Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم * - Übersetzungen


Übersetzung der Bedeutungen Vers: (85) Surah / Kapitel: Al-A‘râf
وَاِلٰی مَدْیَنَ اَخَاهُمْ شُعَیْبًا ؕ— قَالَ یٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— قَدْ جَآءَتْكُمْ بَیِّنَةٌ مِّنْ رَّبِّكُمْ فَاَوْفُوا الْكَیْلَ وَالْمِیْزَانَ وَلَا تَبْخَسُوا النَّاسَ اَشْیَآءَهُمْ وَلَا تُفْسِدُوْا فِی الْاَرْضِ بَعْدَ اِصْلَاحِهَا ؕ— ذٰلِكُمْ خَیْرٌ لَّكُمْ اِنْ كُنْتُمْ مُّؤْمِنِیْنَ ۟ۚ
മദ്യൻ ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അല്ലാഹുവല്ലാതെ, ആരാധന അർഹിക്കുന്ന ഒരു ആരാധ്യനും നിങ്ങൾക്ക് വേറെയില്ല. ഞാൻ എൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന, അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവും സുശക്തമായ പ്രമാണവും നിങ്ങൾക്കിതാ വന്നെത്തിയിരിക്കുന്നു. തൂക്കവും അളവും പൂർണ്ണമാക്കി നൽകിക്കൊണ്ട് ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നിങ്ങൾ നൽകുക. ജനങ്ങളുടെ വസ്തുവഹകളിൽ കുറ്റം കണ്ടെത്തിയും, അതിൽ താൽപ്പര്യമില്ലായ്മ പ്രകടിപ്പിച്ചും, വഞ്ചന കാണിച്ചും അവർക്ക് നിങ്ങൾ നഷ്ടമുണ്ടാക്കാതിരിക്കുക. മുൻപ് നബിമാരെ നിയോഗിച്ചു കൊണ്ട് നന്മ വരുത്തിയ നാട്ടിൽ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടി കൊണ്ടും നിങ്ങൾ കുഴപ്പം സൃഷ്ടിക്കാതിരിക്കുക. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ ഈ പറയപ്പെട്ടതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമവും ഉപകാരപ്രദവുമായിട്ടുള്ളത്. കാരണം ഈ തിന്മകൾ ഉപേക്ഷിക്കുന്നത് അല്ലാഹു വിലക്കിയ കാര്യങ്ങൾ ഒഴിവാക്കലും, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കി അവനിലേക്ക് സാമീപ്യം നേടിത്തരുന്നതുമാണ്.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• اللواط فاحشة تدلُّ على انتكاس الفطرة، وناسب أن يكون عقابهم من جنس عملهم فنكس الله عليهم قُراهم.
• ചെയ്യുന്ന മനുഷ്യൻ്റെ ശുദ്ധപ്രകൃതി കീഴ്മേൽ മറിഞ്ഞിരിക്കുന്നു എന്നറിയിക്കുന്ന തിന്മയാണ് സ്വവർഗരതി. അതു കൊണ്ട് അവർക്കുള്ള ശിക്ഷയും അതിന് അനുയോജ്യമായി തീർന്നു. അല്ലാഹു അവരുടെ നാടുകളെ കീഴ്മേൽ മറിക്കുകയാണ് ചെയ്തത്.

• تقوم دعوة الأنبياء - ومنهم شعيب عليه السلام - على أصلين: تعظيم أمر الله: ويشمل الإقرار بالتوحيد وتصديق النبوة. والشفقة على خلق الله: ويشمل ترك البَخْس وترك الإفساد وكل أنواع الإيذاء.
• ശുഐബ് നബി -عَلَيْهِ السَّلَامُ- നടത്തിയതു പോലെ, നബിമാരുടെ പ്രബോധനം രണ്ട് അടിസ്ഥാനങ്ങൾക്ക് മേലാണ് നിലകൊള്ളുന്നത്. അല്ലാഹുവിൻ്റെ കൽപ്പനയെ ആദരിക്കുക എന്നതാണ് ഒന്നാമത്തേത്; അല്ലാഹുവിനെ ഏകനാക്കലും, നബിമാരെ അംഗീകരിക്കലും അതിൽ ഉൾപ്പെടും. സൃഷ്ടികളോട് അനുഭാവം പുലർത്തലാണ് രണ്ടാമത്തേത്; അളവു തൂക്കങ്ങളിലെ വഞ്ചന ഉപേക്ഷിക്കലും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാതിരിക്കലും, എല്ലാ നിലക്കുമുള്ള ഉപദ്രവങ്ങൾ അവസാനിപ്പിക്കലും ഈ പറഞ്ഞതിൽ ഉൾപ്പെടും.

• الإفساد في الأرض بعد الإصلاح جُرْم اجتماعي في حق الإنسانية؛ لأن صلاح الأرض بالعقيدة والأخلاق فيه خير للجميع، وإفساد الأرض عدوان على الناس.
• നാട്ടിലെ ജനങ്ങൾ നല്ലവരായതിന് ശേഷം അവിടെ കുഴപ്പം സൃഷ്ടിക്കുക എന്നത് മനുഷ്യസമൂഹത്തിനോട് ചെയ്യുന്ന സാമൂഹിക കുറ്റകൃത്യമാണ്. കാരണം വിശ്വാസത്തിലും സ്വഭാവത്തിലും നാട് നന്മയിൽ നിലകൊള്ളുക എന്നത് എല്ലാവർക്കും പ്രയോജനകരമായ കാര്യമാണ്. അവിടെ കുഴപ്പം സൃഷ്ടിക്കുക എന്നത് മനുഷ്യരോടുള്ള ശത്രുതയാണ്.

• من أعظم الذنوب وأكبرها وأشدها وأفحشها أخذُ ما لا يحقُّ أخذه شرعًا من الوظائف المالية بالقهر والجبر؛ فإنه غصب وظلم وعسف على الناس وإذاعة للمنكر وعمل به ودوام عليه وإقرار له.
• ഏറ്റവും ഗുരുതരവും, വലുതും കടുത്തതും വൃത്തികെട്ടതുമായിട്ടുള്ള തിന്മകളിൽ പെട്ടതാണ് അനുവദനീയമല്ലാത്ത സമ്പത്ത് അടിച്ചമർത്തിയും പീഢിപ്പിച്ചും കൈക്കലാക്കുക എന്നത്. അത് കൊള്ളയും അതിക്രമവും ജനങ്ങളോടുള്ള കടുത്ത അനീതിയുമാണ്. തിന്മ പ്രചരിപ്പിക്കലും അത് പ്രാവർത്തികമാക്കലും അതിൽ തന്നെ തുടരലും അത് അംഗീകരിച്ചു നൽകലുമാണ് ഇത്തരം പ്രവർത്തനങ്ങൾ.

 
Übersetzung der Bedeutungen Vers: (85) Surah / Kapitel: Al-A‘râf
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - الترجمة المليبارية للمختصر في تفسير القرآن الكريم - Übersetzungen

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Schließen