Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আন-নিছা   আয়াত:
لَا یُحِبُّ اللّٰهُ الْجَهْرَ بِالسُّوْٓءِ مِنَ الْقَوْلِ اِلَّا مَنْ ظُلِمَ ؕ— وَكَانَ اللّٰهُ سَمِیْعًا عَلِیْمًا ۟
ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. മറിച്ച് അവൻ അതിനെ വെറുക്കുകയും അതിന്ന് ശിക്ഷ താക്കീത് നൽകുകയും ചെയ്യുന്നു. എന്നാൽ അതിക്രമിക്കപ്പെട്ടവന് അവ പരസ്യമാക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു; തന്നോട് അതിക്രമം ചെയ്തവനെ കുറിച്ച് പരാതി പറയുന്നതിനും, അവനെതിരെ പ്രാർത്ഥിക്കുന്നതിനും, അവൻ പറഞ്ഞതിന് തത്തുല്ല്യമായത് പകരം നൽകുന്നതിനും വേണ്ടി. എന്നാൽ അതിക്രമിക്കപ്പെട്ടവൻ ക്ഷമിക്കുന്നതാണ് ചീത്തവാക്ക് പരസ്യമാക്കുന്നതിനെക്കാൾ ഉത്തമം. അല്ലാഹു നിങ്ങളുടെ വാക്കുകൾ അങ്ങേയറ്റം കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ മനസ്സിലെ ഉദ്ദേശങ്ങൾ നന്നായി അറിയുന്നവനും (അലീം) ആകുന്നു. അതിനാൽ മോശം വാക്കുകളെയും ഉദ്ദേശങ്ങളെയും നിങ്ങൾ സൂക്ഷിക്കുക.
আৰবী তাফছীৰসমূহ:
اِنْ تُبْدُوْا خَیْرًا اَوْ تُخْفُوْهُ اَوْ تَعْفُوْا عَنْ سُوْٓءٍ فَاِنَّ اللّٰهَ كَانَ عَفُوًّا قَدِیْرًا ۟
എന്തൊരു നന്മ -വാക്കാലുള്ളതോ പ്രവൃത്തിയാലുള്ളതോ ആകട്ടെ-; അത് നിങ്ങൾ പരസ്യമാക്കുകയോ രഹസ്യമാക്കുകയോ ചെയ്താൽ, അതല്ലെങ്കിൽ നിങ്ങളോട് അതിക്രമം പ്രവർത്തിച്ചവനോട് നിങ്ങൾ പൊറുത്തു കൊടുത്താൽ; തീർച്ചയായും അല്ലാഹു ഏറെ മാപ്പു നൽകുന്നവനും (അഫുവ്വ്) അങ്ങേയറ്റം ശക്തിയുള്ളവനും (ഖദീർ) ആകുന്നു. അതിനാൽ മാപ്പു നൽകുക എന്നത് നിങ്ങളുടെ സ്വഭാവത്തിൽ പെട്ടതാകട്ടെ; അങ്ങനെയെങ്കിൽ അല്ലാഹു നിങ്ങൾക്കും മാപ്പു നൽകിയേക്കാം.
আৰবী তাফছীৰসমূহ:
اِنَّ الَّذِیْنَ یَكْفُرُوْنَ بِاللّٰهِ وَرُسُلِهٖ وَیُرِیْدُوْنَ اَنْ یُّفَرِّقُوْا بَیْنَ اللّٰهِ وَرُسُلِهٖ وَیَقُوْلُوْنَ نُؤْمِنُ بِبَعْضٍ وَّنَكْفُرُ بِبَعْضٍ ۙ— وَّیُرِیْدُوْنَ اَنْ یَّتَّخِذُوْا بَیْنَ ذٰلِكَ سَبِیْلًا ۙ۟
തീർച്ചയായും അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനും അവൻ്റെ ദൂതന്മാർക്കുമിടയിൽ വേർതിരിവ് കൽപ്പിക്കാൻ ഉദ്ദേശിക്കുകയും, 'ചില ദൂതന്മാരിൽ ഞങ്ങൾ വിശ്വസിക്കുന്നു; മറ്റു ചിലരെ ഞങ്ങൾ നിഷേധിക്കുന്നു' എന്ന് പറയുകയും, അല്ലാഹുവിൽ വിശ്വസിക്കുന്നതിനും അവനെ നിഷേധിക്കുന്നതിനും ഇടയിൽ ഒരു മാർഗം സ്വീകരിച്ചു കൊണ്ട് അത് തങ്ങളെ രക്ഷപ്പെടുത്തുമെന്ന് ധരിക്കുകയും ചെയ്തവർ;
আৰবী তাফছীৰসমূহ:
اُولٰٓىِٕكَ هُمُ الْكٰفِرُوْنَ حَقًّا ۚ— وَاَعْتَدْنَا لِلْكٰفِرِیْنَ عَذَابًا مُّهِیْنًا ۟
ഈ രീതി സ്വീകരിക്കുന്നവർ തന്നെയാകുന്നു യഥാർത്ഥ നിഷേധികൾ. കാരണം അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ നിഷേധിക്കുകയോ, അവരിൽ ചിലരെ നിഷേധിക്കുകയോ ചെയ്തവർ അല്ലാഹുവിനെയും അവൻ്റെ മുഴുവൻ ദൂതന്മാരെയും നിഷേധിച്ചിരിക്കുന്നു. ആ കാഫിറുകൾക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിരിക്കുന്നു. അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിക്കുന്നതിൽ നിന്ന് അവർ അഹങ്കാരം നടിച്ചതിൻ്റെ ഫലമാകുന്നു അത്.
আৰবী তাফছীৰসমূহ:
وَالَّذِیْنَ اٰمَنُوْا بِاللّٰهِ وَرُسُلِهٖ وَلَمْ یُفَرِّقُوْا بَیْنَ اَحَدٍ مِّنْهُمْ اُولٰٓىِٕكَ سَوْفَ یُؤْتِیْهِمْ اُجُوْرَهُمْ ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟۠
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ ഏകനാക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും, അവൻ്റെ ദൂതന്മാരെയെല്ലാം സത്യപ്പെടുത്തുകയും, (അല്ലാഹുവിനെ) നിഷേധിച്ചവർ ചെയ്യുന്നത് പോലെ അവരിൽ ആർക്കെങ്കിലുമിടയിൽ വേർതിരിവ് കൽപ്പിക്കാതെ അവരിൽ എല്ലാവരിലും വിശ്വസിച്ചവർ; അവരുടെ വിശ്വാസത്തിനും അതിൽ നിന്ന് ഉടലെടുത്ത സൽപ്രവൃത്തികൾക്കും മഹത്തരമായ പ്രതിഫലം അല്ലാഹു അവർക്ക് നൽകുന്നതാണ്. തൻ്റെ ദാസന്മാരിൽ നിന്ന് ഖേദിച്ചു മടങ്ങിയവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
আৰবী তাফছীৰসমূহ:
یَسْـَٔلُكَ اَهْلُ الْكِتٰبِ اَنْ تُنَزِّلَ عَلَیْهِمْ كِتٰبًا مِّنَ السَّمَآءِ فَقَدْ سَاَلُوْا مُوْسٰۤی اَكْبَرَ مِنْ ذٰلِكَ فَقَالُوْۤا اَرِنَا اللّٰهَ جَهْرَةً فَاَخَذَتْهُمُ الصّٰعِقَةُ بِظُلْمِهِمْ ۚ— ثُمَّ اتَّخَذُوا الْعِجْلَ مِنْ بَعْدِ مَا جَآءَتْهُمُ الْبَیِّنٰتُ فَعَفَوْنَا عَنْ ذٰلِكَ ۚ— وَاٰتَیْنَا مُوْسٰی سُلْطٰنًا مُّبِیْنًا ۟
അല്ലാഹുവിൻ്റെ റസൂലേ! മൂസക്ക് സംഭവിച്ചത് പോലെ, താങ്കളുടെ സത്യസന്ധത ബോധ്യപ്പെടുത്തി കൊണ്ട് ഒറ്റത്തവണയായി ആകാശത്ത് നിന്ന് ഒരു ഗ്രന്ഥം ഇറക്കി നൽകാൻ യഹൂദർ താങ്കളോട് ആവശ്യപ്പെടുന്നു. താങ്കൾ അതിൽ അത്ഭുതപ്പെടേണ്ടതില്ല. അവരുടെ മുൻഗാമികൾ താങ്കളോട് ഇക്കൂട്ടർ ചോദിച്ചതിനെക്കാൾ ഗുരുതരമായത് മൂസായോട് ചോദിച്ചിട്ടുണ്ട്. അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണിച്ചു നൽകണമെന്നായിരുന്നു അവർ മൂസായോട് ആവശ്യപ്പെട്ടത്. അവർ പ്രവർത്തിച്ച ആ തിന്മയുടെ ശിക്ഷയായി അവർ (ഇടിത്തീ ബാധിച്ചുകൊണ്ട്) നിലംപതിച്ചു വീണു. ശേഷം അല്ലാഹു അവരെ പുനരുജ്ജീവിപ്പിച്ചു. പിന്നീട് അല്ലാഹുവിൻ്റെ ഏകത്വവും, അവനാണ് ഏകസ്രഷ്ടാവും ഏകആരാധ്യനുമെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളും അവർക്ക് വന്നുകിട്ടിയതിന് ശേഷം അവർ പശുക്കുട്ടിയെ ആരാധിച്ചു. അവർക്ക് അതും നാം പിന്നീട് പൊറുത്തു നൽകി. മൂസാക്ക് അദ്ദേഹത്തിൻ്റെ സമൂഹത്തിന് മേൽ വ്യക്തമായ പ്രമാണവും നാം നൽകി.
