Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (51) Surah: Al-Mā’idah
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَتَّخِذُوا الْیَهُوْدَ وَالنَّصٰرٰۤی اَوْلِیَآءَ ؔۘ— بَعْضُهُمْ اَوْلِیَآءُ بَعْضٍ ؕ— وَمَنْ یَّتَوَلَّهُمْ مِّنْكُمْ فَاِنَّهٗ مِنْهُمْ ؕ— اِنَّ اللّٰهَ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരേ! യഹൂദരിൽ നിന്നും നസ്വാറാക്കളിൽ നിന്നും -ആത്മബന്ധം വെച്ചു പുലർത്തുന്ന- അടുപ്പക്കാരെയും ഉറ്റമിത്രങ്ങളെയും നിങ്ങൾ സ്വീകരിക്കരുത്. യഹൂദർ അവരുടെ ആദർശത്തിലുള്ളവരുമായാണ് ആത്മബന്ധം സ്വീകരിക്കുന്നത്. നസ്വാറാക്കൾ അവരുടെ ആദർശത്തിലുള്ളവരുമായാണ് ആത്മബന്ധം സ്വീകരിക്കുന്നത്. ഈ രണ്ടു കൂട്ടരും ഒരുമിക്കുന്നത് നിങ്ങളോടുള്ള ശത്രുതയിൽ മാത്രമാണ്. നിങ്ങളിൽ നിന്ന് ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നെങ്കിൽ അവനും അവരുടെ കൂട്ടത്തിൽ പെട്ടവൻ തന്നെ. തീർച്ചയായും അല്ലാഹു (അവനെ) നിഷേധിച്ചവരെ ആത്മമിത്രങ്ങളാക്കി കൊണ്ട് അതിക്രമം പ്രവർത്തിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കുന്നതല്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• التنبيه علي عقيدة الولاء والبراء التي تتلخص في الموالاة والمحبة لله ورسوله والمؤمنين، وبغض أهل الكفر وتجنُّب محبتهم.
• വലാഅ്-ബറാഅ് അഥവാ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സ്നേഹത്തിൻ്റെയും വെറുപ്പിൻ്റെയും വിശ്വാസത്തെ കുറിച്ചുള്ള ഉണർത്തൽ. അല്ലാഹുവിനെയും അവൻ്റെ ദൂതരെയും (അല്ലാഹുവിൽ) വിശ്വസിച്ചവരെയും സ്നേഹിക്കുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ വെറുക്കുകയും, അവരെ സ്നേഹിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ ചുരുക്കം.

• من صفات أهل النفاق: موالاة أعداء الله تعالى.
• കപടവിശ്വാസികളുടെ വിശേഷണങ്ങളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ശത്രുക്കളുമായി ആത്മബന്ധം വെച്ചു പുലർത്തുക എന്നത്.

• التخاذل والتقصير في نصرة الدين قد ينتج عنه استبدال المُقَصِّر والإتيان بغيره، ونزع شرف نصرة الدين عنه.
• അല്ലാഹുവിൻ്റെ ദീനിനെ (ഇസ്ലാമിനെ) സേവിക്കുന്നതിൽ വീഴ്ച വരുത്തുകയും പരസ്പരം കൈവെടിയുകയും ചെയ്യുന്നതിൻ്റെ ഫലമായി വീഴ്ച വരുത്തിയവനെ മാറ്റി മറ്റൊരുവനെ അല്ലാഹു പകരം കൊണ്ടുവന്നേക്കാം. ഇസ്ലാമിനെ സഹായിക്കുകയെന്ന മേന്മ അവനിൽ നിന്ന് അതോടെ എടുത്തു നീക്കപ്പെടുകയും ചെയ്തേക്കാം.

• التحذير من الساخرين بدين الله تعالى من الكفار وأهل النفاق، ومن موالاتهم.
(അല്ലാഹുവിനെ) നിഷേധിച്ചവരും, കപടവിശ്വാസികളുമായ, (ഇസ്ലാമിനെ) പരിഹസിക്കുന്നവരിൽ നിന്നുള്ള താക്കീതും, അവരുമായി ആത്മബന്ധം വെച്ചു പുലർത്തുന്നതിൽ നിന്നുള്ള ആക്ഷേപവും.

 
Translation of the meanings Ayah: (51) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close