Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (250) Surah: Al-Baqarah
وَلَمَّا بَرَزُوْا لِجَالُوْتَ وَجُنُوْدِهٖ قَالُوْا رَبَّنَاۤ اَفْرِغْ عَلَیْنَا صَبْرًا وَّثَبِّتْ اَقْدَامَنَا وَانْصُرْنَا عَلَی الْقَوْمِ الْكٰفِرِیْنَ ۟ؕ
അങ്ങനെ അവർ ജാലൂതിനും സൈന്യങ്ങൾക്കുമെതിരെ പോരിനിറങ്ങിയപ്പോൾ അവർ അല്ലാഹുവിനോട് പ്രാർത്ഥിച്ചു: ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ ഹൃദയങ്ങൾക്ക് മേൽ നീ ക്ഷമ നന്നായി ചൊരിഞ്ഞുതരികയും, ശത്രുക്കൾക്ക് മുന്നിൽ പിന്തിരിഞ്ഞോടുകയോ പരാജയപ്പെടുകയോ ചെയ്യാത്ത വിധം ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും, കാഫിറുകളായ ജനങ്ങൾക്കെതിരിൽ നിന്റെ ശക്തിയും സഹായവും മുഖേന ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
Arabic explanations of the Qur’an:
Benefits of the verses in this page:
• من حكمة القائد أن يُعرِّض جيشه لأنواع الاختبارات التي يتميز بها جنوده ويعرف الثابت من غيره.
• സൈനികരെ വേർതിരിച്ചറിയാനും അവരിൽ സ്ഥൈര്യമുള്ളവരെ തിരിച്ചറിയാനുമായി സൈന്യത്തെ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാക്കുക എന്നത് സൈന്യനായകൻറെ യുക്തിയുടെ ഭാഗമാണ്.

• العبرة في النصر ليست بمجرد كثرة العدد والعدة فقط، وإنما معونة الله وتوفيقه أعظم الأسباب للنصر والظَّفَر.
• ആയുധത്തിൻറെയോ അംഗബലത്തിൻറെയോ ആധിക്യം മാത്രമല്ല വിജയത്തിൻറെ മാനദണ്ഡം. അല്ലാഹുവിൻറെ സഹായവും തൗഫീഖുമാണ് വിജയത്തിൻറെ ഏറ്റവും വലിയ മാനദണ്ഡം.

• لا يثبت عند الفتن والشدائد إلا من عَمَرَ اليقينُ بالله قلوبَهم، فمثل أولئك يصبرون عند كل محنة، ويثبتون عند كل بلاء.
• അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം ഹൃദയത്തിൽ നിറഞ്ഞവനല്ലാതെ പ്രയാസങ്ങളിലും കുഴപ്പങ്ങളിലും ഉറച്ചുനിൽക്കാൻ സാധ്യമല്ല. അവർക്ക് എല്ലാ പരീക്ഷണങ്ങളിലും ക്ഷമിക്കാനും പ്രയാസങ്ങളിൽ ഉറച്ചുനിൽക്കാനും സാധിക്കും.

• الضراعة إلى الله تعالى بقلب صادق متعلق به من أعظم أسباب إجابة الدعاء، ولا سيما في مواطن القتال.
• സത്യസന്ധമായ ഹൃദയത്തോടെ അല്ലാഹുവോട് ആത്മാർത്ഥമായി കേണുപ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് യുദ്ധവേളകളിൽ.

• من سُنَّة الله تعالى وحكمته أن يدفع شر بعض الخلق وفسادهم في الأرض ببعضهم.
• ചില സൃഷ്ടികളുടെ ഉപദ്രവങ്ങളും കുഴപ്പങ്ങളും മറ്റു ചിലരെക്കൊണ്ട് തടയുക എന്നത് അല്ലാഹുവിൻറെ യുക്തിയിലും നടപടിക്രമത്തിലും പെട്ടതാണ്.

 
Translation of the meanings Ayah: (250) Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close