ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم * - فهرس التراجم


ترجمة معاني آية: (125) سورة: الأنعام
فَمَنْ یُّرِدِ اللّٰهُ اَنْ یَّهْدِیَهٗ یَشْرَحْ صَدْرَهٗ لِلْاِسْلَامِ ۚ— وَمَنْ یُّرِدْ اَنْ یُّضِلَّهٗ یَجْعَلْ صَدْرَهٗ ضَیِّقًا حَرَجًا كَاَنَّمَا یَصَّعَّدُ فِی السَّمَآءِ ؕ— كَذٰلِكَ یَجْعَلُ اللّٰهُ الرِّجْسَ عَلَی الَّذِیْنَ لَا یُؤْمِنُوْنَ ۟
ആരെയെങ്കിലും സന്മാർഗപാതയിലേക്ക് എത്തിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവൻ്റെ ഹൃദയം അല്ലാഹു വിശാലമാക്കുകയും, ഇസ്ലാം സ്വീകരിക്കുന്നതിന് അതിനെ പരുവപ്പെടുത്തുകയും ചെയ്യും. സന്മാർഗത്തിലേക്ക് വഴിയൊരുക്കാതെ കൈവെടിയാൻ അല്ലാഹു ഉദ്ദേശിച്ചവനാരോ അവൻ്റെ ഹൃദയം അല്ലാഹു സത്യം സ്വീകരിക്കാൻ കഴിയാത്തവണ്ണം കഠിനമായ ഇടുക്കമുള്ളതാക്കി തീർക്കും. അങ്ങനെ സത്യത്തിന് അവൻ്റെ ഹൃദയത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ വരും. ആകാശത്തിലേക്ക് സ്വയം കയറിപ്പോകുവാൻ അവന് കഴിയാത്തത് പോലെ, (സത്യം ഹൃദയത്തിൽ പ്രവേശിക്കുക എന്നത് അവന് അസാധ്യമാകും). വഴിപിഴച്ചവരുടെ അവസ്ഥ അല്ലാഹു ഈ രൂപത്തിൽ കടുത്ത ഞെരുക്കത്തിലാക്കിയതു പോലെ, അല്ലാഹുവിൽ വിശ്വസിക്കാത്തവർക്കുള്ള ശിക്ഷയും അവൻ ഇടുക്കമുള്ളതാക്കുന്നതാണ്.
التفاسير العربية:
من فوائد الآيات في هذه الصفحة:
• سُنَّة الله في الضلال والهداية أنهما من عنده تعالى، أي بخلقه وإيجاده، وهما من فعل العبد باختياره بعد مشيئة الله.
• വഴികേടും സന്മാർഗവുമെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്നതാണ് അവൻ്റെ നടപടിക്രമം. അതായത് അവ സൃഷ്ടിച്ചതും ഉണ്ടാക്കിയതും അല്ലാഹുവാകുന്നു. എന്നാൽ -അല്ലാഹുവിൻ്റെ ഉദ്ദേശം കഴിഞ്ഞാൽ- അടിമയാണ് അവയിൽ ഏതൊന്നും പ്രവർത്തിക്കുന്നതും തിരഞ്ഞെടുക്കുന്നതും.

• ولاية الله للمؤمنين بحسب أعمالهم الصالحة، فكلما زادت أعمالهم الصالحة زادت ولايته لهم والعكس.
• അല്ലാഹു അവനിൽ വിശ്വസിച്ചവർക്ക് രക്ഷ നൽകുന്നത് അവരുടെ സൽകർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ്. അവരുടെ സൽകർമ്മങ്ങൾ അധികരിക്കുന്നതിന് അനുസരിച്ച് അവർക്കുള്ള അല്ലാഹുവിൻ്റെ കാവൽ അധികരിക്കുന്നതാണ്. അവ കുറയുന്നതനുസരിച്ച് ഇതും കുറയുന്നു.

• من سُنَّة الله أن يولي كل ظالم ظالمًا مثله، يدفعه إلى الشر ويحثه عليه، ويزهِّده في الخير وينفِّره عنه.
• ഓരോ അതിക്രമിക്കും അവനെപ്പോലുള്ള മറ്റൊരു അതിക്രമിയെ മിത്രമായി നിശ്ചയിച്ചു നൽകുക എന്നത് അല്ലാഹുവിൻ്റെ ചര്യയിൽ പെട്ടതാണ്. ഒപ്പമുള്ളവനെ തിന്മ ചെയ്യുവാൻ ഇവൻ പ്രേരിപ്പിക്കുകയും അതിനുള്ള പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുകയും ചെയ്യും. അതു പോലെ തൻ്റെ കൂട്ടാളിയിൽ നന്മയിൽ നിന്ന് വിരക്തിയുണ്ടാക്കുകയും അതിൽ നിന്ന് അവനെ അകറ്റുകയും ചെയ്തുകൊണ്ടിരിക്കും.

 
ترجمة معاني آية: (125) سورة: الأنعام
فهرس السور رقم الصفحة
 
ترجمة معاني القرآن الكريم - الترجمة المليبارية للمختصر في تفسير القرآن الكريم - فهرس التراجم

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

إغلاق