Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আন-নাহল   আয়াত:
وَمَاۤ اَرْسَلْنَا مِنْ قَبْلِكَ اِلَّا رِجَالًا نُّوْحِیْۤ اِلَیْهِمْ فَسْـَٔلُوْۤا اَهْلَ الذِّكْرِ اِنْ كُنْتُمْ لَا تَعْلَمُوْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപ് മനുഷ്യരിൽ നിന്നുള്ള പുരുഷന്മാരെയല്ലാതെ നാം നമ്മുടെ സന്ദേശം നൽകുന്ന ദൂതന്മാരാക്കിയിട്ടില്ല. മലക്കുകളിൽ നിന്ന് ദൂതന്മാരെ നാം അയച്ചിട്ടില്ല. എന്നും തുടർന്നു വന്ന നമ്മുടെ ചര്യയാകുന്നു അത്. നിങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മുൻവേദഗ്രന്ഥങ്ങൾ ലഭിച്ചവരോട് നിങ്ങൾ ചോദിച്ചു നോക്കുക. അല്ലാഹുവിൻ്റെ ദൂതന്മാരെല്ലാം മനുഷ്യരായിരുന്നുവെന്നും, മലക്കുകളായിരുന്നില്ലെന്നും അവർ നിങ്ങൾക്ക് പറഞ്ഞു തരും. അവർ മനുഷ്യരായിരുന്നുവെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ (അപ്രകാരം അവരോട് ചോദിക്കുക).
আৰবী তাফছীৰসমূহ:
بِالْبَیِّنٰتِ وَالزُّبُرِ ؕ— وَاَنْزَلْنَاۤ اِلَیْكَ الذِّكْرَ لِتُبَیِّنَ لِلنَّاسِ مَا نُزِّلَ اِلَیْهِمْ وَلَعَلَّهُمْ یَتَفَكَّرُوْنَ ۟
മനുഷ്യരിൽ പെട്ട ഈ ദൂതന്മാരെ നാം നിയോഗിച്ചത് വ്യക്തമായ തെളിവുകളും, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളുമായാണ്. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിൽ വിശദീകരണം ആവശ്യമുള്ളത് ജനങ്ങൾക്ക് താങ്കൾ വിശദീകരിച്ചു നൽകുന്നതിനത്രെ അത്. അവർ തങ്ങളുടെ ചിന്ത പ്രയോജനപ്പെടുത്തുകയും, അതിലുൾക്കൊണ്ടിരിക്കുന്നതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്തേക്കാം.
আৰবী তাফছীৰসমূহ:
اَفَاَمِنَ الَّذِیْنَ مَكَرُوا السَّیِّاٰتِ اَنْ یَّخْسِفَ اللّٰهُ بِهِمُ الْاَرْضَ اَوْ یَاْتِیَهُمُ الْعَذَابُ مِنْ حَیْثُ لَا یَشْعُرُوْنَ ۟ۙ
അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടയുന്നതിനായി കുതന്ത്രങ്ങൾ മെനഞ്ഞവർ ഖാറൂനിനെ അല്ലാഹു ഭൂമിയിൽ ആഴ്ത്തിയതു പോലെ അവരെ ആഴ്ത്തിക്കളയില്ലെന്ന് നിർഭയരായിരിക്കുകയാണോ?! അതല്ലെങ്കിൽ അവർ പ്രതീക്ഷിക്കാത്ത നിലക്ക് ശിക്ഷ അവരിലേക്ക് വന്നെത്തില്ലെന്ന് (ധരിച്ചിരിക്കുകയാണോ?!)
আৰবী তাফছীৰসমূহ:
اَوْ یَاْخُذَهُمْ فِیْ تَقَلُّبِهِمْ فَمَا هُمْ بِمُعْجِزِیْنَ ۟ۙ
അവരുടെ സമ്പാദനമാർഗങ്ങൾക്കായുള്ള യാത്രകളിലും ജോലികളിലും വ്യാപൃതരായിരിക്കെ -അവർക്ക് രക്ഷപ്പെടാനോ തടുക്കാനോ കഴിയാത്ത വിധം- ശിക്ഷ അവരെ ബാധിക്കുകയില്ലെന്ന് (അവർ ധരിക്കുകയാണോ?)
আৰবী তাফছীৰসমূহ:
اَوْ یَاْخُذَهُمْ عَلٰی تَخَوُّفٍ ؕ— فَاِنَّ رَبَّكُمْ لَرَءُوْفٌ رَّحِیْمٌ ۟
അതല്ലെങ്കിൽ അവർ ഭയവിഹ്വലരായിരിക്കെ അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കുകയില്ലെന്ന് നിർഭയരായിരിക്കുകയാണോ?! ഏത് അവസ്ഥയിലും അവരെ ശിക്ഷിക്കാൻ അല്ലാഹു കഴിവുള്ളവനാണ്. തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും (റഊഫ്), അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു. തൻ്റെ അടിമകളെ അവൻ ഉടനടി ശിക്ഷിക്കുകയില്ല; അവർ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയേക്കാമല്ലോ?!
আৰবী তাফছীৰসমূহ:
اَوَلَمْ یَرَوْا اِلٰی مَا خَلَقَ اللّٰهُ مِنْ شَیْءٍ یَّتَفَیَّؤُا ظِلٰلُهٗ عَنِ الْیَمِیْنِ وَالشَّمَآىِٕلِ سُجَّدًا لِّلّٰهِ وَهُمْ دٰخِرُوْنَ ۟
അല്ലാഹുവിനെ നിഷേധിക്കുന്ന ഇക്കൂട്ടർ അവൻ്റെ സൃഷ്ടികളിലേക്ക് ചിന്തയോടെ നോക്കുന്നില്ലേ?! സൂര്യൻ്റെ ചലനത്തിന് അനുസരിച്ച് രാവിലെയും, ചന്ദ്രൻ്റെ ചലനം അനുസരിച്ച് രാത്രിയിലും അവയുടെ നിഴലുകൾ വലത്തോട്ടും ഇടത്തോട്ടും ചായുന്നു. തൻ്റെ രക്ഷിതാവിന് കീഴൊതുങ്ങിക്കൊണ്ട്, യഥാർത്ഥ സാഷ്ടാംഗം നിർവ്വഹിച്ചു കൊണ്ട്, താഴ്മയോടെ (അത് ചലിക്കുന്നു).
আৰবী তাফছীৰসমূহ:
وَلِلّٰهِ یَسْجُدُ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ مِنْ دَآبَّةٍ وَّالْمَلٰٓىِٕكَةُ وَهُمْ لَا یَسْتَكْبِرُوْنَ ۟
ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവ്വ ജീവികളും അല്ലാഹുവിന് മാത്രമായി സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നു. മലക്കുകളും അവന് മാത്രമാണ് സുജൂദ് ചെയ്യുന്നത്. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും അവർ അഹങ്കാരം കാണിക്കുന്നില്ല.
আৰবী তাফছীৰসমূহ:
یَخَافُوْنَ رَبَّهُمْ مِّنْ فَوْقِهِمْ وَیَفْعَلُوْنَ مَا یُؤْمَرُوْنَ ۟
അവർ ഇത്രയെല്ലാം അല്ലാഹുവിനെ ആരാധിക്കുകയും, എപ്പോഴും അവനെ അനുസരിക്കുകയും ചെയ്യുന്നതിനോടൊപ്പം അവർക്ക് മീതെയുള്ള അവരുടെ രക്ഷിതാവിനെ ഭയക്കുകയും ചെയ്യുന്നു. അല്ലാഹു അവരുടെ മുകളിലാകുന്നു; അവൻ്റെ അസ്തിത്വവും അവൻ്റെ സർവ്വാധീശത്വവും അധികാരവും. അവരുടെ രക്ഷിതാവ് അവരോട് കൽപ്പിക്കുന്ന എല്ലാ സൽക്കർമ്മവും അവർ പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
আৰবী তাফছীৰসমূহ:
وَقَالَ اللّٰهُ لَا تَتَّخِذُوْۤا اِلٰهَیْنِ اثْنَیْنِ ۚ— اِنَّمَا هُوَ اِلٰهٌ وَّاحِدٌ ۚ— فَاِیَّایَ فَارْهَبُوْنِ ۟
അല്ലാഹു അവൻ്റെ സർവ്വ ദാസന്മാരോടും പറഞ്ഞിരിക്കുന്നു: നിങ്ങൾ രണ്ട് ആരാധ്യന്മാരെ സ്വീകരിക്കരുത്. യഥാർഥ ആരാധ്യൻ ഒരുവൻ മാത്രമാകുന്നു; രണ്ടാമത് ഒരു ആരാധ്യനോ, അവന് ഒരു പങ്കുകാരനോ ഇല്ല. അതിനാൽ എന്നെ മാത്രം നിങ്ങൾ ഭയപ്പെടുക. എനിക്ക് പുറമെ ആരെയും നിങ്ങൾ ഭയക്കേണ്ടതില്ല.
আৰবী তাফছীৰসমূহ:
وَلَهٗ مَا فِی السَّمٰوٰتِ وَالْاَرْضِ وَلَهُ الدِّیْنُ وَاصِبًا ؕ— اَفَغَیْرَ اللّٰهِ تَتَّقُوْنَ ۟
ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അവൻ്റേത് മാത്രമാകുന്നു. അവയെ സൃഷ്ടിച്ചതും അധീനപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും അവനാകുന്നു. അവന് മാത്രമാകുന്നു എന്നെന്നുമുള്ള അനുസരണവും കീഴൊതുക്കവും നിഷ്കളങ്കമായ ആരാധനയും. അപ്പോൾ അല്ലാഹുവല്ലാത്തവരെയാണോ നിങ്ങൾ ഭയക്കുന്നത്?! അല്ല! മറിച്ച് അവനെ മാത്രം നിങ്ങൾ ഭയക്കുക.
আৰবী তাফছীৰসমূহ:
وَمَا بِكُمْ مِّنْ نِّعْمَةٍ فَمِنَ اللّٰهِ ثُمَّ اِذَا مَسَّكُمُ الضُّرُّ فَاِلَیْهِ تَجْـَٔرُوْنَ ۟ۚ
ജനങ്ങളേ! നിങ്ങൾക്ക് മതപരമോ ഭൗതികമോ ആയ എന്തൊരു അനുഗ്രഹവുമുണ്ടാകട്ടെ; അതെല്ലാം അല്ലാഹുവിൽ നിന്ന് മാത്രമാകുന്നു. മറ്റാരിൽ നിന്നുമല്ല. ശേഷം നിങ്ങൾക്ക് എന്തെങ്കിലുമൊരു കുഴപ്പമോ രോഗമോ ദാരിദ്ര്യമോ ബാധിച്ചാൽ നിങ്ങളെ ബാധിച്ച പ്രയാസം നീക്കുവാൻ അവനിലേക്ക് മാത്രമാണ് നിങ്ങൾ പ്രാർത്ഥിച്ചു കൊണ്ട് വന്നണയുന്നത്. അനുഗ്രഹങ്ങൾ ചൊരിയുകയും, കഷ്ടതകൾ നീക്കിനൽകുകയും ചെയ്യുന്നവനാരോ, നിർബന്ധമായും അവൻ മാത്രമാണ് ആരാധിക്കപ്പെടേണ്ടത്.
আৰবী তাফছীৰসমূহ:
ثُمَّ اِذَا كَشَفَ الضُّرَّ عَنْكُمْ اِذَا فَرِیْقٌ مِّنْكُمْ بِرَبِّهِمْ یُشْرِكُوْنَ ۟ۙ
ശേഷം നിങ്ങളുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയും, നിങ്ങളെ ബാധിച്ച പ്രയാസം അവൻ മാറ്റുകയും ചെയ്താൽ നിങ്ങളിൽ നിന്നൊരു കൂട്ടമതാ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിച്ചു കൊണ്ട് അവരുടെ രക്ഷിതാവിൽ പങ്കുചേർക്കുന്നു. അപ്പോൾ എന്തൊരു അപരാധമാണിത്?!
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• على المجرم أن يستحي من ربه أن تكون نعم الله عليه نازلة في جميع اللحظات ومعاصيه صاعدة إلى ربه في كل الأوقات.
• കുറ്റവാളിയായ മനുഷ്യൻ തന്റെ റബ്ബിനോട് ലജ്ജ കാണിക്കട്ടെ. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ എല്ലാ നിമിഷങ്ങളിലും മുകളിൽ നിന്ന് അവനിലേക്ക് വന്നിറങ്ങിക്കൊണ്ടിരിക്കുന്നു. അവനിൽ നിന്നാകട്ടെ, സർവ്വ സമയവും പാപങ്ങൾ അവന്റെ റബ്ബിലേക്ക് കയറിപ്പൊയ്ക്കൊണ്ടിരിക്കുന്നു.

• ينبغي لأهل الكفر والتكذيب وأنواع المعاصي الخوف من الله تعالى أن يأخذهم بالعذاب على غِرَّة وهم لا يشعرون.
• അല്ലാഹുവിനെ നിഷേധിക്കുകയും, പലയിനം തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ അല്ലാഹുവിനെ ഭയക്കട്ടെ; അവർ നിനച്ചിരിക്കാതെ അല്ലാഹു അവൻ്റെ ശിക്ഷ കൊണ്ട് അവരെ പിടികൂടിയേക്കാം.

• جميع النعم من الله تعالى، سواء المادية كالرّزق والسّلامة والصّحة، أو المعنوية كالأمان والجاه والمنصب ونحوها.
• ഉപജീവനവും സമാധാനവും ആരോഗ്യവും പോലുള്ള അനുഭവവേദ്യമായ അനുഗ്രഹങ്ങളാകട്ടെ, നിർഭയത്വവും പദവിയും സ്ഥാനമാനങ്ങളും പോലുള്ള ആശയപരമായ അനുഗ്രഹങ്ങളാകട്ടെ; എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്ന് മാത്രമാണ്.

• لا يجد الإنسان ملجأً لكشف الضُّرِّ عنه في وقت الشدائد إلا الله تعالى فيضجّ بالدّعاء إليه؛ لعلمه أنه لا يقدر أحد على إزالة الكرب سواه.
• പ്രയാസകരമായ സന്ദർഭങ്ങളിൽ തന്നെ ബാധിച്ചിരിക്കുന്ന ബുദ്ധിമുട്ട് നീക്കുവാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അണയുവാൻ അല്ലാഹുവെയല്ലാതെ മറ്റാരെയും മനുഷ്യന് കണ്ടെത്താൻ കഴിയില്ല. കാരണം, പ്രയാസം നീക്കുവാൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്ന് അവനറിയാം.

 
অৰ্থানুবাদ ছুৰা: আন-নাহল
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