আৰবী তাফছীৰসমূহ:
وَرَفَعْنَا فَوْقَهُمُ الطُّوْرَ بِمِیْثَاقِهِمْ وَقُلْنَا لَهُمُ ادْخُلُوا الْبَابَ سُجَّدًا وَّقُلْنَا لَهُمْ لَا تَعْدُوْا فِی السَّبْتِ وَاَخَذْنَا مِنْهُمْ مِّیْثَاقًا غَلِیْظًا ۟
ഉറപ്പായ കരാർ അവർ എടുക്കുന്നതിനും, ആ കരാറിൽ ഉള്ളത് അനുസരിച്ച് അവർ പ്രവർത്തിക്കണം എന്ന് ഭയപ്പെടുത്തുന്നതിനും വേണ്ടി പർവ്വതത്തെ നാം അവർക്ക് മേൽ ഉയർത്തുകയും ചെയ്തു. പർവ്വതം ഉയർത്തിപ്പിടിച്ച ശേഷം നാം അവരോട് പറഞ്ഞു: ബൈത്തുൽ മുഖദസിൻ്റെ വാതിലിലൂടെ ശിരസ്സ് കുനിച്ചു കൊണ്ട് സാഷ്ടാംഗത്തിലായി നിങ്ങൾ പ്രവേശിക്കുക. എന്നാൽ പിന്നിലേക്ക് തിരിഞ്ഞു കൊണ്ട്, തങ്ങളുടെ പിറകുഭാഗം കാണിച്ചു കൊണ്ടാണ് അവർ അവിടെ പ്രവേശിച്ചത്. അവരോട് നാം പറഞ്ഞു: ശനിയാഴ്ച ദിവസം വേട്ടക്ക് മുതിർന്നു കൊണ്ട് നിങ്ങൾ അതിരു ലംഘിക്കരുത്. എന്നാൽ അവരിൽ നിന്ന് ഉണ്ടായത് അതിക്രമം മാത്രമായിരുന്നു. (ശനിയാഴ്ച ദിവസം) അവർ വേട്ടയാടി. ആ കാര്യത്തിൽ അവരിൽ നിന്ന് വളരെ ശക്തമായ ഒരു കരാർ നാം വാങ്ങിയിരുന്നു; എന്നാൽ അവരത് ലംഘിക്കുകയാണുണ്ടായത്.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• يجوز للمظلوم أن يتحدث عن ظلمه وظالمه لمن يُرْجى منه أن يأخذ له حقه، وإن قال ما لا يسر الظالم.
• തനിക്കെതിരെ ഉണ്ടായ അതിക്രമത്തെ കുറിച്ചും, അതിക്രമിച്ചവനെ കുറിച്ചും തൻ്റെ അവകാശം തിരിച്ചു വാങ്ങിനൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വ്യക്തിയോട് സംസാരിക്കാൻ അതിക്രമിക്കപ്പെട്ടവന് അനുവാദമുണ്ട്. അവൻ പറയുന്നത് അതിക്രമിച്ചവന് ഇഷ്ടമില്ലാത്ത കാര്യമാണെങ്കിലും പറയാം.

• حض المظلوم على العفو - حتى وإن قدر - كما يعفو الرب - سبحانه - مع قدرته على عقاب عباده.
• അതിക്രമിക്കപ്പെട്ടവനോട് അതിക്രമിയോട് വിട്ടുപൊറുത്തു നൽകണമെന്നുള്ള പ്രോത്സാഹനം. അതിക്രമിയോട് പകരംവീട്ടാൻ അവന് കഴിയുമെങ്കിലും. തൻ്റെ അടിമയെ ശിക്ഷിക്കാൻ കഴിവുണ്ടെങ്കിലും അല്ലാഹു വിട്ടുപൊറുത്തു നൽകുന്നത് പോലെ (അവനും ചെയ്യട്ടെ).

• لا يجوز التفريق بين الرسل بالإيمان ببعضهم دون بعض، بل يجب الإيمان بهم جميعًا.
• ചില ദൂതന്മാരെ ഒഴിച്ചു നിർത്തി മറ്റു ചിലരിൽ വിശ്വസിച്ചു കൊണ്ട് അവർക്കിടയിൽ വേർതിരിവുണ്ടാക്കുന്നത് അനുവദനീയമല്ല. മറിച്ച് അവരിൽ എല്ലാവരിലും വിശ്വസിക്കൽ നിർബന്ധമാണ്.

 
অৰ্থানুবাদ ছুৰা: আন-নিছা
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