Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (80) Surah / Kapitel: An-Nahl
وَاللّٰهُ جَعَلَ لَكُمْ مِّنْ بُیُوْتِكُمْ سَكَنًا وَّجَعَلَ لَكُمْ مِّنْ جُلُوْدِ الْاَنْعَامِ بُیُوْتًا تَسْتَخِفُّوْنَهَا یَوْمَ ظَعْنِكُمْ وَیَوْمَ اِقَامَتِكُمْ ۙ— وَمِنْ اَصْوَافِهَا وَاَوْبَارِهَا وَاَشْعَارِهَاۤ اَثَاثًا وَّمَتَاعًا اِلٰی حِیْنٍ ۟
കല്ലു കൊണ്ടും മറ്റും നിങ്ങൾ പടുത്തുയർത്തുന്ന വീടുകളിൽ നിങ്ങൾക്ക് സമാധാനവും സ്വസ്ഥതയും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒട്ടകത്തിൻ്റെയും പശുവിൻ്റെയും ആടിൻ്റെയും തോലുകളിൽ നിന്ന് നിർമ്മിക്കാവുന്ന -പട്ടണങ്ങളിലെ വീടുകൾ പോലുള്ള- കൂടാരങ്ങളും തമ്പുകളും അവൻ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്നിരിക്കുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര പോകുമ്പോൾ അത് വഹിച്ചു കൊണ്ടു പോകുവാൻ നിങ്ങൾക്ക് എളുപ്പമുണ്ട്. എവിടെയെങ്കിലും തമ്പടിച്ചാൽ അവിടെ കൂടാരം നാട്ടുവാനും എളുപ്പം തന്നെ. ചെമ്മരിയാടിൻ്റെ കമ്പിളിയിൽ നിന്നും, ഒട്ടകത്തിൻ്റെ രോമത്തിൽ നിന്നും, ആടിൻ്റെ രോമത്തിൽ നിന്നും നിങ്ങളുടെ വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും മൂടികളും നിർമ്മിക്കാനും അവൻ സൗകര്യം ചെയ്തു തന്നു. ഒരു നിശ്ചിതഅവധി വരെ ഇതെല്ലാം നിങ്ങൾ പ്രയോജനപ്പെടുത്തുന്നു.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• دلت الآيات على جواز الانتفاع بالأصواف والأوبار والأشعار على كل حال، ومنها استخدامها في البيوت والأثاث.
• ഒട്ടകങ്ങളുടെയും ചെമ്മരിയാടുകളുടെയും കോലാടുകയുടെയും രോമങ്ങൾ എല്ലാ സന്ദർഭങ്ങളിലും ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണെന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. വീടുകളിലും വീട്ടുപകരണങ്ങളും അവ ഉപയോഗപ്പെടുത്തുന്നത് അതിൽ പെട്ടതാണ്.

• كثرة النعم من الأسباب الجالبة من العباد مزيد الشكر، والثناء بها على الله تعالى.
• അല്ലാഹുവിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിലെ സമൃദ്ധി അല്ലാഹുവിന് ധാരാളമായി നന്ദി പറയുവാനും, അവനെ സ്തുതിക്കുവാനും പ്രേരിപ്പിക്കുന്നു.

• الشهيد الذي يشهد على كل أمة هو أزكى الشهداء وأعدلهم، وهم الرسل الذين إذا شهدوا تمّ الحكم على أقوامهم.
ഏറ്റവും പരിശുദ്ധരും നീതിമാന്മാരുമായ സാക്ഷികളാണ് സർവ്വ സമുദായത്തിനും മേൽ സാക്ഷ്യം വഹിക്കുക. അല്ലാഹുവിൻ്റെ ദൂതന്മാരാണത്. അവർ സാക്ഷ്യം പറഞ്ഞു കഴിഞ്ഞാൽ അവരുടെ വാക്കുകൾക്ക് അനുസരിച്ച് വിധിപ്രഖ്യാപനം സംഭവിക്കുന്നതുമാണ്.

• في قوله تعالى: ﴿وَسَرَابِيلَ تَقِيكُم بِأْسَكُمْ﴾ دليل على اتخاذ العباد عدّة الجهاد؛ ليستعينوا بها على قتال الأعداء.
• "ആക്രമണത്തിൽ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും" (എന്ന സാരമുള്ള) ആയത്ത് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് ഒരുങ്ങേണ്ടതിനെ കുറിച്ച് ഓർമ്മപ്പെടുത്തുന്നു. ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിൽ അവ സഹായകരമായിത്തീരുന്നതാണ്.

 
Übersetzung der Bedeutungen Vers: (80) Surah / Kapitel: An-Nahl
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen