Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - মালয়ালাম অনুবাদ- আব্দুল হামীদ হাইদৰ আৰু কানহী মুহাম্মদ * - অনুবাদসমূহৰ সূচীপত্ৰ

XML CSV Excel API
Please review the Terms and Policies

অৰ্থানুবাদ ছুৰা: আল-আ'ৰাফ   আয়াত:
وَاِذْ نَتَقْنَا الْجَبَلَ فَوْقَهُمْ كَاَنَّهٗ ظُلَّةٌ وَّظَنُّوْۤا اَنَّهٗ وَاقِعٌ بِهِمْ ۚ— خُذُوْا مَاۤ اٰتَیْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِیْهِ لَعَلَّكُمْ تَتَّقُوْنَ ۟۠
നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെപിടിക്കുകയും, അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
আৰবী তাফছীৰসমূহ:
وَاِذْ اَخَذَ رَبُّكَ مِنْ بَنِیْۤ اٰدَمَ مِنْ ظُهُوْرِهِمْ ذُرِّیَّتَهُمْ وَاَشْهَدَهُمْ عَلٰۤی اَنْفُسِهِمْ ۚ— اَلَسْتُ بِرَبِّكُمْ ؕ— قَالُوْا بَلٰی ۛۚ— شَهِدْنَا ۛۚ— اَنْ تَقُوْلُوْا یَوْمَ الْقِیٰمَةِ اِنَّا كُنَّا عَنْ هٰذَا غٰفِلِیْنَ ۟ۙ
നിന്‍റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു.(35) 'തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു' എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്‌.)
35) മനുഷ്യൻ്റെ പ്രകൃതിയില്‍ തന്നെ അടങ്ങിയിട്ടുളള സത്യസാക്ഷ്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. മനസ്സ് വികലമായിട്ടില്ലാത്ത ഏതൊരു മനുഷ്യനും തുറന്നു സമ്മതിക്കും, താന്‍ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല; പ്രത്യുത സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ സൃഷ്ടികര്‍ത്താവ് തന്നെ വിസ്മയകരമാം വിധം സൃഷ്ടിച്ചു സംവിധാനിച്ചിരിക്കുകയാണെന്ന്. പിതാവിൻ്റെ മുതുകിൻ്റെ ഭാഗത്ത് രൂപം കൊള്ളുന്ന ബീജത്തിലൂടെ, പ്രത്യുല്‍പാദന കോശത്തിലൂടെ വളര്‍ന്ന് തലമുറ തലമുറയായി ഭുമിയില്‍ നായകത്വം വഹിച്ചുവരുന്ന മനുഷ്യന്‍ തൻ്റെ അസ്തിത്വത്തെപ്പറ്റി നടത്തുന്ന സത്യസന്ധമായ ഏത് അന്വേഷണവും അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിക്കുക തന്നെ ചെയ്യും.
আৰবী তাফছীৰসমূহ:
اَوْ تَقُوْلُوْۤا اِنَّمَاۤ اَشْرَكَ اٰبَآؤُنَا مِنْ قَبْلُ وَكُنَّا ذُرِّیَّةً مِّنْ بَعْدِهِمْ ۚ— اَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُوْنَ ۟
അല്ലെങ്കില്‍ 'മുമ്പ് തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട് പങ്കുചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്‌. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ' എന്ന് നിങ്ങള്‍ പറയാതിരിക്കാൻ വേണ്ടിയും ആണ് (അങ്ങനെ ചെയ്തത്). (36)
36) അല്ലാഹുവിൻ്റെ അസ്ത്വിത്വവും ഏകത്വവുമൊക്കെ തനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു എന്ന് അല്ലാഹുവിൻ്റെ മുമ്പില്‍ ഒരാള്‍ക്കും പറയാന്‍ കഴിയില്ല; സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടല്ലാതെ.
