Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (37) Surah / Kapitel: Al-An‘âm
وَقَالُوْا لَوْلَا نُزِّلَ عَلَیْهِ اٰیَةٌ مِّنْ رَّبِّهٖ ؕ— قُلْ اِنَّ اللّٰهَ قَادِرٌ عَلٰۤی اَنْ یُّنَزِّلَ اٰیَةً وَّلٰكِنَّ اَكْثَرَهُمْ لَا یَعْلَمُوْنَ ۟
ശാഠ്യം പുലർത്തിയും, അല്ലാഹുവിൽ വിശ്വസിക്കാൻ കൂട്ടാക്കാതെയും ബഹുദൈവാരാധകർ പറയുന്നു: മുഹമ്മദ് കൊണ്ടുവന്ന സന്ദേശത്തിൻ്റെ സത്യത തെളിയിക്കുന്ന അത്ഭുതകരമായ ഒരു ദൃഷ്ടാന്തം മുഹമ്മദിൻ്റെ മേൽ ഇറക്കപ്പെടാത്തതെന്താണ്?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവർ ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ദൃഷ്ടാന്തം ഇറക്കുവാൻ തീർച്ചയായും അല്ലാഹു കഴിവുള്ളവനാണ്. എന്നാൽ ദൃഷ്ടാന്തങ്ങൾ ഇറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ബഹുദൈവാരാധകരിൽ അധികപേരും അല്ലാഹു അവ അവൻ്റെ മഹത്തരമായ ഉദ്ദേശത്തിനനുസരിച്ചല്ലാതെ ഇറക്കുകയില്ല എന്ന കാര്യം അറിയാത്തവരാണ്. അവരുടെ ആവശ്യത്തിന് അനുസരിച്ചല്ല അല്ലാഹു ദൃഷ്ടാന്തങ്ങൾ അവതരിപ്പിക്കുക. അങ്ങനെ അവൻ അവരുടെ ആവശ്യം അനുസരിച്ച് ദൃഷ്ടാന്തം അവതരിപ്പിക്കുകയും ശേഷം അവർ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ അല്ലാഹു അവരെ (പിന്നീടൊരു അവധി നൽകാതെ ഉടനടി) ശിക്ഷിക്കുന്നതായിരിക്കും.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• تشبيه الكفار بالموتى؛ لأن الحياة الحقيقية هي حياة القلب بقَبوله الحق واتباعه طريق الهداية.
• (അല്ലാഹുവിനെ) നിഷേധിച്ചവരെ മരിച്ചവരോട് ഉപമിച്ചിരിക്കുന്നു. കാരണം, സത്യം സ്വീകരിക്കുന്നതിലൂടെയും സന്മാർഗത്തിൻ്റെ വഴി പിന്തുടരുന്നതിലൂടെയും ഹൃദയത്തിന് ലഭിക്കുന്ന ജീവിതമാണ് യഥാർഥ ജീവിതം.

• من حكمة الله تعالى في الابتلاء: إنزال البلاء على المخالفين من أجل تليين قلوبهم وردِّهم إلى ربهم.
• പരീക്ഷണങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശത്തിൽ പെട്ടതാണ് (സത്യത്തെ) എതിർത്തു നിൽക്കുന്നവരുടെ ഹൃദയങ്ങൾ (അതിലൂടെ) മയപ്പെടുത്തുകയും, അവരുടെ രക്ഷിതാവിലേക്ക് അവരെ മടക്കുകയും ചെയ്യാനായി പ്രയാസങ്ങൾ അവർക്ക് മേൽ ഇറക്കുക എന്നത്.

• وجود النعم والأموال بأيدي أهل الضلال لا يدل على محبة الله لهم، وإنما هو استدراج وابتلاء لهم ولغيرهم.
• വഴികേടിൻ്റെ വക്താക്കളുടെ കയ്യിൽ സമ്പാദ്യങ്ങളും അനുഗ്രഹങ്ങളും ഉണ്ട് എന്നത് അല്ലാഹു അവരെ സ്നേഹിക്കുന്നു എന്നതിൻ്റെ അടയാളമല്ല. അത് (ശിക്ഷയിലേക്ക്) ക്രമേണയായി അവരെ പിടിച്ചു കൊണ്ടുവരലും, അവർക്കും മറ്റുള്ളവർക്കുമുള്ള പരീക്ഷണവുമാകുന്നു.

 
Übersetzung der Bedeutungen Vers: (37) Surah / Kapitel: Al-An‘âm
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen