Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (105) Surah: Al-Mā’idah
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا عَلَیْكُمْ اَنْفُسَكُمْ ۚ— لَا یَضُرُّكُمْ مَّنْ ضَلَّ اِذَا اهْتَدَیْتُمْ ؕ— اِلَی اللّٰهِ مَرْجِعُكُمْ جَمِیْعًا فَیُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ സ്വന്തത്തെ നന്നാക്കുന്ന കാര്യങ്ങൾ നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ ജനങ്ങളുടെ കൂട്ടത്തിൽ വഴിപിഴക്കുകയും നിങ്ങളുടെ (സത്യത്തിലേക്കുള്ള) ക്ഷണത്തിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തവർ നിങ്ങൾക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതല്ല. നിങ്ങൾ സന്മാർഗം പ്രാപിച്ചിരിക്കുന്നു എന്നതിൻ്റെ (അടയാളത്തിൽ പെട്ടതാണ്) നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ അടുക്കലേക്ക് മാത്രമാകുന്നു നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഇഹലോകത്തായിരിക്കെ ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ചെല്ലാം അപ്പോൾ അല്ലാഹു നിങ്ങളെ അറിയിക്കുന്നതാണ്. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
Arabic explanations of the Qur’an:
Benefits of the verses in this page:
• إذا ألزم العبد نفسه بطاعة الله، وأمر بالمعروف ونهى عن المنكر بحسب طاقته، فلا يضره بعد ذلك ضلال أحد، ولن يُسْأل عن غيره من الناس، وخاصة أهل الضلال منهم.
• തൻ്റെ സ്വന്തത്തെ കൊണ്ട് അല്ലാഹുവിനെ അനുസരിപ്പിക്കുകയും, തൻ്റെ കഴിവനുസരിച്ച് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരാൾക്ക് അതിന് ശേഷം മറ്റുള്ളവർക്ക് സംഭവിക്കുന്ന വഴികേട് ഒരു ഉപദ്രവവും ഉണ്ടാക്കുകയില്ല. സ്വന്തത്തെ കുറിച്ചല്ലാതെ ജനങ്ങളിൽ ആരെക്കുറിച്ചും അവൻ ചോദ്യം ചെയ്യപ്പെടുകയുമില്ല. പ്രത്യേകിച്ച് അവരിൽ വഴികേടിൻ്റെ ആളുകളായുള്ളവരെ കുറിച്ച് (അവൻ ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നതല്ല).

• الترغيب في كتابة الوصية، مع صيانتها بإشهاد العدول عليها.
• അന്തിമ വസ്വിയ്യത് എഴുതി വെക്കാനുള്ള പ്രേരണ. എഴുതി വെക്കുന്നതിനൊപ്പം നീതിമാന്മാരെ അതിന് സാക്ഷി നിർത്തുകയും വേണം.

• بيان الصورة الشرعية لسؤال الشهود عن الوصية.
• (മരണപ്പെട്ട ഒരു വ്യക്തിയുടെ) വസ്വിയ്യതിനെ കുറിച്ച് അതിന് സാക്ഷികളായവരോട് ചോദിക്കേണ്ട രൂപമെങ്ങനെ എന്ന് ഈ ആയത്തുകളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

 
Translation of the meanings Ayah: (105) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close