Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আন-নাজম   আয়াত:

ന്നജ്മ്

ছুৰাৰ উদ্দেশ্য:
إثبات صدق الوحي وأنه من عند الله.
അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ സത്യസന്ധത സ്ഥാപിക്കുകയും, അത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

وَالنَّجْمِ اِذَا هَوٰی ۟ۙ
നക്ഷത്രങ്ങൾ മറഞ്ഞു പോകുന്ന വേളയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
আৰবী তাফছীৰসমূহ:
مَا ضَلَّ صَاحِبُكُمْ وَمَا غَوٰی ۟ۚ
അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് -ﷺ- സന്മാർഗത്തിൻ്റെ പാതയിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. അദ്ദേഹം ദുർമാർഗിയായിട്ടുമില്ല. മറിച്ച് അങ്ങേയറ്റം സന്മാർഗത്തിൽ തന്നെയാകുന്നു അദ്ദേഹം.
আৰবী তাফছীৰসমূহ:
وَمَا یَنْطِقُ عَنِ الْهَوٰی ۟ؕۚ
അദ്ദേഹം ഈ ഖുർആൻ തൻ്റെ ദേഹേഛക്ക് തോന്നുന്ന പോലെ സംസാരിക്കുന്നില്ല.
আৰবী তাফছীৰসমূহ:
اِنْ هُوَ اِلَّا وَحْیٌ یُّوْحٰی ۟ۙ
ഈ ഖുർആൻ ജിബ്രീൽ മുഖേന അല്ലാഹു മുഹമ്മദ് -ﷺ- ക്ക് നൽകുന്ന ഒരു ബോധനമല്ലാതെ മറ്റൊന്നുമല്ല.
আৰবী তাফছীৰসমূহ:
عَلَّمَهٗ شَدِیْدُ الْقُوٰی ۟ۙ
കടുത്ത ശക്തിയുള്ള ജിബ്രീലാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
আৰবী তাফছীৰসমূহ:
ذُوْ مِرَّةٍ ؕ— فَاسْتَوٰی ۟ۙ
ജിബ്രീൽ -عَلَيْهِ السَّلَامُ-; മനോഹരമായ രൂപഭംഗിയുള്ളവനാണ് അദ്ദേഹം. അല്ലാഹു സൃഷ്ടിച്ച രൂപത്തിൽ, നബി -ﷺ- ക്ക് ദൃശ്യമാകുന്ന തരത്തിൽ അദ്ദേഹം നേരെ നിലകൊണ്ടു.
আৰবী তাফছীৰসমূহ:
وَهُوَ بِالْاُفُقِ الْاَعْلٰی ۟ؕ
ആകാശത്തിലെ ഉയർന്ന ചക്രവാളത്തിൽ ജിബ്രീൽ (നിലകൊണ്ടു).
আৰবী তাফছীৰসমূহ:
ثُمَّ دَنَا فَتَدَلّٰی ۟ۙ
അങ്ങനെ ജിബ്രീൽ നബി -ﷺ- യുടെ അടുത്തു വന്നു. പിന്നെ കൂടുതൽ അടുത്തേക്ക് വന്നു.
আৰবী তাফছীৰসমূহ:
فَكَانَ قَابَ قَوْسَیْنِ اَوْ اَدْنٰی ۟ۚ
രണ്ട് വില്ലുകളുടെ ദൂരത്തിലോ, അതിനെക്കാൾ അടുത്തോ ആയിരുന്നു അദ്ദേഹത്തിൻ്റെ നിൽപ്പ്.
আৰবী তাফছীৰসমূহ:
فَاَوْحٰۤی اِلٰی عَبْدِهٖ مَاۤ اَوْحٰی ۟ؕ
അപ്പോൾ ജിബ്രീൽ, അല്ലാഹു (അദ്ദേഹത്തിന്) ബോധനം നൽകിയതെല്ലാം അല്ലാഹുവിൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- ക്ക് എത്തിച്ചു നൽകി.
আৰবী তাফছীৰসমূহ:
مَا كَذَبَ الْفُؤَادُ مَا رَاٰی ۟
മുഹമ്മദ് -ﷺ- യുടെ ഹൃദയം അദ്ദേഹത്തിൻ്റെ കണ്ണ് കൊണ്ട് നേരിട്ട് ദർശിച്ചതിനെ നിഷേധിച്ചിട്ടില്ല.
আৰবী তাফছীৰসমূহ:
اَفَتُمٰرُوْنَهٗ عَلٰی مَا یَرٰی ۟
ബഹുദൈവാരാധകരേ! അല്ലാഹു അദ്ദേഹത്തിൻ്റെ രാപ്രയാണത്തിൻ്റെ (ഇസ്റാഇൻ്റെ) രാത്രിയിൽ കാണിച്ചു നൽകിയതിൻ്റെ കാര്യത്തിൽ അദ്ദേഹത്തോട് നിങ്ങൾ തർക്കിക്കുകയാണോ?
আৰবী তাফছীৰসমূহ:
وَلَقَدْ رَاٰهُ نَزْلَةً اُخْرٰی ۟ۙ
മുഹമ്മദ് -ﷺ- രാപ്രയാണത്തിൻ്റെ (ഇസ്റാഇൻ്റെ) രാത്രിയിൽ മറ്റൊരിക്കലും ജിബ്രീലിനെ അദ്ദേഹത്തിൻ്റെ ശരിയായ രൂപത്തിൽ കണ്ടിട്ടുണ്ട്.
আৰবী তাফছীৰসমূহ:
عِنْدَ سِدْرَةِ الْمُنْتَهٰی ۟
സിദ്റതുൽ മുൻതഹയുടെ' അടുക്കൽ വെച്ച്. ഏഴാമാകാശത്തിലുള്ള വളരെ വലിയ ഒരു മരമാകുന്നു അത്.
আৰবী তাফছীৰসমূহ:
عِنْدَهَا جَنَّةُ الْمَاْوٰی ۟ؕ
ഈ മരത്തിന് അടുത്താകുന്നു താമസിക്കാനുള്ള സ്വർഗം.
আৰবী তাফছীৰসমূহ:
اِذْ یَغْشَی السِّدْرَةَ مَا یَغْشٰی ۟ۙ
ആ വൃക്ഷത്തെ അല്ലാഹുവിൻ്റെ കൽപ്പനയാൽ മഹത്തരമായ ഒന്ന് ആവരണം ചെയ്തപ്പോൾ; അതിൻ്റെ രൂപം അല്ലാഹുവിനല്ലാതെ അറിയുകയില്ല.
আৰবী তাফছীৰসমূহ:
مَا زَاغَ الْبَصَرُ وَمَا طَغٰی ۟
നബി -ﷺ- യുടെ കാഴ്ച്ച ഇടത്തോട്ടോ വലത്തോട്ടോ ചാഞ്ഞു പോയിട്ടില്ല. അവിടുത്തേക്ക് നിശ്ചയിക്കപ്പെട്ട അതിരു വിട്ടു പോവുകയും ചെയ്തിട്ടില്ല.
আৰবী তাফছীৰসমূহ:
لَقَدْ رَاٰی مِنْ اٰیٰتِ رَبِّهِ الْكُبْرٰی ۟
തീർച്ചയായും മുഹമ്മദ് -ﷺ- തൻ്റെ രക്ഷിതാവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന അതിമഹത്തരമായ ദൃഷ്ടാന്തങ്ങൾ അദ്ദേഹം ആകാശയാത്ര (മിഅ്റാജ്) നടത്തിയ രാത്രിയിൽ കണ്ടിട്ടുണ്ട്. അദ്ദേഹം സ്വർഗവും നരകവും മറ്റു പലതും അന്ന് കണ്ടിട്ടുണ്ട്.
আৰবী তাফছীৰসমূহ:
اَفَرَءَیْتُمُ اللّٰتَ وَالْعُزّٰی ۟ۙ
ബഹുദൈവാരാധകരേ! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന ഈ വിഗ്രഹങ്ങളെ കുറിച്ച് -ലാത്തയെയും ഉസ്സയെയും കുറിച്ച്- ചിന്തിച്ചിട്ടുണ്ടോ?
আৰবী তাফছীৰসমূহ:
وَمَنٰوةَ الثَّالِثَةَ الْاُخْرٰی ۟
നിങ്ങളുടെ വിഗ്രഹങ്ങളിൽ പെട്ട മൂന്നാമനായ മനാത്തയെ കുറിച്ചും. നിങ്ങൾക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവക്ക് കഴിവുണ്ടോ? പറയൂ നിങ്ങൾ!
আৰবী তাফছীৰসমূহ:
اَلَكُمُ الذَّكَرُ وَلَهُ الْاُ ۟
നിങ്ങൾക്ക് സന്താനങ്ങളായി -നിങ്ങളിഷ്ടപ്പെടുന്ന പോലെ- ആൺകുട്ടികളെ വേണമെന്നും, അല്ലാഹുവിന് -നിങ്ങൾ സ്വന്തങ്ങൾക്ക് ഇഷ്ടപ്പെടാത്ത- പെൺകുട്ടികളുമെന്നോ?!
আৰবী তাফছীৰসমূহ:
تِلْكَ اِذًا قِسْمَةٌ ضِیْزٰی ۟
നിങ്ങൾക്ക് തോന്നുന്നത് പോലെ നിങ്ങൾ നടത്തിയ ഈ വീതംവെപ്പ് തീർത്തും അനീതി നിറഞ്ഞ വീതംവെപ്പ് തന്നെ.
আৰবী তাফছীৰসমূহ:
اِنْ هِیَ اِلَّاۤ اَسْمَآءٌ سَمَّیْتُمُوْهَاۤ اَنْتُمْ وَاٰبَآؤُكُمْ مَّاۤ اَنْزَلَ اللّٰهُ بِهَا مِنْ سُلْطٰنٍ ؕ— اِنْ یَّتَّبِعُوْنَ اِلَّا الظَّنَّ وَمَا تَهْوَی الْاَنْفُسُ ۚ— وَلَقَدْ جَآءَهُمْ مِّنْ رَّبِّهِمُ الْهُدٰی ۟ؕ
ഈ വിഗ്രഹങ്ങൾ ഒരർഥവുമില്ലാത്ത ചില പേരുകൾ മാത്രമാകുന്നു. അവക്കൊന്നും ഒരു ആരാധ്യനുണ്ടാകേണ്ട ഒരു ഗുണവിശേഷണവുമില്ല. നിങ്ങളും നിങ്ങളുടെ പിതാക്കളും നിങ്ങൾക്ക് തോന്നിയതു പോലെ നൽകിയ ചില പേരുകൾ. ഇവക്കൊന്നും അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ല. ബഹുദൈവാരാധകർ തങ്ങളുടെ വിശ്വാസത്തിൽ പിന്തുടരുന്നത് കേവലം ഊഹത്തെയും, പിശാച് അവരുടെ ഹൃദയങ്ങളിൽ ഭംഗിയാക്കി കാണിച്ചു കൊടുക്കുന്ന അവരുടെ ദേഹേഛകളെയും മാത്രമാണ്. തീർച്ചയായും അവരുടെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗം നബി -ﷺ- യുടെ പ്രബോധനത്തിലൂടെ അവർക്കെത്തി കഴിഞ്ഞിരിക്കുന്നു; എന്നാൽ അവർ അത് കൊണ്ട് സന്മാർഗം സ്വീകരിച്ചില്ല.
আৰবী তাফছীৰসমূহ:
اَمْ لِلْاِنْسَانِ مَا تَمَنّٰی ۟ؗۖ
അതല്ല, മനുഷ്യന് അവൻ ആഗ്രഹിക്കുന്ന രൂപത്തിൽ അല്ലാഹുവിങ്കൽ വിഗ്രഹങ്ങളുടെ ശുപാർശ ലഭിക്കുമോ?
আৰবী তাফছীৰসমূহ:
فَلِلّٰهِ الْاٰخِرَةُ وَالْاُوْلٰی ۟۠
ഇല്ല! അവന് മോഹിക്കുന്നതെല്ലാം ലഭിക്കില്ല. അല്ലാഹുവിന്ന് മാത്രമാകുന്ന അവസാനവും തുടക്കവും. അതിൽ നിന്നെല്ലാം ഉദ്ദേശിക്കുന്നത് അവൻ നൽകുകയും, ഉദ്ദേശിക്കുന്നത് അവൻ തടഞ്ഞു വെക്കുകയും ചെയ്യുന്നു.
আৰবী তাফছীৰসমূহ:
وَكَمْ مِّنْ مَّلَكٍ فِی السَّمٰوٰتِ لَا تُغْنِیْ شَفَاعَتُهُمْ شَیْـًٔا اِلَّا مِنْ بَعْدِ اَنْ یَّاْذَنَ اللّٰهُ لِمَنْ یَّشَآءُ وَیَرْضٰی ۟
ആകാശങ്ങളിൽ എത്രയെത്ര മലക്കുകളാണുള്ളത്?! അവരെല്ലാം ആർക്കെങ്കിലും ശുപാർശ ചെയ്യാൻ ഉദ്ദേശിച്ചാലും, അവരുടെ ശുപാർശ കൊണ്ട് ഒരുപകാരവുമുണ്ടാകില്ല; അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് ശുപാർശ പറയാൻ അവൻ അനുമതി നൽകുകയും, ശുപാർശ നൽകപ്പെടുന്നവനെ അല്ലാഹു തൃപ്തിപ്പെടുകയും ചെയ്താലല്ലാതെ. അപ്പോൾ അല്ലാഹുവിന് പങ്കാളികളെ നിശ്ചയിച്ചവർക്ക് അവൻ ശുപാർശ പറയാൻ അനുമതി നൽകില്ല. ശുപാർശ ചെയ്യപ്പെട്ടവൻ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചവനാണെങ്കിൽ അവനെ അല്ലാഹു തൃപ്തിപ്പെടുകയുമില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• كمال أدب النبي صلى الله عليه وسلم حيث لم يَزغْ بصره وهو في السماء السابعة.
* നബി -ﷺ- യുടെ മര്യാദകളിലുള്ള പൂർണ്ണത. ഏഴാമാകാശത്തായിരിക്കെ അവിടുന്ന് തൻ്റെ കാഴ്ച്ച (വലതോ ഇടതോ) തെറ്റിച്ചില്ല.

• سفاهة عقل المشركين حيث عبدوا شيئًا لا يضر ولا ينفع، ونسبوا لله ما يكرهون واصطفوا لهم ما يحبون.
* ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ വിഡ്ഡിത്തം. സ്വന്തത്തിന് വെറുക്കുന്നത് അല്ലാഹുവിനും, ഇഷ്ടപ്പെടുന്നത് തങ്ങൾക്കുമാണെന്ന അവരുടെ വാദത്തിലുമുണ്ട് ഈ വിഡ്ഡിത്തം.

• الشفاعة لا تقع إلا بشرطين: الإذن للشافع، والرضا عن المشفوع له.
* അല്ലാഹുവിങ്കൽ രണ്ട് നിബന്ധനകൾ പാലിക്കപ്പെടാതെ ശുപാർശ സംഭവിക്കുകയില്ല. ഒന്ന്: ശുപാർശകന് അല്ലാഹു അനുമതി നൽകണം. രണ്ട്: അല്ലാഹു തൃപ്തിപ്പെട്ടവന് വേണ്ടിയായിരിക്കണം ശുപാർശ.

 
অৰ্থানুবাদ ছুৰা: আন-নাজম
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