Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Fātir   Ayah:
وَمَا یَسْتَوِی الْبَحْرٰنِ ۖۗ— هٰذَا عَذْبٌ فُرَاتٌ سَآىِٕغٌ شَرَابُهٗ وَهٰذَا مِلْحٌ اُجَاجٌ ؕ— وَمِنْ كُلٍّ تَاْكُلُوْنَ لَحْمًا طَرِیًّا وَّتَسْتَخْرِجُوْنَ حِلْیَةً تَلْبَسُوْنَهَا ۚ— وَتَرَی الْفُلْكَ فِیْهِ مَوَاخِرَ لِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَ ۟
രണ്ട് ജലാശയങ്ങൾ സമമാവുകയില്ല. അതിലൊന്ന് ശുദ്ധമായ, അങ്ങേയറ്റം ഹൃദമായ, കുടിക്കാൻ എളുപ്പമുള്ള വെള്ളമുള്ളതാണ്. രണ്ടാമത്തേത് ഉപ്പും കയ്പ്പുമുള്ളതാണ്. കടുത്ത ഉപ്പ് കാരണത്താൽ അത് കുടിക്കാൻ കഴിയില്ല. ഈ രണ്ട് ജലാശയങ്ങളിൽ നിന്നും നിങ്ങൾ ശുദ്ധമായ മാംസം -അതായത് മത്സ്യം- ഭക്ഷിക്കുന്നു. അതിൽ നിന്ന് മുത്തുകളും പവിഴങ്ങളും നിങ്ങൾ പുറത്തെടുക്കുകയും, അലങ്കാരമായി അവ ധരിക്കുകയും ചെയ്യുന്നു. കച്ചവടത്തിലൂടെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിങ്ങൾ തേടിപ്പിടിക്കുന്നതിന് വേണ്ടി, മുന്നോട്ടും പിന്നോട്ടും കുതിക്കുന്ന കപ്പലുകൾ സമുദ്രത്തെ പിളർത്തി സഞ്ചരിക്കുന്നതും നിനക്ക് കാണാം. അല്ലാഹു നിങ്ങളുടെ മേൽ ചൊരിഞ്ഞ അവൻ്റെ ധാരാളക്കണക്കിന് അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിന് വേണ്ടിയത്രെ ഇത്.
Arabic explanations of the Qur’an:
یُوْلِجُ الَّیْلَ فِی النَّهَارِ وَیُوْلِجُ النَّهَارَ فِی الَّیْلِ ۙ— وَسَخَّرَ الشَّمْسَ وَالْقَمَرَ ۖؗ— كُلٌّ یَّجْرِیْ لِاَجَلٍ مُّسَمًّی ؕ— ذٰلِكُمُ اللّٰهُ رَبُّكُمْ لَهُ الْمُلْكُ ؕ— وَالَّذِیْنَ تَدْعُوْنَ مِنْ دُوْنِهٖ مَا یَمْلِكُوْنَ مِنْ قِطْمِیْرٍ ۟ؕ
അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും, അങ്ങനെ അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പകലിനെ അവൻ രാത്രിയിൽ പ്രവേശിപ്പിക്കുകയും അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവയോരോന്നും അല്ലാഹുവിന് അറിയാവുന്ന ഒരു അവധി വരെ -അന്ത്യനാൾ വരെ- സഞ്ചരിക്കുന്നു. ഇതെല്ലാം നിർണ്ണയിക്കുകയും, ഇവയെ സഞ്ചരിപ്പിക്കുകയും ചെയ്തവനാരോ; അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അധികാരം സർവ്വവും അവന് മാത്രമാകുന്നു. അവന് പുറമെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ ഒരു ഈത്തപ്പനയുടെ കുരുവിൻ്റെ പാടയുടെ അത്ര പോലും അധീനപ്പെടുത്തുന്നവരല്ല. അപ്പോൾ എങ്ങനെയാണ് എനിക്ക് പുറമെ നിങ്ങൾ അവരെ ആരാധിക്കുക?!
