Check out the new design

Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans * - Übersetzungen


Übersetzung der Bedeutungen Surah / Kapitel: An-Naḥl   Vers:
ثُمَّ یَوْمَ الْقِیٰمَةِ یُخْزِیْهِمْ وَیَقُوْلُ اَیْنَ شُرَكَآءِیَ الَّذِیْنَ كُنْتُمْ تُشَآقُّوْنَ فِیْهِمْ ؕ— قَالَ الَّذِیْنَ اُوْتُوا الْعِلْمَ اِنَّ الْخِزْیَ الْیَوْمَ وَالسُّوْٓءَ عَلَی الْكٰفِرِیْنَ ۟ۙ
ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു അവരെ ശിക്ഷ കൊണ്ട് അപമാനിതരാക്കുന്നതും നിന്ദ്യരാക്കുന്നതുമാണ്. അവൻ അവരോട് പറയും: എനിക്കുള്ള ആരാധനയിൽ നിങ്ങൾ പങ്കുചേർത്തിരുന്ന എൻ്റെ പങ്കുകാരെവിടെ?! അവർ കാരണത്താലായിരുന്നല്ലോ നിങ്ങൾ എൻ്റെ നബിമാരോടും എന്നിൽ വിശ്വസിച്ചവരോടും ശത്രുത പുലർത്തിയിരുന്നത്?! പണ്ഡിതന്മാരും ജ്ഞാനികളും പറയും: തീർച്ചയായും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിന്ദ്യതയും ശിക്ഷയും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് മേൽ തന്നെയാകുന്നു.
Arabische Interpretationen von dem heiligen Quran:
الَّذِیْنَ تَتَوَفّٰىهُمُ الْمَلٰٓىِٕكَةُ ظَالِمِیْۤ اَنْفُسِهِمْ ۪— فَاَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِنْ سُوْٓءٍ ؕ— بَلٰۤی اِنَّ اللّٰهَ عَلِیْمٌۢ بِمَا كُنْتُمْ تَعْمَلُوْنَ ۟
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട്, അതിക്രമത്തിൽ മുഴുകിയവരായിരിക്കെ മലകുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും ആത്മാവുകൾ പിടികൂടുന്നവർ; അപ്പോൾ മരണത്തോടെ അവർക്ക് മേൽ വന്നുഭവിച്ചതിന് അവർ കീഴൊതുങ്ങും. അവർ നിലകൊണ്ടിരുന്ന നിഷേധത്തെയും തിന്മകളെയും അപ്പോൾ അവർ തള്ളിപ്പറയും; ആ സമയം അവ തള്ളിപ്പറയുന്നത് ഉപകരിക്കുമെന്നാണ് അവരുടെ ധാരണ. അവരോട് പറയപ്പെടും: നിങ്ങൾ കളവാണ് പറഞ്ഞിരിക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുന്ന, തിന്മകൾ പ്രവർത്തിക്കുന്നവരായിരുന്നു നിങ്ങൾ. തീർച്ചയായും അല്ലാഹു നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചിരുന്നത് നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Arabische Interpretationen von dem heiligen Quran:
فَادْخُلُوْۤا اَبْوَابَ جَهَنَّمَ خٰلِدِیْنَ فِیْهَا ؕ— فَلَبِئْسَ مَثْوَی الْمُتَكَبِّرِیْنَ ۟
അവരോട് പറയപ്പെടും: നിങ്ങളുടെ പ്രവർത്തനങ്ങളുടെ അവസ്ഥയനുസരിച്ച് നരകത്തിൻ്റെ വാതിലുകളിലൂടെ -അതിൽ സ്ഥിരവാസികളായി കൊണ്ട്- പ്രവേശിച്ചു കൊള്ളുക. അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നതിൽ നിന്ന് അഹങ്കാരം നടിച്ചവരുടെ പര്യവസാനം എത്ര മോശമായിരിക്കുന്നു.
Arabische Interpretationen von dem heiligen Quran:
وَقِیْلَ لِلَّذِیْنَ اتَّقَوْا مَاذَاۤ اَنْزَلَ رَبُّكُمْ ؕ— قَالُوْا خَیْرًا ؕ— لِلَّذِیْنَ اَحْسَنُوْا فِیْ هٰذِهِ الدُّنْیَا حَسَنَةٌ ؕ— وَلَدَارُ الْاٰخِرَةِ خَیْرٌ ؕ— وَلَنِعْمَ دَارُ الْمُتَّقِیْنَ ۟ۙ
തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരോട് ചോദിക്കപ്പെട്ടു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ നബിയായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിച്ചിട്ടുള്ളത് എന്താണ്? അവർ ഉത്തരമായി പറഞ്ഞു: അല്ലാഹു നബിക്ക് അവതരിപ്പിച്ചിരിക്കുന്നത് വളരെ മഹത്തരമായ നന്മ തന്നെയാകുന്നു. അല്ലാഹുവിനെ ആരാധിക്കുന്നത് നന്നാക്കുകയും, സഹജീവികളോടുള്ള പെരുമാറ്റം നന്നാക്കുകയും ചെയ്തവർക്ക് ഈ ഐഹികജീവിതത്തിൽ തന്നെ ഉത്തമമായ പ്രതിഫലമുണ്ട്. (അല്ലാഹുവിൻ്റെ) സഹായവും, ഉപജീവനത്തിലുണ്ടാകുന്ന വിശാലതയും അതിൽ പെട്ടതാണ്. പരലോകത്ത് അല്ലാഹു അവർക്കായി ഒരുക്കിവെച്ചിരിക്കുന്ന പ്രതിഫലമാകട്ടെ, ഇഹലോകത്ത് അവർക്ക് നേരത്തെ നൽകിയ പ്രതിഫലത്തെക്കാൾ ഉത്തമമാണ്. തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരുടെ പാരത്രികഭവനം എത്ര നല്ലതായിരിക്കുന്നു.
