Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (164) Surah: Al-Baqarah
اِنَّ فِیْ خَلْقِ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافِ الَّیْلِ وَالنَّهَارِ وَالْفُلْكِ الَّتِیْ تَجْرِیْ فِی الْبَحْرِ بِمَا یَنْفَعُ النَّاسَ وَمَاۤ اَنْزَلَ اللّٰهُ مِنَ السَّمَآءِ مِنْ مَّآءٍ فَاَحْیَا بِهِ الْاَرْضَ بَعْدَ مَوْتِهَا وَبَثَّ فِیْهَا مِنْ كُلِّ دَآبَّةٍ ۪— وَّتَصْرِیْفِ الرِّیٰحِ وَالسَّحَابِ الْمُسَخَّرِ بَیْنَ السَّمَآءِ وَالْاَرْضِ لَاٰیٰتٍ لِّقَوْمٍ یَّعْقِلُوْنَ ۟
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും അതിലുള്ള അത്ഭുതകരമായ സൃഷ്ടികളിലും, രാപകലുകൾ ഒന്നിനു പിറകെ ഒന്നായി വരുന്നതിലും, ഭക്ഷണം ,വസ്ത്രം, കച്ചവടച്ചരക്കുകൾ തുടങ്ങി മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് ചെടികളും പുല്ലും മുളപ്പിച്ച് ഭൂമിക്ക് അതു മുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, വിവിധ ഭാഗങ്ങളിലേക്കുള്ള കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്നവർക്കും തെളിവുകൾ മനസ്സിലാക്കുന്നവർക്കും അല്ലാഹുവിൻറെ ഏകത്വത്തെക്കുറിച്ച് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്; തീർച്ച.
Arabic explanations of the Qur’an:
Benefits of the verses in this page:
• المؤمنون بالله حقًّا هم أعظم الخلق محبة لله؛ لأنهم يطيعونه على كل حال في السراء والضراء، ولا يشركون معه أحدًا.
• അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുന്നവരാണ് സൃഷ്ടികളിൽ അല്ലാഹുവിനെ ഏറ്റവും സ്നേഹിക്കുന്നവർ. കാരണമവർ സന്തോഷത്തിലും പ്രയാസങ്ങളിലും ഏത് സാഹചര്യത്തിലും അവനെ അനുസരിക്കുന്നു. അവനിൽ മറ്റാരെയും അവർ പങ്കുചേർക്കുകയുമില്ല.

• في يوم القيامة تنقطع كل الروابط، ويَبْرَأُ كل خليل من خليله، ولا يبقى إلا ما كان خالصًا لله تعالى.
• ഖിയാമത്ത് നാളിൽ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടും. എല്ലാ കൂട്ടുകാരും തൻറെ കൂട്ടുകാരനിൽ നിന്ന് ഒഴിഞ്ഞുമാറും. അല്ലാഹുവിനു വേണ്ടി മാത്രമായിരുന്ന ബന്ധങ്ങളല്ലാതെ അവശേഷിക്കുകയില്ല.

• التحذير من كيد الشيطان لتنوع أساليبه وخفائها وقربها من مشتهيات النفس.
• പിശാചിൻറെ കുതന്ത്രങ്ങളിൽ നിന്നുള്ള താക്കീത്. അവൻറെ ശൈലി വിഭിന്നവും ഗോപ്യവും ശരീരേച്ഛകൾക്ക് അനുസരിച്ചുള്ളതുമാണ്.

 
Translation of the meanings Ayah: (164) Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close