Fassarar Ma'anonin Alqura'ni - الترجمة المليبارية للمختصر في تفسير القرآن الكريم * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Aya: (230) Sura: Suratu Al'bakara
فَاِنْ طَلَّقَهَا فَلَا تَحِلُّ لَهٗ مِنْ بَعْدُ حَتّٰی تَنْكِحَ زَوْجًا غَیْرَهٗ ؕ— فَاِنْ طَلَّقَهَا فَلَا جُنَاحَ عَلَیْهِمَاۤ اَنْ یَّتَرَاجَعَاۤ اِنْ ظَنَّاۤ اَنْ یُّقِیْمَا حُدُوْدَ اللّٰهِ ؕ— وَتِلْكَ حُدُوْدُ اللّٰهِ یُبَیِّنُهَا لِقَوْمٍ یَّعْلَمُوْنَ ۟
മൂന്നാമതും ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന് ശേഷം അവളുമായി ബന്ധപ്പെടൽ അവന് അനുവദനീയമല്ല; മറ്റൊരു ഭർത്താവ് അവളെ ശരിയായ രൂപത്തിൽ ദാമ്പത്യ മോഹത്താൽ -ചടങ്ങ് നിൽക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ല- വിവാഹം കഴിക്കുന്നതുവരെ. ശേഷം ഈ വിവാഹം മുഖേന അവൻ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടണം. എന്നിട്ട് രണ്ടാമത്തെ ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയോ, മരണപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഒന്നാമത്തെ ഭർത്താവിന് പുതിയ വിവാഹ ഉടമ്പടിയും മഹ്റും മുഖേന അവളെ തിരിച്ചെടുക്കുന്നതിൽ അയാൾക്കോ അയാളുടെ ഭാര്യക്കോ കുറ്റമില്ല. മതനിയമങ്ങൾ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കിൽ. അല്ലാഹുവിൻറെ ഈ നിയമങ്ങൾ അവൻറെ വിധിവിലക്കുകളും നിയമപരിധികളും മനസ്സിലാക്കുന്നവർക്ക് വേണ്ടി അല്ലാഹു വിവരിച്ചുതരുന്നു. അത് ഉപയോഗപ്പെടുത്തുന്നവർ അവരാകുന്നു.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• بيَّن الله تعالى أحكام النكاح والطلاق بيانًا شاملًا حتى يعرف الناس حدود الحلال والحرام فلا يتجاوزونها.
• വിവാഹം - വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട വിധികൾ അല്ലാഹു പൂർണമായി വിവരിച്ചിരിക്കുന്നു. ഹലാലിൻറെയും ഹറാമിൻറെയും പരിധികൾ ജനങ്ങൾ മനസ്സിലാക്കാനും അവ ലംഘിക്കാതിരിക്കാനുമത്രെ അത്.

• عظَّم الله شأن النكاح وحرم التلاعب فيه بالألفاظ فجعلها ملزمة، وألغى التلاعب بكثرة الطلاق والرجعة فجعل لها حدًّا بطلقتين رجعيتين ثم تحرم عليه إلا أن تنكح زوجا غيره ثم يطلقها، أو يموت عنها.
അല്ലാഹു വിവാഹത്തിൻ്റെ കാര്യം വളരെ ഗൗരവമുള്ളതാക്കിയിരിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട വാക്കുകൾ കേവലതമാശകളാക്കുന്നത് അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. (വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട) വാക്കുകൾ (തമാശക്ക് പറഞ്ഞതായാലും) അത് സാധുവായിത്തീരുന്നതാണ്. അതോടൊപ്പം ധാരാളം തവണ വിവാഹമോചനം നടത്തുകയും, ശേഷം തിരിച്ചെടുക്കുകയും ചെയ്തു കൊണ്ട് തമാശകളിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. തിരിച്ചെടുക്കാൻ കഴിയുന്ന വിവാഹമോചനങ്ങൾ രണ്ടു തവണ മാത്രമാക്കുകയും, മൂന്നാമതുള്ള വിവാഹമോചനത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിക്കുകയും പിന്നീട് അവൾ വിവാഹമോചനം ചെയ്യപ്പെടുകയോ അവളുടെ ഭർത്താവ് മരണപ്പെടുകയോ ചെയ്യാതെ അവളെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന നിബന്ധന നിശ്ചയിക്കുകയും ചെയ്തു.

• المعاشرة الزوجية تكون بالمعروف، فإن تعذر ذلك فلا بأس من الطلاق، ولا حرج على أحد الزوجين أن يطلبه.
• വൈവാഹിക ബന്ധം മാന്യമായ സഹവാസത്തിലൂടെയാകണം. അതിന് സാധ്യമല്ലാതെ വരുമ്പോൾ വിവാഹമോചനം ചെയ്യുന്നതിന് കുഴപ്പമില്ല. ഭാര്യാ ഭർത്താക്കന്മാരിൽ ആർക്കെങ്കിലും അതാവശ്യപ്പെടുകയും ചെയ്യാം.

 
Fassarar Ma'anoni Aya: (230) Sura: Suratu Al'bakara
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - الترجمة المليبارية للمختصر في تفسير القرآن الكريم - Teburin Bayani kan wasu Fassarori

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Rufewa