Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (66) Surah: Sād
رَبُّ السَّمٰوٰتِ وَالْاَرْضِ وَمَا بَیْنَهُمَا الْعَزِیْزُ الْغَفَّارُ ۟
അവനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവ്. അവനാകുന്നു തൻ്റെ സർവ്വാധികാരത്തിൽ എല്ലാ വിധ പ്രതാപവുമുള്ള, ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്). അവനാകുന്നു തൻ്റെ ദാസന്മാരിൽ നിന്ന് (ചെയ്തു പോയ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫ്ഫാർ).
Arabic explanations of the Qur’an:
Benefits of the verses in this page:
• القياس والاجتهاد مع وجود النص الواضح مسلك باطل.
• വ്യക്തമായ പ്രമാണം വന്നതിന് ശേഷം ബുദ്ധിപരമായ താരതമ്യവും ഗവേഷണവും നടത്തുക എന്നത് തെറ്റായ സമീപനമാണ്.

• كفر إبليس كفر عناد وتكبر.
• ഇബ്'ലീസിൻ്റെ കുഫ്ർ, കടുത്ത നിഷേധത്തിൻ്റെയും അഹങ്കാരത്തിൻ്റെയും അടിസ്ഥാനത്തിലുള്ള കുഫ്റാണ്.

• من أخلصهم الله لعبادته من الخلق لا سبيل للشيطان عليهم.
• അല്ലാഹു തൻ്റെ സൃഷ്ടികളിൽ നിന്ന് തന്നെ ആരാധിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്തവരിലേക്ക് പിശാചിന് ഒരു വഴിയിലൂടെയും എത്തിച്ചേരാനാകില്ല.

 
Translation of the meanings Ayah: (66) Surah: Sād
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close