സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി (അല്ലാഹുവിനോട്) നിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകൾക്ക്(24) ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ ഏര്‍പെടരുത്' എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ആളുകൾ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിൻ്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
24 ഈ ആയത്തില്‍ 'മലകൈനി' എന്നും 'മലികൈനി' എന്നും 'ഖിറാഅത്ത്' (പാഠഭേദം) ഉണ്ട്. 'മലകൈനി' എന്ന പദത്തിന് രണ്ടു മലക്കുകള്‍ എന്ന ഭാഷാര്‍ത്ഥം തന്നെയാണ് ചില വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളത്. മലക്കുകളെപ്പോലെ അമാനുഷികപദവി നല്‍കി ജനങ്ങളാല്‍ ആദരിക്കപ്പെട്ട രണ്ടുപേര്‍ എന്നാണ് 'മലകൈനി'യുടെ വിവക്ഷയെന്നു പറയുന്നു മറ്റു ചിലര്‍. 'മലികൈനി' എന്നാല്‍ രണ്ട് രാജാക്കന്മാര്‍ എന്നര്‍ഥം. ഹാറൂത്തിനും മാറൂത്തിനും വശമുണ്ടായിരുന്നത് ചില മന്ത്രവിദ്യകളായിരുന്നുവെന്ന് ഈ ആയത്തില്‍നിന്ന് വ്യക്തമാണ്.
'സിഹ്ർ' (മാരണം) അല്ലാഹു ഉദ്ദേശിച്ചവർക്ക് ഫലിക്കും. പക്ഷെ, സിഹ്റിനെ സിഹ്ർ കൊണ്ട് ചികിൽസിക്കൽ അനുവദനീയമല്ല. ഖുർആനിലൂടെയോ സ്ഥിരപ്പെട്ട ഹദീഥുകളിൽ വന്ന പ്രാർത്ഥനകളിലൂടെയോ ചികിൽസിക്കാവുന്നതാണ്. 'സിഹ്ര്‍' എന്ന പദത്തിൻ്റെ പരിധിയില്‍ വരുന്ന മാരണം, കുടോത്രം, മന്ത്രവാദം തുടങ്ങിയവയെല്ലാംതന്നെ നിഷിദ്ധമാണ്.
അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍!
ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) 'റാഇനാ'(25) എന്ന് പറയരുത്. പകരം 'ഉന്‍ളുര്‍നാ' എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
25 'റാഇനാ' എന്ന അറബിവാക്കിൻ്റെ അര്‍ഥം 'ഞങ്ങളെ പരിഗണിക്കേണമേ' എന്നാണ്. നബി(ﷺ) യോടുള്ള സംഭാഷണത്തില്‍ സഹാബികള്‍ ചിലപ്പോള്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ യഹൂദരുടെ ഭാഷയില്‍ 'റാഇനാ' എന്നത് ഒരു അസഭ്യവാക്കാണ്. നബി(ﷺ)യെ അവഹേളിക്കാനായിരുന്നു ദ്വയാര്‍ഥമുള്ള ആ വാക്ക് അവര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഖുര്‍ആന്‍ ആ വാക്ക് നിരോധിക്കുകയും പകരം 'ഞങ്ങളെ നേക്കേണമേ' എന്നര്‍ഥമുള്ള 'ഉന്‍ളുര്‍നാ' എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ പരസ്പരം പുലര്‍ത്തേണ്ട ബഹുമാനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പദപ്രയോഗം പോലും വന്നുപോകാതെ സൂക്ഷിക്കണമെന്ന സൂചന ഇതിലടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ രക്ഷിതാവില്‍ നിന്നും വല്ല നന്‍മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത് വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവൻ്റെ കാരുണ്യം കൊണ്ട് അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്.
Contents of the translations can be downloaded and re-published, with the following terms and conditions:
1. No modification, addition, or deletion of the content.
2. Clearly referring to the publisher and the source (QuranEnc.com).
3. Mentioning the version number when re-publishing the translation.
4. Keeping the transcript information inside the document.
5. Notifying the source (QuranEnc.com) of any note on the translation.
6. Updating the translation according to the latest version issued from the source (QuranEnc.com).
7. Inappropriate advertisements must not be included when displaying translations of the meanings of the Noble Quran.
ئىزدەش نەتىجىسى:
API specs
Endpoints:
Sura translation
GET / https://quranenc.com/api/v1/translation/sura/{translation_key}/{sura_number} description: get the specified translation (by its translation_key) for the speicified sura (by its number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114)
Returns:
json object containing array of objects, each object contains the "sura", "aya", "translation" and "footnotes".
GET / https://quranenc.com/api/v1/translation/aya/{translation_key}/{sura_number}/{aya_number} description: get the specified translation (by its translation_key) for the speicified aya (by its number sura_number and aya_number)
Parameters: translation_key: (the key of the currently selected translation) sura_number: [1-114] (Sura number in the mosshaf which should be between 1 and 114) aya_number: [1-...] (Aya number in the sura)
Returns:
json object containing the "sura", "aya", "translation" and "footnotes".