Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (38) Surah: Fussilat
فَاِنِ اسْتَكْبَرُوْا فَالَّذِیْنَ عِنْدَ رَبِّكَ یُسَبِّحُوْنَ لَهٗ بِالَّیْلِ وَالنَّهَارِ وَهُمْ لَا یَسْـَٔمُوْنَ ۟
ഇനി അവർ അഹങ്കാരം നടിക്കുകയും തിരിഞ്ഞു കളയുകയും, സ്രഷ്ടാവായ അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗം) ചെയ്യാതിരിക്കുകയുമാണെങ്കിൽ; അല്ലാഹുവിൻ്റെ അടുക്കലുള്ള മലക്കുകൾ രാവും പകലുമെന്ന വ്യത്യാസമില്ലാതെ അവനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അവർക്കൊരിക്കലും അവനെ ആരാധിക്കുന്നതിൽ മടുപ്പുണ്ടാവുകയില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• منزلة الاستقامة عند الله عظيمة.
• (അല്ലാഹുവിനെ ആരാധിക്കുന്നതിൽ) സ്ഥൈര്യതയോടെ നിലകൊള്ളുകയെന്നതിന് അല്ലാഹുവിങ്കലുള്ള സ്ഥാനം വളരെ മഹത്തരമാണ്.

• كرامة الله لعباده المؤمنين وتولِّيه شؤونهم وشؤون مَن خلفهم.
• അല്ലാഹുവിൽ വിശ്വസിച്ച അവൻ്റെ ദാസന്മാർക്ക് അല്ലാഹുവിങ്കലുള്ള ആദരവും, അവൻ അവരുടെയും അവർ ബാക്കിവെച്ചവരുടെയും എല്ലാ കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നു എന്നതും.

• مكانة الدعوة إلى الله، وأنها أفضل الأعمال.
• അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൻ്റെ മഹത്വം. പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണത്.

• الصبر على الإيذاء والدفع بالتي هي أحسن خُلُقان لا غنى للداعي إلى الله عنهما.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഏതൊരു പ്രബോധകനും ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത രണ്ട് ഗുണങ്ങളാണ് പ്രയാസങ്ങളിലുള്ള ക്ഷമയും, തിന്മയെ നന്മ കൊണ്ട് നേരിടലും.

 
Translation of the meanings Ayah: (38) Surah: Fussilat
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close