Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (15) Surah: An-Nahl
وَاَلْقٰی فِی الْاَرْضِ رَوَاسِیَ اَنْ تَمِیْدَ بِكُمْ وَاَنْهٰرًا وَّسُبُلًا لَّعَلَّكُمْ تَهْتَدُوْنَ ۟ۙ
ഭൂമിയിൽ അവൻ പർവ്വതങ്ങൾ നാട്ടിയിരിക്കുന്നു; നിങ്ങളെയും കൊണ്ട് ഭൂമി ആടിയിളകാതെ അതിനെ ഉറപ്പിച്ചു നിർത്തുന്നതിനത്രെ അത്. നിങ്ങൾക്ക് വെള്ളം കുടിക്കാനും, നിങ്ങളുടെ കന്നുകാലികൾക്കും കൃഷിക്കും കുടിപ്പിക്കാനുമായി അതിലൂടെ അവൻ അരുവികൾ ഒഴുക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന വഴികളും ഭൂമിയിൽ അവൻ തുറന്നുവെച്ചിരിക്കുന്നു; നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഴിതെറ്റാതെ അതിലൂടെ നിങ്ങൾക്ക് എത്താൻ കഴിയുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• في الآيات من أصناف نعم الله على العباد شيء عظيم، مجمل ومفصل، يدعو الله به العباد إلى القيام بشكره وذكره ودعائه.
• ഈ ആയത്തുകളിൽ അല്ലാഹുവിൻ്റെ വ്യത്യസ്തങ്ങളായ അനേകം മഹത്തരമായ അനുഗ്രഹങ്ങൾ -ചുരുക്കത്തിലും വിശദീകരിച്ചു കൊണ്ടും- പരാമർശിക്കപ്പെട്ടിരിക്കുന്നു. ഇവ പറഞ്ഞു നൽകുന്നതിലൂടെ അല്ലാഹു അവൻ്റെ അടിമകളെ തനിക്ക് നന്ദി കാണിക്കുവാനും, തന്നെ സ്മരിക്കുവാനും, വിളിച്ചു പ്രാർത്ഥിക്കാനും ക്ഷണിക്കുന്നു.

• طبيعة الإنسان الظلم والتجرُّؤ على المعاصي والتقصير في حقوق ربه، كَفَّار لنعم الله، لا يشكرها ولا يعترف بها إلا من هداه الله.
• അതിക്രമം പ്രവർത്തിക്കുകയും, തിന്മകൾ ചെയ്യാൻ ധൈര്യം കാണിക്കുകയും, തൻ്റെ റബ്ബിനോടുള്ള ബാധ്യതകളിൽ വീഴ്ച വരുത്തുകയും ചെയ്യുക എന്നത് മനുഷ്യൻ്റെ പ്രകൃതത്തിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ അങ്ങേയറ്റം നിഷേധിക്കുന്നവനാണവൻ. അല്ലാഹു സന്മാർഗത്തിലേക്ക് നയിച്ചവരല്ലാതെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുകയും അവയ്ക്ക് നന്ദി കാണിക്കുകയും ചെയ്യുകയില്ല.

• مساواة المُضِلِّ للضال في جريمة الضلال؛ إذ لولا إضلاله إياه لاهتدى بنظره أو بسؤال الناصحين.
• വഴികേടിലാക്കിയവന് അവനെ പിൻപറ്റി വഴികേടിലായവൻ്റെ പാപഭാരം തുല്യമായി ഉണ്ടായിരിക്കും. കാരണം അവൻ വഴിപിഴപ്പിച്ചില്ലായിരുന്നെങ്കിൽ, സ്വയം ചിന്തിച്ചു കൊണ്ടോ ഗുണകാംക്ഷികളോട് ചോദിച്ചറിഞ്ഞു കൊണ്ടോ ഈ മനുഷ്യൻ സന്മാർഗത്തിലേക്ക് എത്തിയേനേ.

• أَخْذ الله للمجرمين فجأة أشد نكاية؛ لما يصحبه من الرعب الشديد، بخلاف الشيء الوارد تدريجيًّا.
• അതിക്രമികളെ അല്ലാഹു പൊടുന്നനെ പിടികൂടുകയെന്നത് ഏറ്റവും കടുത്ത ശിക്ഷയാണ്. കാരണം പൊടുന്നനെ സംഭവിക്കുന്ന വിപത്ത് ഉണ്ടാക്കുന്ന ഭയം കടുത്തതായിരിക്കും. പതിയെപതിയെ വന്നെത്തുന്നത് പോലെയായിരിക്കില്ല അത്.

 
Translation of the meanings Ayah: (15) Surah: An-Nahl
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close