ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (43) سورة: فصلت
مَا یُقَالُ لَكَ اِلَّا مَا قَدْ قِیْلَ لِلرُّسُلِ مِنْ قَبْلِكَ ؕ— اِنَّ رَبَّكَ لَذُوْ مَغْفِرَةٍ وَّذُوْ عِقَابٍ اَلِیْمٍ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപ് നിയോഗിക്കപ്പെട്ട നബിമാരോട് പറയപ്പെട്ട അതേ നിഷേധമല്ലാതെ താങ്കളോടും പറയപ്പെടുന്നില്ല. അതിനാൽ താങ്കൾ ക്ഷമിക്കുക. തീർച്ചയായും താങ്കളുടെ രക്ഷിതാവ് തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും, തൻ്റെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെ, (ധിക്കാരത്തിൽ) ഉറച്ചു നിന്നവർക്ക് വേദനയേറിയ ശിക്ഷ നൽകുന്നവനുമാകുന്നു.
التفاسير العربية:
من فوائد الآيات في هذه الصفحة:
• حَفِظ الله القرآن من التبديل والتحريف، وتَكَفَّل سبحانه بهذا الحفظ، بخلاف الكتب السابقة له.
• ഖുർആനിനെ അല്ലാഹു മാറ്റത്തിരുത്തലുകളിൽ നിന്നും തിരിമറികളിൽ നിന്നും സംരക്ഷിച്ചിരിക്കുന്നു. അത് അല്ലാഹു അവൻ്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. മുൻപുള്ള ഗ്രന്ഥങ്ങൾക്ക് ഇക്കാര്യം ഉണ്ടായിട്ടില്ല.

• قطع الحجة على مشركي العرب بنزول القرآن بلغتهم.
• ഖുർആൻ മക്കയിലെ ബഹുദൈവാരാധകരുടെ ഭാഷയായ അറബിയിൽ തന്നെ അവതരിപ്പിച്ചതിലൂടെ അവർക്ക് മേൽ അല്ലാഹു സംശയലേശമെന്യേ തെളിവ് സ്ഥാപിച്ചിരിക്കുന്നു.

• نفي الظلم عن الله، وإثبات العدل له.
• അല്ലാഹു അതിക്രമം ചെയ്യുകയില്ലെന്നും, അവൻ നീതിയുള്ളവനാണെന്നും വ്യക്തമാക്കൽ.

 
ترجمة معاني آية: (43) سورة: فصلت
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق