Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-আম্বীয়া   আয়াত:

അൻബിയാഅ്

ছুৰাৰ উদ্দেশ্য:
إثبات الرسالة وبيان وحدة غاية الأنبياء وعناية الله بهم.
അല്ലാഹുവിൽ നിന്ന് ദൂതന്മാർക്ക് സന്ദേശങ്ങൾ നൽകപ്പെട്ടിരിക്കുന്നു എന്നത് സ്ഥിരീകരിക്കുകയും, എല്ലാ നബിമാരുടെയും ലക്ഷ്യം ഒന്നായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയും, അല്ലാഹു അവരെ എപ്രകാരം ശ്രദ്ധിച്ചിരുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു.

اِقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِیْ غَفْلَةٍ مُّعْرِضُوْنَ ۟ۚ
ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടാനുള്ള ഉയിർത്തെഴുന്നേൽപ്പിൻ്റെ സമയം അടുത്തിരിക്കുന്നു. അവരാകട്ടെ, ഇഹലോകത്തിൻ്റെ തിരക്കുകളിൽ മുഴുകി പരലോകത്തിൽ നിന്ന് അശ്രദ്ധരായി തിരിഞ്ഞുകളഞ്ഞിരിക്കുകയാണ്.
আৰবী তাফছীৰসমূহ:
مَا یَاْتِیْهِمْ مِّنْ ذِكْرٍ مِّنْ رَّبِّهِمْ مُّحْدَثٍ اِلَّا اسْتَمَعُوْهُ وَهُمْ یَلْعَبُوْنَ ۟ۙ
ഖുർആനിൽ പുതുതായി അവതരിച്ച എന്തൊരു കാര്യം അവർക്ക് വന്നെത്തിയാലും അതിൽ നിന്ന് ഉപകാരമെടുക്കാൻ വേണ്ടി അവരത് കേൾക്കുകയില്ല. മറിച്ച്, (ഖുർആനിൽ) പറയുന്നതിന് യാതൊരു പരിഗണനയും നൽകാതെ, കളിച്ചു കൊണ്ടാണ് അവരത് കേൾക്കുക.
আৰবী তাফছীৰসমূহ:
لَاهِیَةً قُلُوْبُهُمْ ؕ— وَاَسَرُّوا النَّجْوَی ۖۗ— الَّذِیْنَ ظَلَمُوْا ۖۗ— هَلْ هٰذَاۤ اِلَّا بَشَرٌ مِّثْلُكُمْ ۚ— اَفَتَاْتُوْنَ السِّحْرَ وَاَنْتُمْ تُبْصِرُوْنَ ۟
അവരുടെ ഹൃദയം അശ്രദ്ധയിൽ മുഴുകിക്കൊണ്ടാണ് ഖുർആൻ അവർ കേൾക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുക എന്ന അതിക്രമം പ്രവർത്തിച്ചവർ പരസ്പരം നടത്തുന്ന രഹസ്യസംഭാഷണം തീർത്തും പതുക്കെയാക്കി കൊണ്ട് പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് അവകാശപ്പെടുന്ന ഇയാൾ നിങ്ങളെപ്പോലെത്തന്നെയുള്ള ഒരു മനുഷ്യനല്ലേ?! അവന് നിങ്ങളെക്കാൾ യാതൊരു പ്രത്യേകതയുമില്ലല്ലോ?! അയാൾ കൊണ്ടു വന്നിരിക്കുന്നത് ഒരു മാരണം മാത്രമാകുന്നു. അപ്പോൾ ഇയാൾ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണെന്നും, അയാൾ കൊണ്ടുവന്നിരിക്കുന്നത് മാരണമാണെന്നും മനസ്സിലായതിന് ശേഷവും അയാളെ നിങ്ങൾ പിൻപറ്റുകയാണോ?!
আৰবী তাফছীৰসমূহ:
قٰلَ رَبِّیْ یَعْلَمُ الْقَوْلَ فِی السَّمَآءِ وَالْاَرْضِ ؗ— وَهُوَ السَّمِیْعُ الْعَلِیْمُ ۟
അല്ലാഹുവിൻ്റെ ദൂതർ -ﷺ- പറഞ്ഞു: എൻ്റെ രക്ഷിതാവ് നിങ്ങൾ രഹസ്യമാക്കി വെച്ച സംഭാഷണം അറിയുന്നു. ഏതൊരാളും -ആകാശത്തോ ഭൂമിയിലോ എന്ത് തന്നെ സംസാരിച്ചാലും- എല്ലാ സംസാരവും അവൻ അറിയുന്നു. തൻ്റെ ദാസന്മാരുടെ എല്ലാ സംസാരവും കേൾക്കുന്നവനും (സമീഅ്), അവരുടെ എല്ലാ പ്രവർത്തനങ്ങളും അറിയുന്നവനും (അലീം) ആകുന്നു അവൻ. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
আৰবী তাফছীৰসমূহ:
بَلْ قَالُوْۤا اَضْغَاثُ اَحْلَامٍ بَلِ افْتَرٰىهُ بَلْ هُوَ شَاعِرٌ ۖۚ— فَلْیَاْتِنَا بِاٰیَةٍ كَمَاۤ اُرْسِلَ الْاَوَّلُوْنَ ۟
മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിൻ്റെ കാര്യത്തിൽ അവർ തന്നെയും സംശയത്തിലായിരിക്കുന്നു. ചിലപ്പോൾ അവർ പറഞ്ഞു: കൂടിക്കലർന്ന പാഴ്ക്കിനാവുകളാണിവ; അതിനൊന്നും ഒരർത്ഥവുമില്ല. വേറെ ചിലപ്പോൾ 'അല്ല! ഒരടിസ്ഥാനവുമില്ലാതെ അവൻ കെട്ടിച്ചമച്ചതാണിത്' എന്നും അവർ പറഞ്ഞു. ചിലപ്പോൾ അവർ പറഞ്ഞു: അവനൊരു കവിയാണ്. ഇനി അവൻ വാദിക്കുന്നത് സത്യസന്ധമായാണെങ്കിൽ മുൻപുള്ള ദൂതന്മാർ കൊണ്ടു വന്നത് പോലെ, സർവ്വസൃഷ്ടികൾക്കും അസാധ്യമായ ഒരു മുഅ്ജിസത് (അത്ഭുതപ്രവൃത്തി) അവൻ നമുക്ക് കൊണ്ടുവന്നു തരട്ടെ! അവരെല്ലാം അത്ഭുതസംഭവങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. മൂസായുടെ കയ്യിൽ സർപ്പമായി മാറുന്ന വടിയും, സ്വാലിഹിന് പാറയിൽ നിന്ന് പുറത്തു വന്ന ഒട്ടകവും ഉണ്ടായിരുന്നു.
আৰবী তাফছীৰসমূহ:
مَاۤ اٰمَنَتْ قَبْلَهُمْ مِّنْ قَرْیَةٍ اَهْلَكْنٰهَا ۚ— اَفَهُمْ یُؤْمِنُوْنَ ۟
ഈ അഭിപ്രായങ്ങളെല്ലാം പുറപ്പെടുവിച്ചവർക്ക് മുൻപ്, ഇതു പോലെ ദൃഷ്ടാന്തങ്ങൾ ഇറക്കുവാൻ അഭിപ്രായപ്പെട്ട നാട്ടുകാർ അവരാവശ്യപ്പെട്ട പോലെ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിട്ടും വിശ്വസിച്ചിട്ടില്ല. മറിച്ച്, അവരവയെ നിഷേധിച്ചു തള്ളുകയും, അങ്ങനെ നാം അവരെ നശിപ്പിക്കുകയുമാണ് ചെയ്തത്? എന്നിരിക്കെ ഇക്കൂട്ടർ ഇനി വിശ്വസിക്കുമോ?!
আৰবী তাফছীৰসমূহ:
وَمَاۤ اَرْسَلْنَا قَبْلَكَ اِلَّا رِجَالًا نُّوْحِیْۤ اِلَیْهِمْ فَسْـَٔلُوْۤا اَهْلَ الذِّكْرِ اِنْ كُنْتُمْ لَا تَعْلَمُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് മനുഷ്യരിൽ പെട്ട പുരുഷന്മാരെയല്ലാതെ നാം ദൂതന്മാരായി നമ്മുടെ ബോധനം നൽകിക്കൊണ്ട് നിയോഗിച്ചിട്ടില്ല. അവരെ മലക്കുകളായിട്ടല്ല നാം അയച്ചത്. നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങൾക്ക് മുൻപ് വേദം നൽകപ്പെട്ടവരോട് ചോദിച്ചു നോക്കുക.
আৰবী তাফছীৰসমূহ:
وَمَا جَعَلْنٰهُمْ جَسَدًا لَّا یَاْكُلُوْنَ الطَّعَامَ وَمَا كَانُوْا خٰلِدِیْنَ ۟
നാം ദൂതന്മാരായി നിയോഗിച്ചിരുന്നവരെ ആരെയും ഭക്ഷണം കഴിക്കാത്ത ശരീരമുള്ളവരാക്കി നാം മാറ്റിയിട്ടില്ല. മറിച്ച്, എല്ലാവരും ഭക്ഷിക്കുന്നത് പോലെ അവരും ഭക്ഷിച്ചിരുന്നു. മരിക്കാതെ, എന്നെന്നും ഇഹലോകത്ത് ജീവിക്കുന്നവരുമായിരുന്നില്ല അവർ.
আৰবী তাফছীৰসমূহ:
ثُمَّ صَدَقْنٰهُمُ الْوَعْدَ فَاَنْجَیْنٰهُمْ وَمَنْ نَّشَآءُ وَاَهْلَكْنَا الْمُسْرِفِیْنَ ۟
ശേഷം നമ്മുടെ ദൂതന്മാർക്ക് നാം വാഗ്ദാനം നൽകിയത് അവർക്ക് നാം സത്യമായി പുലർത്തിനൽകി. അങ്ങനെ നാശത്തിൽ നിന്ന് അവരെയും നാം ഉദ്ദേശിച്ച വിശ്വാസികളെയും നാം രക്ഷപ്പെടുത്തി. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടിയും അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.
আৰবী তাফছীৰসমূহ:
لَقَدْ اَنْزَلْنَاۤ اِلَیْكُمْ كِتٰبًا فِیْهِ ذِكْرُكُمْ ؕ— اَفَلَا تَعْقِلُوْنَ ۟۠
നിങ്ങൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. അത് നിങ്ങൾ സത്യപ്പെടുത്തുകയും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കുകയുമാണെങ്കിൽ അതിൽ നിങ്ങൾക്കുള്ള ആദരവും അഭിമാനവുമുണ്ട്. അപ്പോൾ നിങ്ങൾ അത് ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അങ്ങനെ ഖുർആനിൽ വിശ്വസിക്കാനും, അത് ഉൾക്കൊള്ളുന്നത് പ്രാവർത്തികമാക്കാനും നിങ്ങൾ ധൃതികൂട്ടുന്നില്ലേ?!
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• قُرْب القيامة مما يستوجب الاستعداد لها.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ അടുത്തിരിക്കുന്നു. അതിനാൽ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നിർബന്ധമായും തുടങ്ങേണ്ടതുണ്ട്.

