Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (44) Surah: Sād
وَخُذْ بِیَدِكَ ضِغْثًا فَاضْرِبْ بِّهٖ وَلَا تَحْنَثْ ؕ— اِنَّا وَجَدْنٰهُ صَابِرًا ؕ— نِّعْمَ الْعَبْدُ ؕ— اِنَّهٗۤ اَوَّابٌ ۟
അയ്യൂബ് -عَلَيْهِ السَّلَامُ- തൻറെ ഭാര്യയോട് ദേഷ്യപ്പെട്ടപ്പോൾ അവരെ നൂറ് തവണ അടിക്കുമെന്ന് ശപഥം ചെയ്തു പോയി. നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ അയ്യൂബ്! ഒരു പിടി പുല്ല് നീ കയ്യിലെടുക്കുക. എന്നിട്ട് നിൻ്റെ ശപഥം പാലിക്കുന്നതിനായി അതു കൊണ്ട് ഒരു തവണ അടിക്കുകയും ചെയ്യുക. (അതിലൂടെ) നിൻ്റെ ശപഥം നീ ലംഘിക്കേണ്ടതില്ല. അങ്ങനെ അദ്ദേഹം ഒരു പിടി പുല്ല് എടുക്കുകയും, അതു കൊണ്ട് അവരെ അടിക്കുകയും ചെയ്തു. നാം നൽകിയ പരീക്ഷണത്തിൽ ക്ഷമയുള്ളവനായാണ് അദ്ദേഹത്തെ നാം കണ്ടത്. എത്ര നല്ല ദാസനാണ് അദ്ദേഹം! തീർച്ചയായും അദ്ദേഹം ധാരാളമായി അല്ലാഹുവിലേക്ക് മടങ്ങുന്നവനും, അല്ലാഹുവിനോട് കീഴൊതുക്കമുള്ളവനുമായിരുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• من صبر على الضر فالله تعالى يثيبه ثوابًا عاجلًا وآجلًا، ويستجيب دعاءه إذا دعاه.
• ആരെങ്കിലും പ്രയാസങ്ങളിൽ ക്ഷമിച്ചാൽ അല്ലാഹു അവന് ഇഹലോകത്തും പരലോകത്തും പ്രതിഫലം നൽകും. അവൻ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ അവൻ്റെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയും ചെയ്യും.

• في الآيات دليل على أن للزوج أن يضرب امرأته تأديبًا ضربًا غير مبرح؛ فأيوب عليه السلام حلف على ضرب امرأته ففعل.
• ഭർത്താവിന് ഭാര്യയെ മര്യാദകൾ പഠിപ്പിക്കുന്നതിനായി കടുത്തതല്ലാത്ത രൂപത്തിൽ അടിക്കാമെന്ന് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം. അയ്യൂബ് നബി -عَلَيْهِ السَّلَامُ- തൻ്റെ ഭാര്യയെ അടിക്കുമെന്ന് ശപഥം ചെയ്യുകയും, അത് നിറവേറ്റുകയും ചെയ്തു (എന്നതിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം).

 
Translation of the meanings Ayah: (44) Surah: Sād
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close