Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (3) Surah: Ash-Shūra
كَذٰلِكَ یُوْحِیْۤ اِلَیْكَ وَاِلَی الَّذِیْنَ مِنْ قَبْلِكَ ۙ— اللّٰهُ الْعَزِیْزُ الْحَكِیْمُ ۟
ഹേ മുഹമ്മദ്! നിനക്കും നിൻറെ മുൻപുള്ള അല്ലാഹുവിൻറെ നബിമാർക്കും ഇതിന് സമാനമായ ബോധനം നാം നൽകുന്നു. (തിന്മകൾ ചെയ്തു കൂട്ടിയ) തൻറെ ശത്രുക്കളിൽ നിന്ന് പകരം ചോദിക്കുന്ന 'അസീസും', സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാണ് അല്ലാഹു.
Arabic explanations of the Qur’an:
Benefits of the verses in this page:
• عظمة الله ظاهرة في كل شيء.
\* അല്ലാഹുവിൻറെ ഗാംഭീര്യവും മഹത്വവും എല്ലാ കാര്യങ്ങളിലും പ്രകടമാണ്.

• دعاء الملائكة لأهل الإيمان بالخير.
* മലക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാണ്.

• القرآن والسُنَّة مرجعان للمؤمنين في شؤونهم كلها، وبخاصة عند الاختلاف.
* ഖുർആനും സുന്നത്തുമാണ് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ എല്ലാ വിഷയങ്ങളിലുമുള്ള അവലംബം. പ്രത്യേകിച്ച് അവർക്കിടയിൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളിൽ.

• الاقتصار على إنذار أهل مكة ومن حولها؛ لأنهم مقصودون بالرد عليهم لإنكارهم رسالته صلى الله عليه وسلم وهو رسول للناس كافة كما قال تعالى: ﴿وَمَآ أَرسَلنُّكَ إلَّا كافةً لِّلنَّاس...﴾، (سبأ: 28).
മക്കക്കാർക്കും അവരുടെ ചുറ്റുഭാഗങ്ങളിലുള്ളവർക്കും പ്രത്യേകമായി താക്കീത് നൽകണമെന്ന് ഓർമ്മപ്പെടുത്താനുള്ള കാരണം അവർ നബി -ﷺ- യുടെ പ്രവാചകത്വം നിഷേധിക്കുകയും, അവർക്കുള്ള മറുപടിയാണ് ഇതിൽ വന്നിട്ടുള്ളത് എന്നതു കൊണ്ടുമാണ്. എന്നാൽ മുഹമ്മദ് നബി -ﷺ- ലോകർക്കെല്ലാമുള്ള അല്ലാഹുവിൻറെ ദൂതനാണ്. അല്ലാഹു പറഞ്ഞതു പോലെ: "നിന്നെ നാം സർവ്വ ജനങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്."

 
Translation of the meanings Ayah: (3) Surah: Ash-Shūra
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close