Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (34) Surah: Al-‘Ankabūt
اِنَّا مُنْزِلُوْنَ عَلٰۤی اَهْلِ هٰذِهِ الْقَرْیَةِ رِجْزًا مِّنَ السَّمَآءِ بِمَا كَانُوْا یَفْسُقُوْنَ ۟
മ്ലേഛവൃത്തികൾ ചെയ്യുന്ന ഈ നാട്ടുകാരുടെ മേൽ ആകാശത്ത് നിന്ന് ഒരു ശിക്ഷ ഞങ്ങൾ ഇറക്കുന്നതാണ്. കാമനിവൃത്തിക്കായി സ്ത്രീകളെ ഉപേക്ഷിച്ചു കൊണ്ട് പുരുഷന്മാരെ സമീപിക്കുക എന്ന മ്ലേഛമായ വൃത്തികേട് ചെയ്തു കൊണ്ട് അല്ലാഹുവിനെ അനുസരിക്കാൻ വിസമ്മതിച്ച ഇക്കൂട്ടരുടെ മേൽ ശിക്ഷയായി ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ നാം വർഷിക്കും.
Arabic explanations of the Qur’an:
Benefits of the verses in this page:
• قوله تعالى:﴿ وَقَد تَّبَيَّنَ..﴾ تدل على معرفة العرب بمساكنهم وأخبارهم.
• 'മക്കക്കാരേ! നിങ്ങൾക്ക് മനസ്സിലായിട്ടുണ്ട്' (ആയത്ത് 38) എന്ന ആയത്തിൽ നിന്ന് അറബികൾക്ക് ഈ പറയപ്പെട്ട സംഭവങ്ങളും അവരുടെ വാസസ്ഥലങ്ങളും അറിയാമായിരുന്നു എന്ന് മനസ്സിലാക്കാം.

• العلائق البشرية لا تنفع إلا مع الإيمان.
• കുടുംബബന്ധങ്ങൾ (പരലോകത്ത്) ഒരു ഉപകാരവും ചെയ്യുകയില്ല; (അല്ലാഹുവിലുള്ള) വിശ്വാസം ഉണ്ടെങ്കിലല്ലാതെ.

• الحرص على أمن الضيوف وسلامتهم من الاعتداء عليهم.
• അതിഥികളുടെ സുരക്ഷയുടെ കാര്യത്തിലും, അവർക്ക് മേൽ ആരുടെയെങ്കിലും അതിക്രമം ഉണ്ടാകാതെ നോക്കുന്നതിലും അതീവശ്രദ്ധ വേണ്ടതുണ്ട്. (ലൂത്വ് നബിയുടെ പ്രവർത്തനത്തിൽ ഇക്കാര്യം കാണാൻ കഴിയും).

• منازل المُهْلَكين بالعذاب عبرة للمعتبرين.
• നശിപ്പിക്കപ്പെട്ട ജനതകളുടെ നാടുകളിൽ പാഠമുൾക്കൊള്ളുന്നവർക്ക് ഗുണപാഠമുണ്ട്.

• العلم بالحق لا ينفع مع اتباع الهوى وإيثاره على الهدى.
• ദേഹേഛകളെ പിൻപറ്റുകയും സന്മാർഗത്തെക്കാൾ അതിന് പ്രാധാന്യം കൽപ്പിക്കുകയുമാണെങ്കിൽ സത്യത്തെ കുറിച്ച് അറിഞ്ഞതു കൊണ്ട് കാര്യമില്ല.

 
Translation of the meanings Ayah: (34) Surah: Al-‘Ankabūt
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close