Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (10) Surah: Al-Fat'h
اِنَّ الَّذِیْنَ یُبَایِعُوْنَكَ اِنَّمَا یُبَایِعُوْنَ اللّٰهَ ؕ— یَدُ اللّٰهِ فَوْقَ اَیْدِیْهِمْ ۚ— فَمَنْ نَّكَثَ فَاِنَّمَا یَنْكُثُ عَلٰی نَفْسِهٖ ۚ— وَمَنْ اَوْفٰی بِمَا عٰهَدَ عَلَیْهُ اللّٰهَ فَسَیُؤْتِیْهِ اَجْرًا عَظِیْمًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! മക്കയിലെ ബഹുദൈവാരാധകരുമായി യുദ്ധം ചെയ്യാമെന്ന് അങ്ങയുമായി 'ബയ്അതുൽ രിദ്വ്വാൻ' ഉടമ്പടിയിൽ ഏർപ്പെടുന്നവർ അല്ലാഹുവിനോടാണ് ഉടമ്പടിയിൽ ഏർപ്പെടുന്നത്. കാരണം അവനാണ് ബഹുദൈവാരാധകരോട് യുദ്ധം ചെയ്യാൻ കൽപ്പിച്ചത്. അവനാണ് അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതും. അവർ ആ ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അല്ലാഹുവിൻ്റെ കൈ അവരുടെ കൈകൾക്ക് മീതെയുണ്ട്. അവൻ അവരെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. ആരെങ്കിലും തൻ്റെ ഉടമ്പടി ലംഘിക്കുകയും, അല്ലാഹുവിനോട് അവൻ ചെയ്ത കരാർ പാലിക്കാതെ പോവുകയും ചെയ്താൽ, തൻ്റെ ഉടമ്പടിയും കരാറും ലംഘിച്ചതിൻ്റെ ഉപദ്രവം അവനിലേക്ക് തന്നെയാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവിന് അതൊരു ഉപദ്രവവും അത് ഏൽപ്പിക്കുകയില്ല. എന്നാൽ അല്ലാഹുവിനോട് അവൻ ചെയ്ത കരാർ -ഇസ്ലാമിനെ സഹായിക്കാമെന്ന കരാർ- അവൻ പൂർത്തീകരിച്ചാലാകട്ടെ; അല്ലാഹു അവന് മഹത്തരമായ പ്രതിഫലം -സ്വർഗം- നൽകുന്നതാണ്.
Arabic explanations of the Qur’an:
Benefits of the verses in this page:
• مكانة بيعة الرضوان عند الله عظيمة، وأهلها من خير الناس على وجه الأرض.
* 'ബൈഅത്തു രിദ്വ്വാനിന്' അല്ലാഹുവിങ്കലുള്ള സ്ഥാനം വളരെ മഹത്തരമാണ്. അതിൽ പങ്കെടുത്തവർ ഭൂമിക്ക് മുകളിലെ, ജനങ്ങളിൽ ഏറ്റവും നല്ലവരാണ്.

• سوء الظن بالله من أسباب الوقوع في المعصية وقد يوصل إلى الكفر.
* അല്ലാഹുവിനെ കുറിച്ചുള്ള ദുർവിചാരം തിന്മകളിൽ ആപതിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. അത് ചിലപ്പോൾ (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന) നിഷേധത്തിൽ വരെ എത്തിച്ചേക്കാം.

• ضعاف الإيمان قليلون عند الفزع، كثيرون عند الطمع.
* പ്രയാസങ്ങളുടെ വേളകളിൽ ദുർബല വിശ്വാസികൾ കുറവായിരിക്കും. എന്നാൽ നേട്ടങ്ങളുടെ വേളകളിൽ വളരെ കൂടുതലുണ്ടായിരിക്കും ഇക്കൂട്ടർ.

 
Translation of the meanings Ayah: (10) Surah: Al-Fat'h
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close