Arabische Interpretationen von dem heiligen Quran:
جَنّٰتُ عَدْنٍ یَّدْخُلُوْنَهَا تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ لَهُمْ فِیْهَا مَا یَشَآءُوْنَ ؕ— كَذٰلِكَ یَجْزِی اللّٰهُ الْمُتَّقِیْنَ ۟ۙ
സ്ഥിരവാസത്തിനും കഴിഞ്ഞുകൂടാനുമുള്ള സ്വർഗത്തോപ്പുകൾ. അവയിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. ആ സ്വർഗങ്ങളിൽ അവരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന ഭക്ഷണവും പാനീയവും മറ്റുമെല്ലാം അവർക്കുണ്ടായിരിക്കും. അല്ലാഹുവിനെ സൂക്ഷിക്കുന്ന -മുഹമ്മദ് നബി -ﷺ- യുടെ സമൂഹത്തിലെ- ജനങ്ങൾക്ക് നൽകുന്നതു പോലുള്ള പ്രതിഫലം തന്നെ മുൻകഴിഞ്ഞ സമൂഹങ്ങളിലെ അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്കും അല്ലാഹു നൽകുന്നതാണ്.
Arabische Interpretationen von dem heiligen Quran:
الَّذِیْنَ تَتَوَفّٰىهُمُ الْمَلٰٓىِٕكَةُ طَیِّبِیْنَ ۙ— یَقُوْلُوْنَ سَلٰمٌ عَلَیْكُمُ ۙ— ادْخُلُوا الْجَنَّةَ بِمَا كُنْتُمْ تَعْمَلُوْنَ ۟
(അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്ന് പരിശുദ്ധമായ ഹൃദയമുള്ളവരായിരിക്കെ മലകുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും ആത്മാവുകൾ പിടികൂടിയവർ. മലക്കുകൾ അവരെ അഭിസംബോധന ചെയ്തു കൊണ്ട് പറയും: നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ (സലാമുൻ അലൈകും).എല്ലാ ആപത്തിൽ നിന്നും നിങ്ങൾ സുരക്ഷിതരായിരിക്കുന്നു. ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ച -ശരിയായ വിശ്വാസവും സൽകർമ്മങ്ങളും- കാരണത്താൽ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.
Arabische Interpretationen von dem heiligen Quran:
هَلْ یَنْظُرُوْنَ اِلَّاۤ اَنْ تَاْتِیَهُمُ الْمَلٰٓىِٕكَةُ اَوْ یَاْتِیَ اَمْرُ رَبِّكَ ؕ— كَذٰلِكَ فَعَلَ الَّذِیْنَ مِنْ قَبْلِهِمْ ؕ— وَمَا ظَلَمَهُمُ اللّٰهُ وَلٰكِنْ كَانُوْۤا اَنْفُسَهُمْ یَظْلِمُوْنَ ۟
നിഷേധികളായ ഈ ബഹുദൈവാരാധകർ മലക്കുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും തങ്ങളുടെ ആത്മാവുകളെ പിടിക്കുന്നതിനായി വരികയും, അവരുടെ മുഖങ്ങളും പാർശ്വങ്ങളും അടിക്കുന്നതിനുമല്ലാതെ മറ്റുവല്ലതിനുമാണോ കാത്തിരിക്കുന്നത്?! അതല്ലെങ്കിൽ ഇഹലോകത്ത് നിന്ന് അവരെ പിഴുതെടുത്തു കളയുന്ന ശിക്ഷയെ കുറിച്ചുള്ള അല്ലാഹുവിൻ്റെ വിധിയാണോ (അവർ പ്രതീക്ഷിക്കുന്നത്?!) മക്കയിലെ ഈ ബഹുദൈവാരാധകർ ചെയ്തു കൊണ്ടിരിക്കുന്ന ഈ പ്രവർത്തനത്തിന് സമാനമായ പ്രവർത്തനം തന്നെയാണ് അവർക്ക് മുൻപുള്ള ബഹുദൈവാരാധകരും ചെയ്തത്. അപ്പോൾ അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞു. അവരെ നശിപ്പിച്ചപ്പോൾ അല്ലാഹു അവരോട് അതിക്രമം പ്രവർത്തിക്കുകയായിരുന്നില്ല. മറിച്ച് അവർ തന്നെയായിരുന്നു അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് നാശത്തിൻ്റെ വഴികളിലേക്ക് സ്വദേഹങ്ങളെ വലിച്ചിഴച്ചു കൊണ്ട് അവരവരോട് തന്നെ അനീതി പ്രവർത്തിച്ചത്.
Arabische Interpretationen von dem heiligen Quran:
فَاَصَابَهُمْ سَیِّاٰتُ مَا عَمِلُوْا وَحَاقَ بِهِمْ مَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟۠
അങ്ങനെ അവർ ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങളുടെ ശിക്ഷകൾ അവർക്ക് മേൽ വന്നിറങ്ങി. അവരോട് താക്കീത് ചെയ്യപ്പെട്ടിരുന്ന വേളയിൽ അവർ പരിഹസിച്ചു തള്ളിയിരുന്ന ശിക്ഷ അവരെ വലയം ചെയ്യുകയും ചെയ്തു.
Arabische Interpretationen von dem heiligen Quran:
Die Nutzen der Versen in dieser Seite:
• فضيلة أهل العلم، وأنهم الناطقون بالحق في الدنيا ويوم يقوم الأشهاد، وأن لقولهم اعتبارًا عند الله وعند خلقه.
• പണ്ഡിതന്മാർക്കുള്ള ശ്രേഷ്ഠത. ഇഹലോകത്തും, സാക്ഷികൾ എഴുന്നേറ്റു നിൽക്കുന്ന (പരലോക) ദിനത്തിലും സത്യം സംസാരിക്കുന്നവർ അവരാകുന്നു. അല്ലാഹുവിങ്കലും അവൻ്റെ സൃഷ്ടികളുടെ അടുക്കലും അവരുടെ വാക്കിന് പരിഗണനയുണ്ട്.

• من أدب الملائكة مع الله أنهم أسندوا العلم إلى الله دون أن يقولوا: إنا نعلم ما كنتم تعملون، وإشعارًا بأنهم ما علموا ذلك إلا بتعليم من الله تعالى.
• അല്ലാഹുവിനോടുള്ള മലക്കുകളുടെ മര്യാദ അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. 'നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെ കുറിച്ച് ഞങ്ങൾക്ക് അറിയാം' എന്ന് പറയുന്നതിന് പകരം അല്ലാഹുവിന് അറിയാം എന്നാണവർ പറഞ്ഞത്. അല്ലാഹു അറിയിച്ചു നൽകിയതിനാൽ മാത്രമാണ് തങ്ങൾക്ക് അത് അറിയാൻ കഴിഞ്ഞത് എന്ന സൂചന അതിലുണ്ട്.

• من كرم الله وجوده أنه يعطي أهل الجنة كل ما تمنوه عليه، حتى إنه يُذَكِّرهم أشياء من النعيم لم تخطر على قلوبهم.
• സ്വർഗക്കാർക്ക് അവർ ആഗ്രഹിക്കുന്നതെല്ലാം അല്ലാഹു നൽകും എന്നത് അവൻ്റെ മഹത്വവും ഔദാര്യവും വെളിപ്പെടുത്തുന്നു. അവരുടെ ഹൃദയങ്ങളിൽ ഒരിക്കൽ പോലും മിന്നിമറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അല്ലാഹു അവരെ ഓർമ്മിപ്പിക്കുക വരെ ചെയ്യുന്നതാണ്.

• العمل هو السبب والأصل في دخول الجنة والنجاة من النار، وذلك يحصل برحمة الله ومنَّته على المؤمنين لا بحولهم وقوتهم.
• പ്രവർത്തനങ്ങൾ തന്നെയാണ്, സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള കാരണവും അടിസ്ഥാനമാർഗവും. അതാകട്ടെ, അല്ലാഹുവിൻ്റെ ഔദാര്യത്താലും അവൻ്റെ കാരുണ്യത്താലും മാത്രമെ ആർക്കും സാധിക്കുകയുള്ളൂ; മനുഷ്യരുടെ കഴിവും ശക്തിയും കാരണത്താലല്ല അതിന് സാധിക്കുന്നത്.

 
Übersetzung der Bedeutungen Surah / Kapitel: An-Naḥl
Suren/ Kapiteln Liste Nummer der Seite
 
Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung von Al-Mukhtasar - Eine Kurzfassung der Bedeutungen des edlen Qurans - Übersetzungen

Vom Tafsirzentrum für Quranwissenschaften herausgegeben.

Schließen