Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (91) Surah: Al-Anbiyā’
وَالَّتِیْۤ اَحْصَنَتْ فَرْجَهَا فَنَفَخْنَا فِیْهَا مِنْ رُّوْحِنَا وَجَعَلْنٰهَا وَابْنَهَاۤ اٰیَةً لِّلْعٰلَمِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ചാരിത്യം സംരക്ഷിക്കുകയും, വ്യഭിചാരത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്ത മർയമിൻ്റെ ചരിത്രവും ഓർക്കുക. അല്ലാഹു അവരുടെ അടുക്കലേക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നെ അയക്കുകയും, അദ്ദേഹം അവരിൽ (ആത്മാവ്) ഊതുകയും, അവർ ഈസാ -عَلَيْهِ السَّلَامُ- യെ പ്രസവിക്കുകയും ചെയ്തു. അവരും അവരുടെ മകൻ ഈസായും ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തമായിരുന്നു. ഒരു പിതാവില്ലാതെ ഈസായെ സൃഷ്ടിച്ച അല്ലാഹുവിന് എല്ലാം സാധ്യമാണെന്നതിനുള്ള തെളിവുമായിരുന്നു അത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• التنويه بالعفاف وبيان فضله.
• ചാരിത്ര്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, അതിനുള്ള ശ്രേഷ്ഠതയും.

• اتفاق الرسالات السماوية في التوحيد وأسس العبادات.
• ആകാശലോകത്ത് നിന്ന് അവതരിക്കപ്പെട്ട എല്ലാ സന്ദേശങ്ങളും (ആരാധനയിൽ അല്ലാഹുവിനെ ഏകനാക്കണമെന്ന) തൗഹീദിലും, അടിസ്ഥാനപരമായ ആരാധനകളിലും ഏകോപിച്ചിരിക്കുന്നു.

• فَتْح سد يأجوج ومأجوج من علامات الساعة الكبرى.
• യഅ്ജൂജിൻ്റെയും മഅ്ജൂജിൻ്റെയും തടസ്സം തുറക്കപ്പെടുക എന്നത് അന്ത്യനാളിൻ്റെ വലിയ അടയാളങ്ങളിൽ പെട്ടതാണ്.

• الغفلة عن الاستعداد ليوم القيامة سبب لمعاناة أهوالها.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിന് വേണ്ടി ഒരുങ്ങുന്നതിൽ അശ്രദ്ധ പുലർത്തുന്നത് അതിൻ്റെ ഭയാനകത അനുഭവിക്കാനുള്ള കാരണമായിത്തീരും.

 
Translation of the meanings Ayah: (91) Surah: Al-Anbiyā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close