Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (67) Surah: Al-Mā’idah
یٰۤاَیُّهَا الرَّسُوْلُ بَلِّغْ مَاۤ اُنْزِلَ اِلَیْكَ مِنْ رَّبِّكَ ؕ— وَاِنْ لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهٗ ؕ— وَاللّٰهُ یَعْصِمُكَ مِنَ النَّاسِ ؕ— اِنَّ اللّٰهَ لَا یَهْدِی الْقَوْمَ الْكٰفِرِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിൽ നിന്ന് താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടത് മുഴുവനും താങ്കൾ (അവർക്ക്) അറിയിച്ചു നൽകുക. അതിൽ ഒരു കാര്യവും താങ്കൾ മറച്ചു വെക്കരുത്. അങ്ങനെ അതിൽ നിന്ന് എന്തെങ്കിലും ഒരു കാര്യം മറച്ചു വെച്ചാൽ താങ്കളുടെ രക്ഷിതാവിൻ്റെ സന്ദേശം എത്തിച്ചു നൽകിയവനല്ല പിന്നീട് നിങ്ങൾ. (അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ജനങ്ങൾക്ക് എത്തിച്ചുനൽകാൻ അല്ലാഹു കൽപ്പിച്ചതെല്ലാം അവിടുന്ന് എത്തിച്ചു നൽകിയിട്ടുണ്ട്. ആരെങ്കിലും അതിന് വിരുദ്ധമായി എന്തെങ്കിലും വാദിച്ചാൽ അല്ലാഹുവിൻ്റെ മേൽ ഗുരുതരമായ കള്ളം അവൻ കെട്ടിച്ചമച്ചിരിക്കുന്നു.) ഇന്നേ ദിവസത്തിന് ശേഷം അല്ലാഹു താങ്കളെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാണ്. അതിനാൽ അവർക്കിനി താങ്കളെ ഉപദ്രവമേൽപ്പിക്കാൻ കഴിയില്ല. ജനങ്ങൾക്ക് (അല്ലാഹുവിൻ്റെ സന്ദേശം) എത്തിച്ചു നൽകുക എന്നതല്ലാതെ താങ്കൾക്ക് ബാധ്യതയില്ല. സന്മാർഗം ഉദ്ദേശിക്കാത്ത, കാഫിറുകളെ അവൻ സന്മാർഗത്തിലേക്ക് എത്തിക്കുന്നതല്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• العمل بما أنزل الله تعالى سبب لتكفير السيئات ودخول الجنة وسعة الأرزاق.
• അല്ലാഹു അവതരിപ്പിച്ചത് അനുസരിച്ച് പ്രവർത്തിക്കുക എന്നത് തിന്മകൾ പൊറുക്കപ്പെടാനും, സ്വർഗത്തിൽ പ്രവേശിക്കാനും, ഉപജീവനത്തിൽ വിശാലത നൽകപ്പെടാനുമുള്ള കാരണമാണ്.

• توجيه الدعاة إلى أن التبليغ المُعتَدَّ به والمُبْرِئ للذمة هو ما كان كاملًا غير منقوص، وفي ضوء ما ورد به الوحي.
• (അല്ലാഹുവിൻ്റെ) സന്ദേശത്തിൻ്റെ വെളിച്ചത്തിൽ, ദീനിലുള്ളത് വെട്ടിക്കുറക്കാതെ പൂർണ്ണമായി എത്തിച്ചു നൽകുന്ന തരത്തിലുള്ള പ്രബോധനമാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുകയും, ബാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുക എന്ന് പ്രബോധകരെ ഓർമ്മപ്പെടുത്തുന്നു ഈ ആയത്തുകൾ.

• لا يُعْتد بأي معتقد ما لم يُقِمْ صاحبه دليلًا على أنه من عند الله تعالى.
• അല്ലാഹുവിൽ നിന്നുള്ളതാണെന്നതിന് തെളിവ് സ്ഥാപിച്ചു നൽകുന്നത് വരെ ഒരു വിശ്വാസവും അത് കൊണ്ടു വന്നവരിൽ നിന്ന് സ്വീകരിക്കാൻ പാടില്ല.

 
Translation of the meanings Ayah: (67) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close