Arabic explanations of the Qur’an:
اِنْ تَدْعُوْهُمْ لَا یَسْمَعُوْا دُعَآءَكُمْ ۚ— وَلَوْ سَمِعُوْا مَا اسْتَجَابُوْا لَكُمْ ؕ— وَیَوْمَ الْقِیٰمَةِ یَكْفُرُوْنَ بِشِرْكِكُمْ ؕ— وَلَا یُنَبِّئُكَ مِثْلُ خَبِیْرٍ ۟۠
നിങ്ങളുടെ ആരാധ്യന്മാരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവ ജീവനില്ലാത്ത, കേൾവിയില്ലാത്ത നിർജ്ജീവ വസ്തുക്കൾ മാത്രമാണ്. ഇനി അവർ നിങ്ങളുടെ പ്രാർത്ഥന കേട്ടുവെന്ന് വെച്ചാൽ പോലും, അവ നിങ്ങൾക്കുത്തരം നൽകുകയില്ല. പരലോകത്ത് നിങ്ങളുടെ ശിർകിൽ നിന്ന് (ബഹുദൈവാരാധനയിൽ നിന്ന്) അവർ ഒഴിയുന്നതും, നിങ്ങൾ അവരെ ആരാധിച്ചതിനെ അവർ നിഷേധിക്കുന്നതുമാണ്. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെക്കാൾ സത്യസന്ധമായി നിനക്ക് വിവരിച്ചു തരാൻ മറ്റാരുമില്ല.
Arabic explanations of the Qur’an:
یٰۤاَیُّهَا النَّاسُ اَنْتُمُ الْفُقَرَآءُ اِلَی اللّٰهِ ۚ— وَاللّٰهُ هُوَ الْغَنِیُّ الْحَمِیْدُ ۟
അല്ലയോ ജനങ്ങളേ! നിങ്ങളുടെ സർവ്വ വിഷയങ്ങളിലും എല്ലാ അവസ്ഥകളിലും അല്ലാഹുവിലേക്ക് ആവശ്യക്കാരാകുന്നു നിങ്ങൾ. അല്ലാഹു; അവനാകട്ടെ നിങ്ങളുടെ ഒരു സഹായവും ആവശ്യമില്ലാത്ത മഹാധന്യതയുള്ളവനും (ഗനിയ്യ്), ഇഹലോകത്തും പരലോകത്തും തൻ്റെ ദാസന്മാർക്ക് നിർണയിക്കുന്നതിലെല്ലാം സ്തുത്യർഹനുമാകുന്നു (ഹമീദ്).
Arabic explanations of the Qur’an:
اِنْ یَّشَاْ یُذْهِبْكُمْ وَیَاْتِ بِخَلْقٍ جَدِیْدٍ ۟ۚ
നിങ്ങളെ നശിപ്പിക്കുന്ന നിലയിലുള്ള ഒരു വിപത്ത് കൊണ്ട് നിങ്ങളെ തുടച്ചു നീക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ചെയ്യുമായിരുന്നു. നിങ്ങൾക്ക് പകരം അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു പുതിയ സൃഷ്ടിയെ അവൻ കൊണ്ടു വരുകയും, അവർ അല്ലാഹുവിൽ ഒന്നും തന്നെ പങ്കുചേർക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
Arabic explanations of the Qur’an:
وَمَا ذٰلِكَ عَلَی اللّٰهِ بِعَزِیْزٍ ۟
നിങ്ങളെ നശിപ്പിച്ചു കൊണ്ട് തുടച്ചു നീക്കുകയും, പുതിയൊരു സൃഷ്ടിയെ കൊണ്ടു വരികയും ചെയ്യുക എന്നത് അല്ലാഹുവിന് അസാധ്യമായ കാര്യമേയല്ല.
