.

Bağlamaq