Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (65) Surah: Al-Mā’idah
وَلَوْ اَنَّ اَهْلَ الْكِتٰبِ اٰمَنُوْا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَیِّاٰتِهِمْ وَلَاَدْخَلْنٰهُمْ جَنّٰتِ النَّعِیْمِ ۟
യഹൂദരും നസ്വാറാക്കളും മുഹമ്മദ് നബി -ﷺ- കൊണ്ടുവന്നതിൽ വിശ്വസിക്കുകയും, തിന്മകളിൽ നിന്ന് അകന്നു നിന്നുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ ചെയ്തുപോയ തിന്മകൾ -അതെത്ര ധാരാളമുണ്ടെങ്കിലും- നാമവർക്ക് പൊറുത്തു നൽകുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാമവരെ സ്വർഗത്തിൽ സുഖാനുഗ്രഹങ്ങളുടെ പൂന്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിലുള്ള നിലക്കാത്ത അനുഗ്രഹങ്ങളിൽ അവർക്ക് സുഖവാസമാകാമായിരുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• العمل بما أنزل الله تعالى سبب لتكفير السيئات ودخول الجنة وسعة الأرزاق.
• അല്ലാഹു അവതരിപ്പിച്ചത് അനുസരിച്ച് പ്രവർത്തിക്കുക എന്നത് തിന്മകൾ പൊറുക്കപ്പെടാനും, സ്വർഗത്തിൽ പ്രവേശിക്കാനും, ഉപജീവനത്തിൽ വിശാലത നൽകപ്പെടാനുമുള്ള കാരണമാണ്.

• توجيه الدعاة إلى أن التبليغ المُعتَدَّ به والمُبْرِئ للذمة هو ما كان كاملًا غير منقوص، وفي ضوء ما ورد به الوحي.
• (അല്ലാഹുവിൻ്റെ) സന്ദേശത്തിൻ്റെ വെളിച്ചത്തിൽ, ദീനിലുള്ളത് വെട്ടിക്കുറക്കാതെ പൂർണ്ണമായി എത്തിച്ചു നൽകുന്ന തരത്തിലുള്ള പ്രബോധനമാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുകയും, ബാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുക എന്ന് പ്രബോധകരെ ഓർമ്മപ്പെടുത്തുന്നു ഈ ആയത്തുകൾ.

• لا يُعْتد بأي معتقد ما لم يُقِمْ صاحبه دليلًا على أنه من عند الله تعالى.
• അല്ലാഹുവിൽ നിന്നുള്ളതാണെന്നതിന് തെളിവ് സ്ഥാപിച്ചു നൽകുന്നത് വരെ ഒരു വിശ്വാസവും അത് കൊണ്ടു വന്നവരിൽ നിന്ന് സ്വീകരിക്കാൻ പാടില്ല.

 
Translation of the meanings Ayah: (65) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close