Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Ibrāhīm   Ayah:
مُهْطِعِیْنَ مُقْنِعِیْ رُءُوْسِهِمْ لَا یَرْتَدُّ اِلَیْهِمْ طَرْفُهُمْ ۚ— وَاَفْـِٕدَتُهُمْ هَوَآءٌ ۟ؕ
ജനങ്ങൾ ഖബറുകളിൽ നിന്ന് എഴുന്നേറ്റ് ഒരു വിളിനാദത്തിന് പുറമേ ധൃതിയിൽ പോകുമ്പോൾ പ്രയാസത്തോടെ ആകാശത്തേക്ക് തലകൾ ഉയർത്തി നോക്കുന്ന നിലയിലായിരിക്കും അവർ. അവർ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകളുടെ ഭയാനകത നിമിത്തം അവരുടെ കണ്ണുകൾ തറച്ചു നിൽക്കും. അത് അവരിലേക്ക് മടങ്ങി വരികയില്ല. ചിന്തിക്കാൻ സാധിക്കാത്ത വിധം അവരുടെ ഹൃദയങ്ങൾ ശൂന്യമായിരിക്കും. ആ അവസ്ഥയുടെ ഭീകരത കാരണം ഒന്നും അവർക്ക് ഗ്രഹിക്കാൻ കഴിയുകയുമില്ല.
Arabic explanations of the Qur’an:
وَاَنْذِرِ النَّاسَ یَوْمَ یَاْتِیْهِمُ الْعَذَابُ فَیَقُوْلُ الَّذِیْنَ ظَلَمُوْا رَبَّنَاۤ اَخِّرْنَاۤ اِلٰۤی اَجَلٍ قَرِیْبٍ ۙ— نُّجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَ ؕ— اَوَلَمْ تَكُوْنُوْۤا اَقْسَمْتُمْ مِّنْ قَبْلُ مَا لَكُمْ مِّنْ زَوَالٍ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! ഖിയാമത്ത് നാളിലെ അല്ലാഹുവിൻറെ ശിക്ഷയെ സംബന്ധിച്ച് താങ്കളുടെ ജനതക്ക് താക്കീത് നൽകുക. ബഹുദൈവാരാധനയിലും അല്ലാഹുവിനെ നിഷേധിക്കുന്നതിലും മുഴുകി സ്വന്തത്തോട് അക്രമം ചെയ്തവർ അന്നേ ദിവസം പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് അവധി നീട്ടിനൽകുകയും, ഈ ശിക്ഷ ഞങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യേണമേ! കുറഞ്ഞ സമയത്തേക്കെങ്കിലും ഭൂമിയിലേക്ക് ഞങ്ങളെ നീ മടക്കേണമേ! എങ്കിൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയും നീ ഞങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരെ ഞങ്ങൾ പിന്തുടരുകയും ചെയ്തുകൊള്ളാം.' അവരെ ആക്ഷേപിച്ചു കൊണ്ടുള്ള മറുപടിയാണ് അവർക്ക് നൽകപ്പെടുക: 'ഐഹിക ലോകത്ത് നിന്ന് പരലോകത്തേക്ക് നിങ്ങൾക്ക് മാറേണ്ടിവരില്ലെന്ന് മരണ ശേഷമുള്ള പുനർ ജീവിതത്തെ നിഷേധിച്ചുകൊണ്ട് നിങ്ങൾ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ?' (എന്ന് അവരോട് പറയപ്പെടും).
Arabic explanations of the Qur’an:
وَّسَكَنْتُمْ فِیْ مَسٰكِنِ الَّذِیْنَ ظَلَمُوْۤا اَنْفُسَهُمْ وَتَبَیَّنَ لَكُمْ كَیْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْاَمْثَالَ ۟
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് തങ്ങൾക്ക് തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിൻറെ വാസസ്ഥലങ്ങളിൽ നിങ്ങൾ (യാത്രകൾക്കിടയിൽ) താമസിച്ചിട്ടുണ്ട്. ഹൂദിൻ്റെയും സ്വാലിഹിൻ്റെയും ജനതകൾ ഉദാഹരണം. അവരെ എങ്ങനെയാണ് നാം നശിപ്പിച്ചതെന്ന് നിങ്ങൾക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്. നിങ്ങൾ ഉപദേശം ഉൾക്കൊള്ളാൻ അല്ലാഹുവിൻറെ ഗ്രന്ഥമായ ഖുർആനിൽ നാം ഉപമകൾ വിവരിച്ചുതന്നിട്ടുമുണ്ട്. നിങ്ങൾ അതിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുകയുണ്ടായില്ല.
Arabic explanations of the Qur’an:
وَقَدْ مَكَرُوْا مَكْرَهُمْ وَعِنْدَ اللّٰهِ مَكْرُهُمْ ؕ— وَاِنْ كَانَ مَكْرُهُمْ لِتَزُوْلَ مِنْهُ الْجِبَالُ ۟
അക്രമികളായ ജനതയുടെ താമസസ്ഥലത്ത് ഇറങ്ങിയവർ (മക്കയിലെ ഖുറൈശികൾ) മുഹമ്മദ് നബി (സ) യെ വധിക്കാനും അവിടുത്തെ പ്രബോധനം അവസാനിപ്പിക്കാനും അവരുടെ കുതന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. അവരുടെ തന്ത്രങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട്. അവന് അതിലൊന്നും യാതൊരു അവ്യക്തതയുമുണ്ടാവുകയില്ല. ഇവരുടെ തന്ത്രം തീർത്തും ദുർബലമത്രെ. പർവ്വതങ്ങളോ മറ്റോ നീങ്ങിപ്പോകാൻ മാത്രമൊന്നുമില്ല അവരുടെ ഈ കുതന്ത്രങ്ങൾ. അല്ലാഹു അവർക്കെതിരെ ചെയ്തിരിക്കുന്ന തന്ത്രം ഇതു പോലെയല്ല; (ശക്തമാണ് അല്ലാഹുവിൻ്റെ തന്ത്രം).
Arabic explanations of the Qur’an:
فَلَا تَحْسَبَنَّ اللّٰهَ مُخْلِفَ وَعْدِهٖ رُسُلَهٗ ؕ— اِنَّ اللّٰهَ عَزِیْزٌ ذُو انْتِقَامٍ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തന്റെ ദൂതന്മാരെ സഹായിക്കുകയും, അവൻ്റെ ദീനിന് വിജയം നൽകുകയും ചെയ്യുന്നതാണ് എന്ന അവൻ്റെ വാഗ്ദാനം അല്ലാഹു ലംഘിക്കുമെന്ന് താങ്കൾ ധരിച്ചു പോകരുത്. തീർച്ചയായും അല്ലാഹു മഹാപ്രതാപിയത്രെ; ഒന്നും അവനെ പരാജയപ്പെടുത്തുകയില്ല. അവൻ തൻ്റെ ഇഷ്ടദാസന്മാർക്കും പ്രതാപം നൽകുന്നതാണ്. അവൻ്റെ ശത്രുക്കളോടും അവൻ്റെ ദൂതന്മാരുടെ ശത്രുക്കളോടും ശക്തമായ പ്രതികാരമെടുക്കുന്നവനുമാകുന്നു അവൻ.
Arabic explanations of the Qur’an:
یَوْمَ تُبَدَّلُ الْاَرْضُ غَیْرَ الْاَرْضِ وَالسَّمٰوٰتُ وَبَرَزُوْا لِلّٰهِ الْوَاحِدِ الْقَهَّارِ ۟
അല്ലാഹുവിനെ നിഷേധിച്ചവരിൽ നിന്ന് അവൻ പ്രതികാരമെടുക്കുക അന്ത്യനാളിലായിരിക്കും. ഭൂമി ശുദ്ധമായ വെള്ള നിറമുള്ള മറ്റൊരു ഭൂമിയായും, ആകാശങ്ങൾ മറ്റൊരു ആകാശമായും മാറ്റപ്പെടുന്ന ദിവസമായിരിക്കും അത്. ഖബറുകളിൽ നിന്ന് ജനങ്ങൾ തങ്ങളുടെ ശരീരവും ചെയ്തുവെച്ച കർമ്മങ്ങളുമായി അല്ലാഹുവിൻ്റെ മുന്നിലേക്ക് -സർവ്വാധികാരത്തിൻ്റെയും മഹാപ്രതാപത്തിൻ്റെയും ഏകഉടമയായ, ഏവരെയും വിജയിച്ചടക്കുകയും, ഒരാളാലും പരാജയപ്പെടുത്തപ്പെടാൻ കഴിയാത്തവനുമായ അല്ലാഹുവിൻ്റെ മുന്നിലേക്ക്- വന്നെത്തുന്ന ദിവസമത്രെ അത്.
Arabic explanations of the Qur’an:
وَتَرَی الْمُجْرِمِیْنَ یَوْمَىِٕذٍ مُّقَرَّنِیْنَ فِی الْاَصْفَادِ ۟ۚ
49-50. അല്ലാഹുവിൻ്റെ റസൂലേ! ഭൂമി ഇന്നത്തെ ഭൂമിയല്ലാത്തതായി മാറ്റപ്പെടുകയും ആകാശങ്ങൾ മാറ്റപ്പെടുകയും ചെയ്യുന്ന ആ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെയും അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേർത്തവരെയും പരസ്പരം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെട്ടതായി താങ്കൾക്ക് കാണാം. അവരുടെ കൈ കാലുകൾ ചങ്ങലകൾ കൊണ്ട് പിരടിയിലേക്ക് കൂട്ടിക്കെട്ടുകയും, (വേഗത്തിൽ കത്തിയെരിയുന്ന) ടാറുകൊണ്ടുള്ള വസ്ത്രം അവർ ധരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമായിരിക്കും.
Arabic explanations of the Qur’an:
سَرَابِیْلُهُمْ مِّنْ قَطِرَانٍ وَّتَغْشٰی وُجُوْهَهُمُ النَّارُ ۟ۙ
49-50. അല്ലാഹുവിൻ്റെ റസൂലേ! ഭൂമി ഇന്നത്തെ ഭൂമിയല്ലാത്തതായി മാറ്റപ്പെടുകയും ആകാശങ്ങൾ മാറ്റപ്പെടുകയും ചെയ്യുന്ന ആ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെയും അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേർത്തവരെയും പരസ്പരം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെട്ടതായി താങ്കൾക്ക് കാണാം. അവരുടെ കൈ കാലുകൾ ചങ്ങലകൾ കൊണ്ട് പിരടിയിലേക്ക് കൂട്ടിക്കെട്ടുകയും, (വേഗത്തിൽ കത്തിയെരിയുന്ന) ടാറുകൊണ്ടുള്ള വസ്ത്രം അവർ ധരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമായിരിക്കും.
Arabic explanations of the Qur’an:
لِیَجْزِیَ اللّٰهُ كُلَّ نَفْسٍ مَّا كَسَبَتْ ؕ— اِنَّ اللّٰهَ سَرِیْعُ الْحِسَابِ ۟
-നന്മയാകട്ടെ തിന്മയാകട്ടെ- ഓരോ വ്യക്തിക്കും പ്രവർത്തിച്ചതിനുള്ള പ്രതിഫലം അല്ലാഹു നല്കുവാൻ വേണ്ടിയത്രെ അത്. തീർച്ചയായും കർമ്മങ്ങൾക്ക് അതിവേഗത്തിൽ കണക്ക് നോക്കുന്നവനത്രെ അല്ലാഹു.
Arabic explanations of the Qur’an:
هٰذَا بَلٰغٌ لِّلنَّاسِ وَلِیُنْذَرُوْا بِهٖ وَلِیَعْلَمُوْۤا اَنَّمَا هُوَ اِلٰهٌ وَّاحِدٌ وَّلِیَذَّكَّرَ اُولُوا الْاَلْبَابِ ۟۠
മുഹമ്മദ് നബിക്ക് അവതരിക്കപ്പെട്ട ഈ ഖുർആൻ അല്ലാഹുവിൽ നിന്ന് മനുഷ്യർക്കുള്ള അറിയിപ്പാകുന്നു. അതിലുള്ള ശക്തമായ താക്കീതുകളും മുന്നറിയിപ്പുകളും കൊണ്ട് അവരെ (അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുന്നതിനും, യഥാർത്ഥ ആരാധ്യൻ അല്ലാഹു മാത്രമാണെന്ന് അവർ അറിയുന്നതിനും, അങ്ങനെ അവനെ മാത്രം അവർ ആരാധിക്കുകയും അവനിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നതിനത്രെ അത് (ഖുർആൻ അവതരിപ്പിച്ചത്). ശരിയായ ബുദ്ധിയുള്ളവർ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയത്രെ അത്; കാരണം ഉപദേശങ്ങളിൽ നിന്നും ഗുണപാഠങ്ങളിലും നിന്നും പ്രയോജനമുണ്ടാകുന്നത് അവർക്ക് മാത്രമാണ്.
Arabic explanations of the Qur’an:
Benefits of the verses in this page:
• تصوير مشاهد يوم القيامة وجزع الخلق وخوفهم وضعفهم ورهبتهم، وتبديل الأرض والسماوات.
• ഖുർആനിലെ ഈ ആയത്തുകൾ അന്ത്യനാളിൻ്റെ അവസ്ഥ ചിത്രീകരിക്കുകയും, സൃഷ്ടികൾക്ക് അന്നുണ്ടാകുന്ന കടുത്ത ഭയവും ഭീതിയും, അവരുടെ ദുർബലതയും പേടിയും, ആകാശഭൂമികൾക്കുണ്ടാകുന്ന മാറ്റങ്ങളും വിവരിക്കുകയും ചെയ്യുന്നു.

• وصف شدة العذاب والذل الذي يلحق بأهل المعصية والكفر يوم القيامة.
• (അല്ലാഹുവിനെ) നിഷേധിച്ചവർക്കും പാപങ്ങൾ ചെയ്തുകൂട്ടിയവർക്കും അന്ത്യനാളിൽ ബാധിക്കുന്ന ശിക്ഷയുടെ കാഠിന്യവും നിന്ദ്യതയും വിശദീകരിക്കുന്നു.

• أن العبد في سعة من أمره في حياته في الدنيا، فعليه أن يجتهد في الطاعة، فإن الله تعالى لا يتيح له فرصة أخرى إذا بعثه يوم القيامة.
• ഓരോ മനുഷ്യനും ഐഹിക ലോകത്ത് ലഭിച്ച വിശാലമായ അവസരം ഉപയോഗപ്പെടുത്തുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ പരമാവധി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ഖിയാമത്ത് നാളിലെ പുനർജീവിതത്തിന് ശേഷം ഇനിയൊരു അവസരം കൂടി അല്ലാഹു അവന് നൽകുകയില്ല തന്നെ.

 
Translation of the meanings Surah: Ibrāhīm
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close