আৰবী তাফছীৰসমূহ:
وَكَذٰلِكَ نُفَصِّلُ الْاٰیٰتِ وَلَعَلَّهُمْ یَرْجِعُوْنَ ۟
അപ്രകാരം നാം തെളിവുകള്‍ വിശദമായി വിവരിക്കുന്നു. അവര്‍ മടങ്ങിയേക്കാം.
আৰবী তাফছীৰসমূহ:
وَاتْلُ عَلَیْهِمْ نَبَاَ الَّذِیْۤ اٰتَیْنٰهُ اٰیٰتِنَا فَانْسَلَخَ مِنْهَا فَاَتْبَعَهُ الشَّیْطٰنُ فَكَانَ مِنَ الْغٰوِیْنَ ۟
നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടിയ ഒരുവന്‍റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. എന്നിട്ട് പിശാച് അവനെ തൻ്റെ അനുയായിയാക്കുകയും അങ്ങനെയവൻ ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്തു.
আৰবী তাফছীৰসমূহ:
وَلَوْ شِئْنَا لَرَفَعْنٰهُ بِهَا وَلٰكِنَّهٗۤ اَخْلَدَ اِلَی الْاَرْضِ وَاتَّبَعَ هَوٰىهُ ۚ— فَمَثَلُهٗ كَمَثَلِ الْكَلْبِ ۚ— اِنْ تَحْمِلْ عَلَیْهِ یَلْهَثْ اَوْ تَتْرُكْهُ یَلْهَثْ ؕ— ذٰلِكَ مَثَلُ الْقَوْمِ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا ۚ— فَاقْصُصِ الْقَصَصَ لَعَلَّهُمْ یَتَفَكَّرُوْنَ ۟
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്‌.(37) അപ്പോള്‍ അവന്‍റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും.(38) അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്‌) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം.
37) ഇസ്‌റാഈല്യരിലെ ഒരു വേദപണ്ഡിതനെ പറ്റിയാണ് സൂചന. വേദഗ്രന്ഥത്തില്‍ അവഗാഹം നേടിയിട്ടും അയാള്‍ ഭൗതികനേട്ടങ്ങളില്‍ ആകൃഷ്ടനായി അവിശ്വാസത്തിലേക്കും അധാര്‍മികതയിലേക്കും വഴുതിപ്പോവുകയാണുണ്ടായത്.
38) ഉല്‍ബോധനം ലഭിച്ചാലും ഇല്ലെങ്കിലും ദുനിയാവിനോടുളള അവൻ്റെ ആര്‍ത്തിയുടെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാവുകയില്ല. നാവും തൂക്കിയിട്ട് കിതച്ചുകൊണ്ടോടുന്ന നായയെപ്പോലെ ജീവിത സുഖങ്ങളുടെ പിന്നാലെ കൊതിപൂണ്ട് പായുന്ന നിലപാട് അവന്‍ തുടരും.
আৰবী তাফছীৰসমূহ:
سَآءَ مَثَلَا ١لْقَوْمُ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا وَاَنْفُسَهُمْ كَانُوْا یَظْلِمُوْنَ ۟
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും, സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ.
আৰবী তাফছীৰসমূহ:
مَنْ یَّهْدِ اللّٰهُ فَهُوَ الْمُهْتَدِیْ ۚ— وَمَنْ یُّضْلِلْ فَاُولٰٓىِٕكَ هُمُ الْخٰسِرُوْنَ ۟
അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍.
আৰবী তাফছীৰসমূহ:
 
অৰ্থানুবাদ ছুৰা: আল-আ'ৰাফ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - মালয়ালাম অনুবাদ- আব্দুল হামীদ হাইদৰ আৰু কানহী মুহাম্মদ - অনুবাদসমূহৰ সূচীপত্ৰ

অনুবাদ কৰিছে আব্দুল হামীদ হাইদৰ মাদনী আৰু কানহী মুহাম্মদ।

বন্ধ