• انشغال القلوب باللهو يصرفها عن الحق.
• വിനോദങ്ങളിൽ ഹൃദയം മുഴുകുക എന്നത് അതിനെ സത്യത്തിൽ നിന്ന് വഴിതിരിച്ചു കളയുന്നതാണ്.

• إحاطة علم الله بما يصدر من عباده من قول أو فعل.
• അല്ലാഹുവിൻ്റെ ദാസന്മാരിൽ നിന്ന് പുറപ്പെടുന്നതെല്ലാം -വാക്കോ പ്രവൃത്തിയോ ആകട്ടെ-; അവയെ എല്ലാം അല്ലാഹുവിൻ്റെ അറിവ് ചൂഴ്ന്നിരിക്കുന്നു.

• اختلاف المشركين في الموقف من النبي صلى الله عليه وسلم يدل على تخبطهم واضطرابهم.
• നബി -ﷺ- യുടെ കാര്യത്തിൽ ബഹുദൈവാരാധകർക്കുണ്ടായ അഭിപ്രായവ്യത്യാസം അവരുടെ അങ്കലാപ്പും സ്ഥൈര്യതയില്ലായ്മയും തുറന്നുകാണിക്കുന്നു.

• أن الله مع رسله والمؤمنين بالتأييد والعون على الأعداء.
• അല്ലാഹു അവൻ്റെ ദൂതന്മാരെയും (അല്ലാഹുവിൽ) വിശ്വസിച്ചവരെയും പിന്തുണച്ചും, അവരുടെ ശത്രുക്കൾക്കെതിരിൽ അവരെ സഹായിച്ചും അവരോടൊപ്പമുണ്ട്.

• القرآن شرف وعز لمن آمن به وعمل به.
• ഖുർആൻ അതിൽ വിശ്വസിക്കുകയും അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് ശ്രേഷ്ഠതയും പ്രതാപവുമാണ്.

 
অৰ্থানুবাদ ছুৰা: আল-আম্বীয়া
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