Arabic explanations of the Qur’an:
وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰی ؕ— وَاِنْ تَدْعُ مُثْقَلَةٌ اِلٰی حِمْلِهَا لَا یُحْمَلْ مِنْهُ شَیْءٌ وَّلَوْ كَانَ ذَا قُرْبٰی ؕ— اِنَّمَا تُنْذِرُ الَّذِیْنَ یَخْشَوْنَ رَبَّهُمْ بِالْغَیْبِ وَاَقَامُوا الصَّلٰوةَ ؕ— وَمَنْ تَزَكّٰی فَاِنَّمَا یَتَزَكّٰی لِنَفْسِهٖ ؕ— وَاِلَی اللّٰهِ الْمَصِیْرُ ۟
പാപം ചെയ്ത ഒരാളും തന്നെ മറ്റൊരു പാപിയുടെ തിന്മ ഏറ്റെടുക്കുകയില്ല. മറിച്ച്, ഓരോ പാപികളും അവരവരുടെ തിന്മകൾ മാത്രമാണ് ഏറ്റെടുക്കുക. തൻ്റെ തിന്മകളുടെ ഭാരം വഹിക്കുന്ന ഏതെങ്കിലുമൊരാൾ അവൻ്റെ തിന്മകളിൽ നിന്ന് എന്തെങ്കിലുമൊന്ന് ഏറ്റെടുക്കാനായി മറ്റൊരാളെ വിളിച്ചാലും, അതിൽ നിന്ന് ഒന്നും തന്നെ ഏറ്റെടുക്കപ്പെടുകയില്ല. അവൻ്റെ കുടുംബത്തിൽ പെട്ടവരെയാണ് അങ്ങനെ വിളിച്ചതെങ്കിലും (അവർ ഏറ്റെടുക്കാൻ തയ്യാറാവുകയില്ല). അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായി ഭയപ്പെടുകയും, നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നവരെയാണ് താങ്കൾ അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തേണ്ടത്. കാരണം, അവരേ താങ്കളുടെ താക്കീതിൽ നിന്ന് പാഠമുൾക്കൊള്ളുകയുള്ളൂ. ആരെങ്കിലും തിന്മകളിൽ നിന്ന് സ്വയം പരിശുദ്ധി നേടിയാൽ അവൻ സ്വന്തത്തിന് വേണ്ടിയാണ് പരിശുദ്ധി നേടുന്നത്. കാരണം, അതിൻ്റെ ഗുണഫലങ്ങളെല്ലാം അവന് തന്നെയാണ് ലഭിക്കുക. തീർച്ചയായും, അല്ലാഹു അവൻ്റെ നന്മകളിൽ നിന്ന് ധന്യനാണ്. അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കം.
Arabic explanations of the Qur’an:
Benefits of the verses in this page:
• تسخير البحر، وتعاقب الليل والنهار، وتسخير الشمس والقمر: من نعم الله على الناس، لكن الناس تعتاد هذه النعم فتغفل عنها.
• സമുദ്രത്തെ കീഴ്പെടുത്തി നൽകിയതും, രാപ്പകലുകൾ മാറിമാറി വരുന്നതും, സൂര്യനെയും ചന്ദ്രനെയും സൗകര്യപ്പെടുത്തി നൽകിയതും ജനങ്ങൾക്ക് മേൽ അല്ലാഹു ചെയ്തു നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്. എന്നാൽ ജനങ്ങൾക്ക് ഇത്തരം അനുഗ്രഹങ്ങളെല്ലാം അവരുടെ ജീവിതശീലങ്ങളിൽ പെട്ടതായി മാറിയതിനാൽ അവരതിനെ കുറിച്ച് അശ്രദ്ധയിലായിരിക്കുന്നു.

• سفه عقول المشركين حين يدعون أصنامًا لا تسمع ولا تعقل.
• കേൾക്കാനോ മനസിലാക്കാനോ കഴിയാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ ബുദ്ധിശൂന്യത.

• الافتقار إلى الله صفة لازمة للبشر، والغنى صفة كمال لله.
• അല്ലാഹുവിനു മുന്നിൽ ആവശ്യക്കാരാണ് എന്നത് മനുഷ്യരുടെ എപ്പോഴും നിലനിൽക്കുന്ന വിശേഷണമാണ്. അല്ലാഹുവാകട്ടെ; നിരാശ്രയത എന്നത് അവൻ്റെ പൂർണതയുടെ വിശേഷണങ്ങളിലൊന്നാണ്.

• تزكية النفس عائدة إلى العبد؛ فهو يحفظها إن شاء أو يضيعها.
• ജീവിതവിശുദ്ധി കൈവരിക്കുക എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. അവൻ ഉദ്ദേശിച്ചാൽ അതവൻ കാത്തുസൂക്ഷിക്കുകയോ അല്ലെങ്കിൽ അതിനെയവൻ പാഴാക്കുകയോ ചെയ്യും.

 
Translation of the meanings Surah: Fātir
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close