Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (89) Surah: Al-Isrā’
وَلَقَدْ صَرَّفْنَا لِلنَّاسِ فِیْ هٰذَا الْقُرْاٰنِ مِنْ كُلِّ مَثَلٍ ؗ— فَاَبٰۤی اَكْثَرُ النَّاسِ اِلَّا كُفُوْرًا ۟
ജനങ്ങൾക്ക് പാഠമുൾക്കൊള്ളാൻ കഴിയാവുന്ന, എല്ലാനിലക്കുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും കൽപ്പനകളും വിലക്കുകളും ചരിത്രങ്ങളും ഈ ഖുർആനിൽ നാം വിശദീകരിക്കുകയും, വ്യത്യസ്ത രീതികളിൽ വിവരിക്കുകയും ചെയ്തിരിക്കുന്നു. അവർ വിശ്വസിക്കുന്നതിന് വേണ്ടിയാണത്. അപ്പോൾ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈ ഖുർആനിനെ നിഷേധിക്കാനും നിരാകരിക്കാനുമല്ലാതെ തയ്യാറായില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• بيَّن الله للناس في القرآن من كل ما يُعْتَبر به من المواعظ والعبر والأوامر والنواهي والقصص؛ رجاء أن يؤمنوا.
• മനുഷ്യർ വിശ്വസിക്കുന്നതിനായി, അവർക്ക് ഗുണപാഠമുൾക്കൊള്ളാൻ വേണ്ടതായ എല്ലാവിധത്തിലുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും കൽപ്പനകളും വിലക്കുകളും ചരിത്രങ്ങളും വിശുദ്ധ ഖുർആനിൽ അല്ലാഹു വിശദീകരിച്ചിരിക്കുന്നു.

• القرآن كلام الله وآية النبي الخالدة، ولن يقدر أحد على المجيء بمثله.
• ഖുർആൻ അല്ലാഹുവിൻ്റെ സംസാരവും, നബി -ﷺ- യുടെ എന്നെന്നും നിലനിൽക്കുന്ന ദൃഷ്ടാന്തവുമാകുന്നു. ആർക്കും അതിന് സമാനമായതൊന്ന് കൊണ്ടുവരിക ഒരിക്കലും സാധ്യമല്ല.

• من رحمة الله بعباده أن أرسل إليهم بشرًا منهم، فإنهم لا يطيقون التلقي من الملائكة.
• തൻ്റെ ദാസന്മാരോടുള്ള അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ് അവൻ അവരിൽ നിന്നു തന്നെയുള്ള മനുഷ്യനായ ഒരു ദൂതനെ അവരിലേക്ക് നിയോഗിച്ചു എന്നത്. അവർക്ക് മലക്കുകളിൽ നിന്ന് സന്ദേശം സ്വീകരിക്കാൻ സാധിക്കില്ലായിരുന്നു.

• من شهادة الله لرسوله ما أيده به من الآيات، ونَصْرُه على من عاداه وناوأه.
• അല്ലാഹു അവൻ്റെ ദൂതന് നൽകിയ സാക്ഷ്യങ്ങളിൽ പെട്ടതാണ് അവിടുത്തേക്ക് നൽകിയ ദൃഷ്ടാന്തങ്ങളും, അവിടുത്തോട് ശത്രുത പുലർത്തുകയും അവിടുത്തെ ഉപദ്രവിക്കുകയും ചെയ്തവർക്ക് മേൽ നബി -ﷺ- യെ സഹായിച്ചതും.

 
Translation of the meanings Ayah: (89) Surah: Al-Isrā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close