Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (29) Surah: Al-Fat'h
مُحَمَّدٌ رَّسُوْلُ اللّٰهِ ؕ— وَالَّذِیْنَ مَعَهٗۤ اَشِدَّآءُ عَلَی الْكُفَّارِ رُحَمَآءُ بَیْنَهُمْ تَرٰىهُمْ رُكَّعًا سُجَّدًا یَّبْتَغُوْنَ فَضْلًا مِّنَ اللّٰهِ وَرِضْوَانًا ؗ— سِیْمَاهُمْ فِیْ وُجُوْهِهِمْ مِّنْ اَثَرِ السُّجُوْدِ ؕ— ذٰلِكَ مَثَلُهُمْ فِی التَّوْرٰىةِ ۛۖۚ— وَمَثَلُهُمْ فِی الْاِنْجِیْلِ ۛ۫ۚ— كَزَرْعٍ اَخْرَجَ شَطْاَهٗ فَاٰزَرَهٗ فَاسْتَغْلَظَ فَاسْتَوٰی عَلٰی سُوْقِهٖ یُعْجِبُ الزُّرَّاعَ لِیَغِیْظَ بِهِمُ الْكُفَّارَ ؕ— وَعَدَ اللّٰهُ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ مِنْهُمْ مَّغْفِرَةً وَّاَجْرًا عَظِیْمًا ۟۠
അല്ലാഹുവിൻ്റെ ദൂതരായ മുഹമ്മദ് നബി -ﷺ- യും അവിടുത്തോടൊപ്പമുള്ള സ്വഹാബികളും അവരോട് യുദ്ധത്തിലേർപ്പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവരോട് കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ പരസ്പരമാകട്ടെ; കരുണയും അടുപ്പവും സ്നേഹവുമുള്ളവരുമാകുന്നു. അല്ലാഹുവിനായി റുകൂഉം (വണങ്ങൽ), സുജൂദും (സാഷ്ടാംഘം) ചെയ്യുന്നവരായി നിനക്കവരെ കാണാൻ കഴിയും. അല്ലാഹുവിൻ്റെ ഔദാര്യമായി അവൻ അവർക്ക് പൊറുത്തു നൽകണമെന്നും, മഹത്തരമായ പ്രതിഫലം നൽകണമെന്നും, അവൻ അവരെ തൃപ്തിപ്പെടണമെന്നുമാണ് അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. സുജൂദ് കാരണത്താൽ അവരുടെ മുഖത്ത് പ്രകടമായി കാണാവുന്ന തെളിച്ചവും നിസ്കാരത്തിൻ്റെ പ്രകാശവുമാണ് അവരുടെ അടയാളം. അപ്രകാരമാണ് മൂസ നബി -عَلَيْهِ السَّلَامُ- യുടെ മേൽ അവതരിക്കപ്പെട്ട തൗറാത്തിൽ അവരുടെ വിശേഷണം. ഈസ നബി -عَلَيْهِ السَّلَامُ- യുടെ മേൽ അവതരിക്കപ്പെട്ട ഇഞ്ചീലിലാകട്ടെ; അവരുടെ പരസ്പര സഹകരണത്തെയും പൂർണ്ണതയെയും ഉപമിച്ചിട്ടുള്ളത് കൂമ്പ് പുറത്തേക്ക് വന്ന ഒരു ചെടിയോടാകുന്നു. അങ്ങനെ അത് കരുത്ത് പ്രാപിക്കുകയും, അതിൻ്റെ മുരടിന് മേൽ നേരെ നിൽക്കുകയും ചെയ്തു. അതിൻ്റെ കരുത്തും പൂർണ്ണതയും കർഷകരെ അത്ഭുതപ്പെടുത്തുന്നു. അവരിൽ പ്രകടമായി കാണുന്ന ഈ ശക്തിയും കെട്ടുറപ്പും പൂർണ്ണതയും നിഷേധികളെ അരിശം കൊള്ളിക്കുന്നതിനാണ് ഇപ്രകാരം (അവൻ ചെയ്തത്). അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത നബി -ﷺ- യുടെ അനുചരന്മാർക്ക് (സ്വഹാബികൾക്ക്) അല്ലാഹു അവരുടെ തിന്മകൾ പൊറുത്തു നൽകുമെന്നും, അവൻ്റെ പക്കൽ നിന്നുള്ള മഹത്തരമായ പ്രതിഫലം -സ്വർഗം- നൽകുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• تشرع الرحمة مع المؤمن، والشدة مع الكافر المحارب.
* (ഇസ്ലാമിൽ) വിശ്വസിച്ചവരോട് കാരുണ്യത്തിലും, (മുസ്ലിംകളോട്) യുദ്ധത്തിലേർപ്പെട്ട നിഷേധികളോട് പരുഷതയിലും പെരുമാറുക എന്നതാണ് ഇസ്ലാമിക നിയമം.

• التماسك والتعاون من أخلاق أصحابه صلى الله عليه وسلم.
* പരസ്പരം കെട്ടുറപ്പോടെയും സഹകരണത്തോടെയും നിലകൊള്ളുക എന്നത് നബി -ﷺ- യുടെ സ്വഹാബികളുടെ ചര്യയായിരുന്നു.

• من يجد في قلبه كرهًا للصحابة الكرام يُخْشى عليه من الكفر.
* നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികളോട് വെറുപ്പു വെച്ചു പുലർത്തുന്നവർ തങ്ങൾ (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന) നിഷേധം തങ്ങൾക്ക് സംഭവിക്കും എന്നു പേടിക്കേണ്ടതാണ്.

• وجوب التأدب مع رسول الله صلى الله عليه وسلم، ومع سُنَّته، ومع ورثته (العلماء).
* നബി -ﷺ- യോടും, അവിടുത്തെ ചര്യയോടും, അവിടുത്തെ അനന്തരാവകാശികളായ ഇസ്ലാമിക പണ്ഡിതന്മാരോടും അങ്ങേയറ്റം മര്യാദയോടെ പെരുമാറുക എന്നത് നിർബന്ധമാണ്.

 
Translation of the meanings Ayah: (29) Surah: Al-Fat'h
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close