Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (117) Surah / Kapitel: An-Nahl
مَتَاعٌ قَلِیْلٌ ۪— وَّلَهُمْ عَذَابٌ اَلِیْمٌ ۟
തങ്ങളുടെ ദേഹേഛകൾ പിൻപറ്റുന്നതിൻ്റെ ഫലമായി തുഛമായ വിഭവമാണ് ഇഹലോകത്ത് അവർക്കുള്ളത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വേദനയേറിയ ശിക്ഷ അവർക്കുണ്ട്.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• الجزاء من جنس العمل؛ فإن أهل القرية لما بطروا النعمة بُدِّلوا بنقيضها، وهو مَحْقُها وسَلْبُها ووقعوا في شدة الجوع بعد الشبع، وفي الخوف والهلع بعد الأمن والاطمئنان، وفي قلة موارد العيش بعد الكفاية.
• പ്രവർത്തനത്തിന് അനുസരിച്ചായിരിക്കും പ്രതിഫലം. ആയത്തിൽ പരാമർശിക്കപ്പെട്ട നാട്ടുകാർ അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിസ്സാരപ്പെടുത്തിയപ്പോൾ അതിന് നേർവിപരീതമായത് അവർക്ക് നൽകപ്പെട്ടു. ആ അനുഗ്രഹങ്ങൾ തുടച്ചു നീക്കപ്പെടുകയും, എടുത്തു മാറ്റപ്പെടുകയും, സുഭിക്ഷമായി ഭക്ഷിച്ചിരുന്നവർ വിശപ്പ് അനുഭവിക്കുകയും, നിർഭയത്വവും സമാധാനവും അനുഭവിച്ചിരുന്നവർ ഭയത്തിലും ഭീതിയിലും അകപ്പെടുകയും ചെയ്തു. ആവശ്യത്തിന് വേണ്ടതെല്ലാം ഉണ്ടായിരുന്നവർക്ക് എല്ലാത്തിലും കുറവ് സംഭവിക്കുകയും ചെയ്തു.

• وجوب الإيمان بالله وبالرسل، وعبادة الله وحده، وشكره على نعمه وآلائه الكثيرة، وأن العذاب الإلهي لاحقٌ بكل من كفر بالله وعصاه، وجحد نعمة الله عليه.
• അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവൻ്റെ ധാരാളക്കണക്കിന് അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് നിർബന്ധമാണ്. അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും, അവൻ്റെ അനുഗ്രഹങ്ങളെ തള്ളിപ്പറയുകയും ചെയ്തവരുടെ മേൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നുഭവിക്കുന്നതാണ്.

• الله تعالى لم يحرم علينا إلا الخبائث تفضلًا منه، وصيانة عن كل مُسْتَقْذَر.
• മ്ലേഛമായ കാര്യങ്ങളല്ലാതെ അല്ലാഹു നമ്മുടെ മേൽ നിഷിദ്ധമാക്കിയിട്ടില്ല. അത് അവൻ നമ്മോട് ചെയ്ത അനുഗ്രഹവും, എല്ലാ മ്ലേഛതകളിൽ നിന്നും നമുക്കുള്ള സംരക്ഷണവുമാണ്.

 
Übersetzung der Bedeutungen Vers: (117) Surah / Kapitel: An-Nahl
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen