ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (24) سورة: الأنبياء
اَمِ اتَّخَذُوْا مِنْ دُوْنِهٖۤ اٰلِهَةً ؕ— قُلْ هَاتُوْا بُرْهَانَكُمْ ۚ— هٰذَا ذِكْرُ مَنْ مَّعِیَ وَذِكْرُ مَنْ قَبْلِیْ ؕ— بَلْ اَكْثَرُهُمْ لَا یَعْلَمُوْنَ ۙ— الْحَقَّ فَهُمْ مُّعْرِضُوْنَ ۟
അല്ല! അവർ അല്ലാഹുവിന് പുറമെ ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഇവക്കെല്ലാം ആരാധനക്ക് അർഹതയുണ്ട് എന്നതിന് നിങ്ങൾക്കുള്ള തെളിവ് കൊണ്ടുവന്നു തരൂ. എനിക്ക് മേൽ അവതരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലോ, എൻ്റെ മുൻപുള്ള ദൂതന്മാർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിലോ നിങ്ങൾക്ക് അതിനുള്ള തെളിവില്ല. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ അജ്ഞതയെയും അന്ധമായ അനുകരണത്തെയുമാണ് അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കുന്നത്. അവർ സത്യം സ്വീകരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുകയാകുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• الظلم سبب في الهلاك على مستوى الأفراد والجماعات.
• വ്യക്തികളുടെയോ സമൂഹത്തിൻ്റെയോ കാര്യമാകട്ടെ; അതിക്രമം പ്രവർത്തിക്കുക എന്നത് അവരുടെയെല്ലാം നാശത്തിൻ്റെ കാരണമാകുന്നു.

• ما خلق الله شيئًا عبثًا؛ لأنه سبحانه مُنَزَّه عن العبث.
• അല്ലാഹു ഒന്നിനെയും നിരർത്ഥകമായി സൃഷ്ടിച്ചിട്ടില്ല. കാരണം വെറുതെ എന്തെങ്കിലും പ്രവർത്തിക്കുക എന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനാകുന്നു.

• غلبة الحق، ودحر الباطل سُنَّة إلهية.
• സത്യം അസത്യത്തെ പരാജയപ്പെടുത്തുകയും, അതിനെ തകർത്തുകളയുകയും ചെയ്യുമെന്നത് അല്ലാഹുവിൻ്റെ മാറ്റം വരാത്ത നടപടിക്രമത്തിൽ പെട്ടതാണ്.

• إبطال عقيدة الشرك بدليل التَّمَانُع.
• സൃഷ്ടിപ്രപഞ്ചം കെട്ടുറപ്പോടെ നിലകൊള്ളുന്നു എന്നത് ബഹുദൈവാരാധനയെ തകർക്കുന്ന തെളിവുകളിൽ ഒന്നാണ്.

 
ترجمة معاني آية: (24) سورة: الأنبياء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق