ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (68) سورة: الأنبياء
قَالُوْا حَرِّقُوْهُ وَانْصُرُوْۤا اٰلِهَتَكُمْ اِنْ كُنْتُمْ فٰعِلِیْنَ ۟
ഇബ്രാഹീമിനെ തെളിവുകൾ കൊണ്ട് നേരിടാൻ സാധിക്കില്ലെന്നു വന്നപ്പോൾ അദ്ദേഹത്തിനെതിരെ തങ്ങളുടെ ശക്തി പ്രയോഗിക്കാനാണവർ തീരുമാനിച്ചത്. അവർ പറഞ്ഞു: ഇബ്രാഹീം തകർക്കുകയും പൊളിക്കുകയും ചെയ്ത നിങ്ങളുടെ വിഗ്രഹങ്ങളെ സഹായിക്കുന്നതിനായി ഇബ്രാഹീമിനെ നിങ്ങൾ തീയിലിട്ട് കരിക്കുക. മറ്റുള്ളവർക്ക് പാഠമാകുന്ന ശിക്ഷ തന്നെ അവന് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ (അപ്രകാരം ചെയ്യുക).
التفاسير العربية:
من فوائد الآيات في هذه الصفحة:
• جواز استخدام الحيلة لإظهار الحق وإبطال الباطل.
• സത്യം ബോധ്യപ്പെടുത്തുന്നതിനും അസത്യത്തെ തകർക്കുന്നതിനും തന്ത്രം പ്രയോഗിക്കുന്നത് അനുവദനീയമാണ്.

• تعلّق أهل الباطل بحجج يحسبونها لهم، وهي عليهم.
• അസത്യത്തിൻ്റെ വക്താക്കൾ തങ്ങൾക്ക് അനുകൂലമാണെന്ന് ധരിച്ചു വെച്ചിട്ടുള്ള ചില കാര്യങ്ങളിൽ കടിച്ചു തൂങ്ങും; യഥാർത്ഥത്തിൽ അവ അവർക്കെതിരെയുള്ള തെളിവുകളായിരിക്കും.

• التعنيف في القول وسيلة من وسائل التغيير للمنكر إن لم يترتّب عليه ضرر أكبر.
• (ഒരു പരിധി വരെ) സംസാരത്തിൽ കടുത്ത ഭാഷ പ്രയോഗിക്കുന്നത് -അതു കൊണ്ട് കൂടുതൽ വലിയ പ്രശ്നം സംഭവിക്കില്ലെങ്കിൽ- തെറ്റുകൾ തിരുത്താനുള്ള വഴികളിൽ ഒന്നാണ്.

• اللجوء لاستخدام القوة برهان على العجز عن المواجهة بالحجة.
• കായികശക്തി കൊണ്ട് (ഇബ്രാഹീമിനെ) നേരിടാനുള്ള തീരുമാനം തെളിവുകൾ കൊണ്ട് മാറ്റുരക്കാൻ അവർ അസാധ്യരാണ് എന്നതിനുള്ള വ്യക്തമായ തെളിവാണ്.

• نَصْر الله لعباده المؤمنين، وإنقاذه لهم من المحن من حيث لا يحتسبون.
• അല്ലാഹു അവൻ്റെ വിശ്വാസികളായ അടിമകളെ -അവർ പ്രതീക്ഷിച്ചിട്ടു പോലുമില്ലാത്ത വഴിയിലൂടെ- സഹായിക്കുകയും പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും.

 
ترجمة معاني آية: (68) سورة: الأنبياء
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق