Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-জ্বিন   আয়াত:

ജിന്ന്

ছুৰাৰ উদ্দেশ্য:
إبطال دين المشركين، ببيان حال الجنّ وإيمانهم بعد سماع القرآن.
ഖുർആൻ കേട്ട ശേഷമുള്ള ജിന്നുകളുടെ അവസ്ഥയും അവരുടെ വിശ്വാസവും വിവരിച്ചു കൊണ്ട് ബഹുദൈവാരാധകരുടെ വിശ്വാസത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നു.

قُلْ اُوْحِیَ اِلَیَّ اَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوْۤا اِنَّا سَمِعْنَا قُرْاٰنًا عَجَبًا ۟ۙ
അല്ലയോ റസൂൽ! നിൻ്റെ ജനതയോട് പറയുക: 'ബത്വ് നു നഖ് ലയിൽ' വെച്ച് ജിന്നുകളിൽ പെട്ട ഒരു സംഘം എൻ്റെ ഖുർആൻ പാരായണം ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി എന്ന വിവരം അല്ലാഹു എനിക്ക് അറിയിച്ച് തന്നിരിക്കുന്നു. തങ്ങളുടെ ജനതയിലേക്ക് മടങ്ങിപ്പോയപ്പോൾ അവർ പറഞ്ഞു: അത്ഭുതകരമായ വിശദീകരണവും ഭാഷാനൈപുണ്യവും ഒത്തിണങ്ങിയ ഒരു പാരായണം ഞങ്ങൾ കേട്ടിരിക്കുന്നു.
আৰবী তাফছীৰসমূহ:
یَّهْدِیْۤ اِلَی الرُّشْدِ فَاٰمَنَّا بِهٖ ؕ— وَلَنْ نُّشْرِكَ بِرَبِّنَاۤ اَحَدًا ۟ۙ
വിശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലുമുള്ള ശരി ഏതാണെന്നതിലേക്ക് ഞങ്ങൾ കേട്ട ഈ സംസാരം വഴിനയിക്കുന്നുണ്ട്. അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവിൽ ഒരാളെയും ഞങ്ങൾ പങ്കു ചേർക്കുകയില്ല തന്നെ.
আৰবী তাফছীৰসমূহ:
وَّاَنَّهٗ تَعٰلٰی جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَّلَا وَلَدًا ۟ۙ
ഞങ്ങളുടെ രക്ഷിതാവിൻ്റെ മഹത്വവും ഗാംഭീര്യവും ഉന്നതമായിരിക്കുന്നുവെന്നും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ബഹുദൈവാരാധകർ പറഞ്ഞു പരത്തിയിരിക്കുന്നത് പോലെ, അവനൊരു ഇണയെയോ മകനെയോ സ്വീകരിച്ചിട്ടുമില്ല.
আৰবী তাফছীৰসমূহ:
وَّاَنَّهٗ كَانَ یَقُوْلُ سَفِیْهُنَا عَلَی اللّٰهِ شَطَطًا ۟ۙ
നമ്മുടെ കൂട്ടത്തിൽ പെട്ട ഇബ്ലീസ് അല്ലാഹുവിന് ഇണയും സന്താനവുമുണ്ട് എന്ന കടുത്ത അപരാധം പറയുമായിരുന്നു.
আৰবী তাফছীৰসমূহ:
وَّاَنَّا ظَنَنَّاۤ اَنْ لَّنْ تَقُوْلَ الْاِنْسُ وَالْجِنُّ عَلَی اللّٰهِ كَذِبًا ۟ۙ
മനുഷ്യരിലും ജിന്നുകളിലും പെട്ട ബഹുദൈവാരാധകർ അല്ലാഹുവിനൊരു ഇണയും സന്താനവുമുണ്ട് എന്നു പറഞ്ഞു കൊണ്ടിരുന്നപ്പോഴൊക്കെ ഞങ്ങൾ ധരിച്ചത് അവരൊന്നും (അല്ലാഹുവിൻ്റെ മേൽ) കളവ് പറയില്ലയെന്നാണ്. (അതിനാൽ) ഞങ്ങൾ അവരുടെ വാക്കുകൾ അന്ധമായി വിശ്വസിച്ചു.
আৰবী তাফছীৰসমূহ:
وَّاَنَّهٗ كَانَ رِجَالٌ مِّنَ الْاِنْسِ یَعُوْذُوْنَ بِرِجَالٍ مِّنَ الْجِنِّ فَزَادُوْهُمْ رَهَقًا ۟ۙ
