Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (197) Surah: Al-Baqarah
اَلْحَجُّ اَشْهُرٌ مَّعْلُوْمٰتٌ ۚ— فَمَنْ فَرَضَ فِیْهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوْقَ وَلَا جِدَالَ فِی الْحَجِّ ؕ— وَمَا تَفْعَلُوْا مِنْ خَیْرٍ یَّعْلَمْهُ اللّٰهُ ؔؕ— وَتَزَوَّدُوْا فَاِنَّ خَیْرَ الزَّادِ التَّقْوٰی ؗ— وَاتَّقُوْنِ یٰۤاُولِی الْاَلْبَابِ ۟
അറിയപ്പെട്ട മാസങ്ങളാണ് ഹജ്ജിന്റെ സമയം. ശവ്വാൽ മാസം മുതൽ ദുൽഹിജ്ജ 10 വരെയാകുന്നു അത്. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ-പുരുഷ സംസർഗമോ അതിൻറെ ആമുഖങ്ങൾ പോലുമോ പാടുള്ളതല്ല. പാപങ്ങൾ ചെയ്ത് അല്ലാഹുവിനെ അനുസരിച്ചുള്ള ജീവിതത്തിൽ നിന്ന് പുറത്ത് കടക്കലും കടുത്ത നിഷിദ്ധമാകുന്നു. സ്ഥല കാല മഹത്വം കാരണമത്രെ അത്. ശണ്ഠയിലേക്കും കോപത്തിലേക്കുമെത്തുന്ന തർക്കവും നിഷിദ്ധമാകുന്നു. നിങ്ങൾ ഏതൊരു സൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും. ഹജ്ജ് നിർവ്വഹിക്കാൻ പോകുമ്പോൾ നിങ്ങൾക്കുവേണ്ട ഭക്ഷണവും പാനീയവും ഒരുക്കിപ്പോകുക. എന്നാൽ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്അല്ലാഹുവിനെ സൂക്ഷിക്കലാകുന്നു.കേടുപറ്റാത്ത നല്ല ബുദ്ധിയുള്ളവരേ, എൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും എന്നെ നിങ്ങൾ ഭയപ്പെടുക.
Arabic explanations of the Qur’an:
Benefits of the verses in this page:
• يجب على المؤمن التزود في سفر الدنيا وسفر الآخرة، ولذلك ذكر الله أن خير الزاد هو التقوى.
• ഇഹലോക യാത്രയിലും പരലോക യാത്രയിലും പാഥേയമൊരുക്കൽ വിശ്വാസിക്ക് നിർബന്ധമാണ്. തഖ്വ (അല്ലാഹുവെക്കുറിച്ച ഭയം) യാണ് ഏറ്റവും നല്ല പാഥേയം എന്ന് അല്ലാഹു പറഞ്ഞത് അതിനാലാണ്.

• مشروعية الإكثار من ذكر الله تعالى عند إتمام نسك الحج.
• ഹജ്ജ് കർമ്മം പൂർത്തിയാവുമ്പോൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കൽ നിയമമാക്കപ്പെട്ടിരിക്കുന്നു.

• اختلاف مقاصد الناس؛ فمنهم من جعل همّه الدنيا، فلا يسأل ربه غيرها، ومنهم من يسأله خير الدنيا والآخرة، وهذا هو الموفَّق.
• ജനങ്ങളുടെ താൽപര്യങ്ങൾ വ്യത്യസ്തമാണ്. ഇഹലോകം താല്പര്യമാക്കി അതല്ലാതെ തന്റെ റബ്ബിനോട് മറ്റൊന്നും ചോദിക്കാതിരിക്കുന്നവനും അവരിലുണ്ട്. ഇഹപര നന്മകൾ ചോദിക്കുന്നവരും അവരിലുണ്ട്. അവനാകുന്നു ഭാഗ്യശാലി.

 
Translation of the meanings Ayah: (197) Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close