Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (105) Surah: An-Nisā’
اِنَّاۤ اَنْزَلْنَاۤ اِلَیْكَ الْكِتٰبَ بِالْحَقِّ لِتَحْكُمَ بَیْنَ النَّاسِ بِمَاۤ اَرٰىكَ اللّٰهُ ؕ— وَلَا تَكُنْ لِّلْخَآىِٕنِیْنَ خَصِیْمًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! സത്യം ഉൾക്കൊള്ളുന്ന രൂപത്തിൽ താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. താങ്കൾക്ക് അല്ലാഹു പഠിപ്പിച്ചു നൽകുകയും ബോധനം നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ എല്ലാ കാര്യത്തിലും താങ്കൾ വിധികൽപ്പിക്കുന്നതിനത്രെ അത്. താങ്കളുടെ ദേഹേഛയോ ബുദ്ധിപരമായ അഭിപ്രായങ്ങളോ ആകരുത് (വിധികൽപ്പനകൾക്കുള്ള അടിസ്ഥാനം). തങ്ങളുടെ സ്വന്തങ്ങളെയും വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങളെയും വഞ്ചിക്കുന്നവർക്ക് വേണ്ടി വാദിക്കുകയും, അവരിൽ നിന്ന് തങ്ങൾക്ക് അർഹമായത് ചോദിച്ചു വരുന്നവരെ തിരിച്ചയക്കുകയും ചെയ്യുന്നവനായി താങ്കൾ മാറരുത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• استحباب صلاة الخوف وبيان أحكامها وصفتها.
ഭയത്തിൻ്റെ സന്ദർഭത്തിലുള്ള നിസ്കാരം സുന്നത്താണെന്നും, അതുമായി ബന്ധപ്പെട്ട വിധിവിലക്കുകളും രൂപവും വിശദീകരിക്കുന്നു.

• الأمر بالأخذ بالأسباب في كل الأحوال، وأن المؤمن لا يعذر في تركها حتى لو كان في عبادة.
• ഏതു സന്ദർഭങ്ങളിലും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഇബാദത്തിൻ്റെ സന്ദർഭത്തിൽ പോലും അത്തരം വഴികൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ ഒരു മുഅ്മിനിന് ന്യായമില്ല.

• مشروعية دوام ذكر الله تعالى على كل حال، فهو حياة القلوب وسبب طمأنينتها.
• എല്ലാ സന്ദർഭത്തിലും അല്ലാഹുവിനെ സ്മരിക്കേണ്ടതുണ്ട്. ഹൃദയത്തിൻ്റെ ജീവൻ നിലനിർത്തുന്നതും, അത് സമാധാനമടയുന്നതും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ടാണ്.

• النهي عن الضعف والكسل في حال قتال العدو، والأمر بالصبر على قتاله.
• ശത്രുവുമായുള്ള യുദ്ധത്തിനിടയിൽ ദൗർബല്യം കാണിക്കുകയും മടിച്ചിരിക്കുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു വിലക്കുന്നു. യുദ്ധവേളയിൽ ക്ഷമയോടെ നിലകൊള്ളാൻ അവൻ കൽപ്പിക്കുകയും ചെയ്യുന്നു.

 
Translation of the meanings Ayah: (105) Surah: An-Nisā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close