(ഇസ്ലാമിന് മുൻപുള്ള) ജാഹിലിയ്യ കാലഘട്ടത്തിൽ മനുഷ്യരിൽ പെട്ട ചിലർ യാത്രമധ്യേ ഏതെങ്കിലും വിജനപ്രദേശത്ത് തമ്പടിക്കുമ്പോൾ ജിന്നുകളോട് അഭയം തേടാറുണ്ടായിരുന്നു. 'ഈ താഴ്വാരത്തിലെ നേതാവായ ജിന്നിനെ കൊണ്ട് അദ്ദേഹത്തിൻ്റെ സമൂഹത്തിലെ ഉപദ്രവകാരികളിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു' എന്നിങ്ങനെ അവർ പറയും. ക്രമേണ മനുഷ്യർക്ക് ജിന്നുകളോട് ഭയവും പേടിയും വർദ്ധിച്ചു വന്നു.
আৰবী তাফছীৰসমূহ:
وَّاَنَّهُمْ ظَنُّوْا كَمَا ظَنَنْتُمْ اَنْ لَّنْ یَّبْعَثَ اللّٰهُ اَحَدًا ۟ۙ
അല്ലയോ ജിന്നുകളേ! നിങ്ങൾ ധരിച്ചത് പോലെ തന്നെ മനുഷ്യരും ധരിച്ചു വെച്ചിരുന്നു. മരണ ശേഷം അല്ലാഹു ഒരാളെയും വിചാരണക്കോ പ്രതിഫലനാളിനോ വേണ്ടി ഉയർത്തെഴുന്നേൽപ്പിക്കില്ലെന്ന ധാരണ (തന്നെയായിരുന്നു രണ്ട് കൂട്ടർക്കും).
আৰবী তাফছীৰসমূহ:
وَّاَنَّا لَمَسْنَا السَّمَآءَ فَوَجَدْنٰهَا مُلِئَتْ حَرَسًا شَدِیْدًا وَّشُهُبًا ۟ۙ
ആകാശലോകത്തെ വാർത്തകൾ തേടി ഞങ്ങൾ ആകാശത്തിലേക്ക് കുതിച്ചു. എന്നാൽ മലക്കുകളിലെ ശക്തന്മാരായ പാറാവുകാരെ കൊണ്ട് അത് നിറഞ്ഞിരിക്കുന്നതാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ അവിടെ നിന്ന് കട്ടുകേൾക്കുന്നതിൽ നിന്ന് ആകാശത്തെ സംരക്ഷിക്കുകയാണവർ. അവിടേക്ക് അടുക്കാൻ ശ്രമിക്കുന്നവരെ എറിഞ്ഞാട്ടുവാനുള്ള അഗ്നിനാളങ്ങൾ കൊണ്ട് ആകാശം നിറഞ്ഞിരിക്കുന്നു.
আৰবী তাফছীৰসমূহ:
وَّاَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ؕ— فَمَنْ یَّسْتَمِعِ الْاٰنَ یَجِدْ لَهٗ شِهَابًا رَّصَدًا ۟ۙ
മലക്കുകൾ പരസ്പരം കൈമാറുന്ന വാർത്തകൾ കേൾക്കുന്നതിനായി മുൻപ് ആകാശത്തിൽ ചില സ്ഥലങ്ങൾ ഞങ്ങൾ കരുതി വെച്ചിട്ടുണ്ടായിരുന്നു. അവരിൽ നിന്ന് വല്ലതും കേൾക്കാൻ കഴിഞ്ഞാൽ ഭൂമിയിലെ ജോത്സ്യന്മാർക്ക് ഞങ്ങൾ അത് എത്തിച്ചു കൊടുക്കും. എന്നാൽ കാര്യങ്ങളെല്ലാം ആകെ മാറിമറിഞ്ഞിരിക്കുന്നു. ഇപ്പോൾ നമ്മുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും കട്ടുകേൾക്കാൻ ശ്രമിച്ചാൽ കത്തിയെരിയുന്ന അഗ്നിനാളമാണ് അവനെ നേരിടാൻ തയ്യാറായിരിക്കുന്നത്. അവനെങ്ങാനും അടുത്ത് ചെന്നാൽ അതവന് നേരെ എറിയപ്പെടുകയും, അവനെ കരിച്ചു കളയുകയും ചെയ്യും.
আৰবী তাফছীৰসমূহ:
وَّاَنَّا لَا نَدْرِیْۤ اَشَرٌّ اُرِیْدَ بِمَنْ فِی الْاَرْضِ اَمْ اَرَادَ بِهِمْ رَبُّهُمْ رَشَدًا ۟ۙ
ആകാശലോകത്തിന് എന്തു കൊണ്ടാണ് ഇത്ര കടുത്ത സുരക്ഷയെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഭൂനിവാസികളുടെ മേൽ വല്ല തിന്മയും ഉദ്ദേശിക്കപ്പെട്ടതാണോ; അതല്ല അല്ലാഹു അവർക്ക് വല്ല നന്മയും ഉദ്ദേശിച്ചതാണോ എന്നൊന്നും അറിയില്ല. ആകാശലോകത്തെ വാർത്തകളാകട്ടെ; ഞങ്ങൾക്ക് തടയപ്പെടുകയും ചെയ്തിരിക്കുന്നു.
আৰবী তাফছীৰসমূহ:
وَّاَنَّا مِنَّا الصّٰلِحُوْنَ وَمِنَّا دُوْنَ ذٰلِكَ ؕ— كُنَّا طَرَآىِٕقَ قِدَدًا ۟ۙ
ഞങ്ങൾ -ജിന്നുകളുടെ സമൂഹം-; ഞങ്ങളിൽ സൂക്ഷ്മത പാലിച്ച് ജീവിക്കുന്ന സദ് വൃത്തരുണ്ട്. (ഇസ്ലാമിനെ) നിഷേധിക്കുന്നവരും തിന്മകൾ ചെയ്യുന്നവരും ഞങ്ങളിലുണ്ട്. ഞങ്ങൾ പല തരക്കാരും വ്യത്യസ്ത ചിന്താഗതിയുള്ളവരുമാണ്.
আৰবী তাফছীৰসমূহ:
وَّاَنَّا ظَنَنَّاۤ اَنْ لَّنْ نُّعْجِزَ اللّٰهَ فِی الْاَرْضِ وَلَنْ نُّعْجِزَهٗ هَرَبًا ۟ۙ
അല്ലാഹു ഞങ്ങൾക്ക് ഒരു കാര്യം ഉദ്ദേശിച്ചാൽ അവൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും, അവനിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധിക്കില്ലെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. കാരണം അവൻ നമ്മെയെല്ലാം വലയം ചെയ്തിരിക്കുന്നു.
আৰবী তাফছীৰসমূহ:
وَّاَنَّا لَمَّا سَمِعْنَا الْهُدٰۤی اٰمَنَّا بِهٖ ؕ— فَمَنْ یُّؤْمِنْ بِرَبِّهٖ فَلَا یَخَافُ بَخْسًا وَّلَا رَهَقًا ۟ۙ
ഏറ്റവും നേരായതിലേക്ക് നയിക്കുന്ന ഖുർആൻ കേട്ടതോടെ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ആരെങ്കിലും അവൻ്റെ രക്ഷിതാവിൽ വിശ്വസിച്ചാൽ അവന് തൻ്റെ നന്മയിൽ എന്തെങ്കിലും കുറവ് വരുമെന്നോ, അവൻ്റെ മുൻപ് ചെയ്ത പാപങ്ങളിലേക്ക് പുതിയ പാപങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്നോ ഭയക്കേണ്ടതില്ല.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• تأثير القرآن البالغ فيمَنْ يستمع إليه بقلب سليم.
* ശാന്തമായ ഹൃദയത്തോടെ ഖുർആൻ കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന സ്വാധീനം.

• الاستغاثة بالجن من الشرك بالله، ومعاقبةُ فاعله بضد مقصوده في الدنيا.
* ജിന്നുകളോട് സഹായം തേടൽ അല്ലാഹുവിൽ പങ്കു ചേർക്കലാണ്. ഈ പ്രവൃത്തിയുടെ ശിക്ഷയായി ഇഹലോകത്ത് അവൻ്റെ ഉദ്ദേശത്തിന് നേർവിരുദ്ധമായതേ അതു കൊണ്ട് അവന് ലഭിക്കുകയുള്ളൂ.

• بطلان الكهانة ببعثة النبي صلى الله عليه وسلم.
* നബി -ﷺ- യുടെ നിയോഗത്തോടെ ജോത്സ്യം തകർന്നടിഞ്ഞു.

• من أدب المؤمن ألا يَنْسُبَ الشرّ إلى الله.
* അല്ലാഹുവിലേക്ക് തിന്മ ചേർത്തിപ്പറയാതിരിക്കുക എന്നത് ഒരു മുസ്ലിമിൽ ഉണ്ടായിരിക്കേണ്ട മര്യാദയാണ്.

 
অৰ্থানুবাদ ছুৰা: আল-জ্বিন
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