Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Mā’idah   Ayah:
یَوْمَ یَجْمَعُ اللّٰهُ الرُّسُلَ فَیَقُوْلُ مَاذَاۤ اُجِبْتُمْ ؕ— قَالُوْا لَا عِلْمَ لَنَا ؕ— اِنَّكَ اَنْتَ عَلَّامُ الْغُیُوْبِ ۟
ജനങ്ങളേ! ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസത്തെ നിങ്ങളോർക്കുക. അല്ലാഹു അവൻ്റെ എല്ലാ ദൂതന്മാരെയും ഒരുമിച്ചു കൂട്ടുന്ന ദിവസമാണത്. അവരോടവൻ പറയും: നിങ്ങളോരോരുത്തരും അയക്കപ്പെട്ട സമൂഹങ്ങൾ എന്തു മറുപടിയാണ് നിങ്ങൾക്ക് നൽകിയത്?! ഉത്തരം അല്ലാഹുവിലേക്ക് ഏൽപ്പിച്ചു കൊണ്ട് അവർ പറയും: ഞങ്ങൾക്ക് യാതൊരു അറിവുമില്ല. അറിവെല്ലാം -ഞങ്ങളുടെ രക്ഷിതാവേ!- നിൻ്റെ പക്കൽ മാത്രമാണ്. നീ മാത്രമാണ് മറഞ്ഞ കാര്യങ്ങളെല്ലാം അറിയുന്നവനായുള്ളത്.
Arabic explanations of the Qur’an:
اِذْ قَالَ اللّٰهُ یٰعِیْسَی ابْنَ مَرْیَمَ اذْكُرْ نِعْمَتِیْ عَلَیْكَ وَعَلٰی وَالِدَتِكَ ۘ— اِذْ اَیَّدْتُّكَ بِرُوْحِ الْقُدُسِ ۫— تُكَلِّمُ النَّاسَ فِی الْمَهْدِ وَكَهْلًا ۚ— وَاِذْ عَلَّمْتُكَ الْكِتٰبَ وَالْحِكْمَةَ وَالتَّوْرٰىةَ وَالْاِنْجِیْلَ ۚ— وَاِذْ تَخْلُقُ مِنَ الطِّیْنِ كَهَیْـَٔةِ الطَّیْرِ بِاِذْنِیْ فَتَنْفُخُ فِیْهَا فَتَكُوْنُ طَیْرًا بِاِذْنِیْ وَتُبْرِئُ الْاَكْمَهَ وَالْاَبْرَصَ بِاِذْنِیْ ۚ— وَاِذْ تُخْرِجُ الْمَوْتٰی بِاِذْنِیْ ۚ— وَاِذْ كَفَفْتُ بَنِیْۤ اِسْرَآءِیْلَ عَنْكَ اِذْ جِئْتَهُمْ بِالْبَیِّنٰتِ فَقَالَ الَّذِیْنَ كَفَرُوْا مِنْهُمْ اِنْ هٰذَاۤ اِلَّا سِحْرٌ مُّبِیْنٌ ۟
അല്ലാഹു ഈസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞ സന്ദർഭം സ്മരിക്കുക: ഹേ മർയമിൻ്റെ മകൻ ഈസാ! നിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹം നീ സ്മരിക്കുക; ഒരു പിതാവിലൂടെയെല്ലാതെ നിന്നെ നാം സൃഷ്ടിച്ചു. നിൻ്റെ മാതാവായ മർയമിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹവും നീ സ്മരിക്കുക; അവരുടെ കാലഘട്ടത്തിലെ മറ്റെല്ലാ സ്ത്രീകൾക്കും മേൽ അവളെ നാം തിരഞ്ഞെടുത്തു. മുലകുടിക്കുന്ന പ്രായത്തിൽ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു കൊണ്ട് അവരോട് സംസാരിച്ച വേളയിലും, അവരിലേക്ക് നാം അയച്ച സന്ദേശം അവർക്കെത്തിച്ചു നൽകിക്കൊണ്ട് മധ്യവയസിൽ സംസാരിച്ച വേളയിലും ജിബ്രീൽ -عَلَيْهِ السَّلَامُ- യെ കൊണ്ട് നിനക്ക് നാം ശക്തി പകർന്നുവെന്ന അനുഗ്രഹവും നീ സ്മരിക്കുക. നിനക്ക് നാം എഴുത്ത് പഠിപ്പിച്ചു നൽകിയെന്നതും, മൂസക്ക് മേൽ അവതരിപ്പിക്കപ്പെട്ട തൗറാത്തും, നിനക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഇഞ്ചീലും പഠിപ്പിച്ചു നൽകിയെന്നതും നിൻ്റെ മേൽ നാം ചൊരിഞ്ഞ അനുഗ്രഹത്തിൽ പെട്ടതാണ്. മതനിയമങ്ങളുടെ പിറകിലെ രഹസ്യങ്ങളും അവയുടെ ഫലങ്ങളും യുക്തികളും നാം നിനക്ക് പഠിപ്പിച്ചു നൽകുകയും ചെയ്തു. മണ്ണിൽ നിന്ന് പക്ഷിയുടെ രൂപം നീ നിർമ്മിച്ചെടുക്കുകയും, ശേഷം അതിൽ നീ ഊതുകയും ചെയ്യുമ്പോൾ അത് പക്ഷിയായി മാറുന്നു എന്നതും നിൻ്റെ മേലുള്ള നമ്മുടെ അനുഗ്രഹത്തിൽ പെട്ടത് തന്നെ. അന്ധനായി ജനിച്ചവരുടെ അന്ധത നീ സുഖപ്പെടുത്തി നൽകുകയും, പാണ്ഡുരോഗിയെ സുഖപ്പെടുത്തുകയും അയാൾക്ക് ന്യൂനതയില്ലാത്ത തൊലിപ്പുറം ലഭിക്കുകയും, മരിച്ചവരെ ജീവിപ്പിക്കണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ട് മരിച്ചവരെ നീ ജീവിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഞാൻ നിനക്ക് ചെയ്ത അനുഗ്രഹത്തിൽ പെട്ടതാണ്. ഈ പറഞ്ഞതെല്ലാം എൻ്റെ അനുമതിപ്രകാരമാണ് സംഭവിക്കുന്നത്. വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ഇസ്രാഈൽ സന്തതികളുടെ അരികിൽ നീ ചെല്ലുകയും, അവർ അവയെ (ദൃഷ്ടാന്തങ്ങളെ) നിഷേധിച്ചു കളയുക മാത്രം ചെയ്യുകയും, നിന്നെ കൊലപ്പെടുത്താൻ ഉദ്ദേശിക്കുകയും ചെയ്തപ്പോൾ അവരിൽ നിന്ന് നിന്നെ പ്രതിരോധിച്ചു എന്നതും നാം നിനക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹത്തിൽ പെട്ടതു തന്നെ. (നീ കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ കുറിച്ച്) അവർ പറഞ്ഞു: ഈസ കൊണ്ടുവന്നിരിക്കുന്നതെല്ലാം വ്യക്തമായ സിഹ്റല്ലാതെ (മാരണം) മറ്റൊന്നുമല്ല.
Arabic explanations of the Qur’an:
وَاِذْ اَوْحَیْتُ اِلَی الْحَوَارِیّٖنَ اَنْ اٰمِنُوْا بِیْ وَبِرَسُوْلِیْ ۚ— قَالُوْۤا اٰمَنَّا وَاشْهَدْ بِاَنَّنَا مُسْلِمُوْنَ ۟
നിനക്ക് ചില സഹായികളെ നാം എളുപ്പമാക്കി തന്നു എന്നതും നിൻ്റെ മേലുള്ള എൻ്റെ അനുഗ്രഹത്തിൽ പെട്ടതാകുന്നു എന്ന് നീ ഓർക്കുക. എന്നിലും (എൻ്റെ ദൂതനായ) നിന്നിലും വിശ്വസിക്കൂ എന്ന് ഹവാരികൾക്ക് നാം ബോധനം നൽകിയ വേളയിലാകുന്നു അത്. അവർ (ആ കൽപ്പനക്ക്) കീഴൊതുങ്ങുകയും, അതിന് ഉത്തരം നൽകുകയും ചെയ്തു. അവർ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മുസ്ലിംകളാണെന്നും, നിനക്ക് കീഴൊതുങ്ങിയവരാണെന്നും നീ സാക്ഷ്യം വഹിക്കേണമേ!
Arabic explanations of the Qur’an:
اِذْ قَالَ الْحَوَارِیُّوْنَ یٰعِیْسَی ابْنَ مَرْیَمَ هَلْ یَسْتَطِیْعُ رَبُّكَ اَنْ یُّنَزِّلَ عَلَیْنَا مَآىِٕدَةً مِّنَ السَّمَآءِ ؕ— قَالَ اتَّقُوا اللّٰهَ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
ഹവാരികൾ പറഞ്ഞ സന്ദർഭം ഓർക്കുക: നിൻ്റെ രക്ഷിതാവിനോട് നീ പ്രാർത്ഥിച്ചാൽ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കുവാൻ അവന് സാധിക്കുമോ?! അപ്പോൾ അല്ലാഹുവിനെ സൂക്ഷിക്കാനും ഇത്തരം ചോദ്യങ്ങൾ ഉപേക്ഷിക്കാനുമാണ് ഈസ അവരോട് കൽപ്പിച്ചത്. കാരണം അതിൽ അവർക്കൊരു പരീക്ഷണമുണ്ടായേക്കാം (എന്ന് അദ്ദേഹം ഭയപ്പെട്ടു). അദ്ദേഹം അവരോട് പറഞ്ഞു: ഉപജീവനം തേടുന്നതിൽ അല്ലാഹുവിൻ്റെ മേൽ നിങ്ങൾ ഭരമേൽപ്പിക്കുക; നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരാണെങ്കിൽ (അപ്രകാരമാണ് ചെയ്യേണ്ടത്).
Arabic explanations of the Qur’an:
قَالُوْا نُرِیْدُ اَنْ نَّاْكُلَ مِنْهَا وَتَطْمَىِٕنَّ قُلُوْبُنَا وَنَعْلَمَ اَنْ قَدْ صَدَقْتَنَا وَنَكُوْنَ عَلَیْهَا مِنَ الشّٰهِدِیْنَ ۟
ഹവാരികൾ ഈസയോട് പറഞ്ഞു: (അല്ലാഹു ആകാശത്ത് നിന്ന് ഇറക്കിനൽകുന്ന) ഈ ഭക്ഷണത്തളികയിൽ നിന്ന് ഭക്ഷിക്കുവാനും, അങ്ങനെ അല്ലാഹുവിൻ്റെ ശക്തിയുടെ പൂർണ്ണതയിൽ ഞങ്ങളുടെ മനസ്സുകൾക്ക് ശാന്തി ലഭിക്കാനും, താങ്കൾ അല്ലാഹുവിൻ്റെ ദൂതനാണെന്നും, അല്ലാഹുവിൽ നിന്ന് താങ്കൾ ഞങ്ങൾക്ക് കൊണ്ടുവന്നതിൽ താങ്കൾ സത്യസന്ധനാണെന്നും ഞങ്ങൾക്ക് ദൃഢബോധ്യം വരുന്നതിനുമാണ് ഞങ്ങൾ ഇത് ആവശ്യപ്പെടുന്നത്. ജനങ്ങളിൽ (ഈ അത്ഭുതസംഭവത്തിന്) സാക്ഷികളാകാത്തവരുടെ അടുക്കൽ ഇതിന് സാക്ഷ്യം വഹിക്കുവാനുമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• إثبات جمع الله للخلق يوم القيامة جليلهم وحقيرهم.
• അല്ലാഹു പരലോകത്ത് സർവ്വ സൃഷ്ടികളെയും -ഉന്നതരെയും താഴ്ന്നവരെയുമെല്ലാം- ഒരുമിച്ചു കൂട്ടുന്നതാണ്.

• إثبات بشرية المسيح عليه السلام وإثبات آياته الحسية من إحياء الموتى وإبراء الأكمه والأبرص التي أجراها الله على يديه.
ഈസാ -عَلَيْهِ السَّلَامُ- മനുഷ്യനാണെന്ന് സ്ഥാപിക്കുന്നു. മരിച്ചവരെ പുനരുജ്ജീവിപ്പിക്കുക, അന്ധരെയും പാണ്ഡുരോഗികളെയും സുഖപ്പെടുത്തുക പോലെ അല്ലാഹു ഈസായുടെ കൈകളിലൂടെ നടപ്പിലാക്കിയ അനുഭവവേദ്യമായ ദൃഷ്ടാന്തങ്ങൾ ഓർമ്മപ്പെടുത്തുന്നു.

• بيان أن آيات الأنبياء تهدف لتثبيت الأتباع وإفحام المخالفين، وأنها ليست من تلقاء أنفسهم، بل تأتي بإذن الله تعالى.
• നബിമാരുടെ ദൃഷ്ടാന്തങ്ങൾ അവരുടെ അനുയായികളുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നതിനും, എതിരാളികളെ (അവരുടെ ജൽപ്പനങ്ങളെ) നിഷ്പ്രഭമാക്കുന്നതിനുമാകുന്നു. ഈ ദൃഷ്ടാന്തങ്ങളൊന്നും അവർ സ്വയം ചെയ്യുന്നതല്ല; മറിച്ച് അവയെല്ലാം അല്ലാഹുവിൻ്റെ അനുമതിയോടു കൂടി മാത്രം സംഭവിക്കുന്നതാണ്.

 
Translation of the meanings Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close