Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (21) Surah: Al-Furqān
وَقَالَ الَّذِیْنَ لَا یَرْجُوْنَ لِقَآءَنَا لَوْلَاۤ اُنْزِلَ عَلَیْنَا الْمَلٰٓىِٕكَةُ اَوْ نَرٰی رَبَّنَا ؕ— لَقَدِ اسْتَكْبَرُوْا فِیْۤ اَنْفُسِهِمْ وَعَتَوْ عُتُوًّا كَبِیْرًا ۟
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷ വെക്കുകയോ, നമ്മുടെ ശിക്ഷയെ ഭയപ്പെടുകയോ ചെയ്യാത്ത കാഫിറുകൾ പറഞ്ഞു: അല്ലാഹുവിന് നമ്മുടെ മേൽ മലക്കുകളെ ഇറക്കുകയും, മുഹമ്മദിൻ്റെ സത്യസന്ധത അവർ നമുക്ക് പറഞ്ഞു തരികയും ചെയ്തു കൂടായിരുന്നോ?! അല്ലെങ്കിൽ നമുക്ക് നമ്മുടെ രക്ഷിതാവിനെ കൺമുന്നിൽ കാണാൻ കഴിയുകയും, അവൻ തന്നെ നമ്മോടക്കാര്യം പറയുകയും ചെയ്തു കൂടായിരുന്നോ?! തീർച്ചയായും ഇക്കൂട്ടരുടെ മനസ്സിൽ അഹങ്കാരം വളരെ വർദ്ധിക്കുകയും, അതവരെ (അല്ലാഹുവിലും റസൂലിലും) വിശ്വസിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാലാണ് തങ്ങളുടെ സംസാരം കൊണ്ട് നിഷേധത്തിൻ്റെയും ധിക്കാരത്തിൻ്റെയും ഈ അതിരുകൾ അവർ മറികടന്നിരിക്കുന്നത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• الكفر مانع من قبول الأعمال الصالحة.
• (അല്ലാഹുവിനെ) നിഷേധിക്കുന്നത് സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ തടസ്സമാണ്.

• خطر قرناء السوء.
• മോശം കൂട്ടുകാരെ കൊണ്ടുള്ള അപകടം.

• ضرر هجر القرآن.
• ഖുർആനിനെ അകറ്റുന്നതിൻ്റെ ഉപദ്രവം.

• من حِكَمِ تنزيل القرآن مُفَرّقًا طمأنة النبي صلى الله عليه وسلم وتيسير فهمه وحفظه والعمل به.
• ഖുർആൻ വ്യത്യസ്ത ഘട്ടങ്ങളിലായി അവതരിച്ചതിൻ്റെ പിന്നിലുള്ള യുക്തി നബി -ﷺ- ക്ക് മനഃശാന്തി ലഭിക്കുക എന്നതും, അത് ഗ്രഹിക്കാനും മനപാഠമാക്കാനും പ്രാവർത്തികമാക്കാനും എളുപ്പമുണ്ടാകുക എന്നതുമാണ്.

 
Translation of the meanings Ayah: (21) Surah: Al-Furqān
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close