ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (1) سورة: ص

سورة ص - സൂറത്ത് സ്വാദ്

من مقاصد السورة:
ذكر المخاصمة بالباطل وعاقبتها.
അസത്യത്തിന് വേണ്ടി തർക്കിക്കുന്നവരെ കുറിച്ചും അവരുടെ പര്യവസാനവും.

صٓ وَالْقُرْاٰنِ ذِی الذِّكْرِ ۟ؕ
സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിൽ ആവശ്യമായ ഉപകാരപ്രദമായ ഉൽബോധനങ്ങൾ ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല യാഥാർഥ്യം.
التفاسير العربية:
من فوائد الآيات في هذه الصفحة:
• أقسم الله عز وجل بالقرآن العظيم، فالواجب تَلقِّيه بالإيمان والتصديق، والإقبال على استخراج معانيه.
• അല്ലാഹു മഹത്തരമായ വിശുദ്ധ ഖുർആനിനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. അതിനാൽ അതിൽ വിശ്വസിക്കുകയും, അതിനെ സത്യപ്പെടുത്തുകയും ചെയ്തു കൊണ്ട് ഖുർആനിനെ സ്വീകരിക്കലും, അതിലെ ആശയാർഥങ്ങൾ കണ്ടെടുക്കുന്നതിനായി പരിശ്രമിക്കലും നിർബന്ധമാണ് (എന്ന് മനസ്സിലാക്കാം).

• غلبة المقاييس المادية في أذهان المشركين برغبتهم في نزول الوحي على السادة والكبراء.
ഭൗതികനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള അളവുകോലുകൾ ബഹുദൈവാരാധകരെ വരിഞ്ഞു മുറുക്കിയിരിക്കുന്നതിനാലാണ് അല്ലാഹുവിൻറെ സന്ദേശം തങ്ങളിലെ പ്രമാണിമാർക്കും നേതാക്കന്മാർക്കും തന്നെ ലഭിക്കണമെന്ന് അവർ ആഗ്രഹിക്കുന്നത്.

• سبب إعراض الكفار عن الإيمان: التكبر والتجبر والاستعلاء عن اتباع الحق.
• (അല്ലാഹുവിനെ) നിഷേധിച്ചവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയാനുള്ള കാരണം അഹങ്കാരവും ധിക്കാരവും സത്യം പിൻപറ്റുന്നതിൽ നിന്നുള്ള ഔന്നത്യം നടിക്കലുമാണ്.

 
ترجمة معاني آية: (1) سورة: ص
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق