Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (14) Surah: Ar-Ra‘d
لَهٗ دَعْوَةُ الْحَقِّ ؕ— وَالَّذِیْنَ یَدْعُوْنَ مِنْ دُوْنِهٖ لَا یَسْتَجِیْبُوْنَ لَهُمْ بِشَیْءٍ اِلَّا كَبَاسِطِ كَفَّیْهِ اِلَی الْمَآءِ لِیَبْلُغَ فَاهُ وَمَا هُوَ بِبَالِغِهٖ ؕ— وَمَا دُعَآءُ الْكٰفِرِیْنَ اِلَّا فِیْ ضَلٰلٍ ۟
പ്രാർത്ഥന അല്ലാഹുവിന് മാത്രമാകുന്നു. അതിൽ മറ്റാരും പങ്കാളികളാക്കപ്പെടുകയില്ല. അല്ലാഹുവിന് പുറമെ ബഹുദൈവാരാധകർ വിളിച്ചുപ്രാർത്ഥിക്കുന്ന വിഗ്രഹങ്ങൾ ഒരു കാര്യത്തിലും അവർക്കുത്തരം ചെയ്യുകയില്ല. ദാഹാർത്ഥനായ ഒരുവൻ വെള്ളം വായിലേക്ക് തനിയെ വന്നെത്തി കുടിക്കാൻ അതിലേക്ക് കൈ നീട്ടുന്നത് പോലെയാകുന്നു അവരുടെ പ്രാർത്ഥന. ആ വെള്ളം അവൻ്റെ വായിലേക്കെത്തുകയില്ലല്ലോ?! നിഷേധികൾ തങ്ങളുടെ വിഗ്രഹങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നത് തീർത്തും വ്യർത്ഥമായ പ്രവർത്തിയും, സത്യത്തിൽ നിന്ന് അങ്ങേയറ്റം വിദൂരമായ കാര്യവുമത്രെ. കാരണം അവക്ക് എന്തെങ്കിലുമൊരു ഉപകാരം അവർക്ക് ചെയ്തു കൊടുക്കാനോ, അവരിൽ നിന്ന് എന്തെങ്കിലും ഉപദ്രവം തടയാനോ സാധ്യമല്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• بيان ضلال المشركين في دعوتهم واستغاثتهم بغير الله تعالى، وتشبيه حالهم بحال من يريد الشرب فيبسط يده للماء بلا تناول له، وليس بشارب مع هذه الحالة؛ لكونه لم يتخذ وسيلة صحيحة لذلك.
• അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്ന ബഹുദൈവാരാധകരുടെ വഴികേട് വ്യക്തമാക്കുന്നു. വെള്ളം കുടിക്കാനുദ്ദേശിച്ച് വെള്ളത്തിലേക്ക് കൈ നീട്ടിയിരിക്കുന്നവനോട് അവൻ്റെ അവസ്ഥയെ അല്ലാഹു ഉപമിക്കുന്നു. ശരിയായ മാർഗ്ഗമവലംബിക്കാതെ ഈ അവസ്ഥയിൽ അവന് അതിൽ നിന്ന് കുടിക്കാൻ സാധ്യമല്ല തന്നെ.

• أن من وسائل الإيضاح في القرآن: ضرب الأمثال وهي تقرب المعقول من المحسوس، وتعطي صورة ذهنية تعين على فهم المراد.
• ഉദാഹരണങ്ങൾ പറയുക എന്നത് ഖുർആനിലെ വിശദീകരണ രീതികളിൽ പെട്ടതാണ്. ബുദ്ധിപരമായ ആശയങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത്തരം ഉപമങ്ങൾ സഹായിക്കും. പറയപ്പെട്ട വിഷയത്തിൻ്റെ ഉദ്ദേശം മനസ്സിലാക്കാൻ സഹായകമായ ഭൗതികമായ ഒരു ചിത്രീകരണം ഈ ഉപമകളിലൂടെ നൽകാൻ സാധിക്കുന്നു.

• إثبات سجود جميع الكائنات لله تعالى طوعًا، أو كرهًا بما تمليه الفطرة من الخضوع له سبحانه.
• എല്ലാ വസ്തുക്കളും സ്വമേധയാലോ നിർബന്ധിതമായോ അല്ലാഹുവിന് പ്രണാമം ചെയ്യുന്നുണ്ട് എന്നത് ഈ ആയത്തുകൾ സ്ഥിരീകരിക്കുന്നു. അല്ലാഹുവിന് കീഴൊതുങ്ങുന്ന സഹജസ്വഭാവത്തിലാണ് അവ പ്രകൃത്യാ ഉണ്ടാക്കപ്പെട്ടിട്ടുള്ളത്.

 
Translation of the meanings Ayah: (14) Surah: Ar-Ra‘d
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close