Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (85) Surah: Al-Mā’idah
فَاَثَابَهُمُ اللّٰهُ بِمَا قَالُوْا جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا ؕ— وَذٰلِكَ جَزَآءُ الْمُحْسِنِیْنَ ۟
അപ്പോൾ അവരുടെ വിശ്വാസത്തിനും സത്യം അംഗീകരിച്ചതിനുമുള്ള പ്രതിഫലമായി അല്ലാഹു സ്വർഗത്തോപ്പുകൾ അവർക്കായി നൽകി. അവിടെയുള്ള കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അതാകുന്നു സത്യം പിൻപറ്റുകയും ഒരു നിബന്ധനയോ ഉപാധിയോ ഇല്ലാതെ സത്യത്തിന് കീഴൊതുങ്ങുകയും ചെയ്ത സദ്'വൃത്തർക്കുള്ള പ്രതിഫലം.
Arabic explanations of the Qur’an:
Benefits of the verses in this page:
• الأمر بتوخي الطيب من الأرزاق وترك الخبيث.
• ഉപജീവനങ്ങളിൽ നിന്ന് പരിശുദ്ധമായത് അന്വേഷിക്കാനും, മ്ലേഛമായത് ഉപേക്ഷിക്കാനുമുള്ള കൽപ്പന.

• عدم المؤاخذة على الحلف عن غير عزم للقلب، والمؤاخذة على ما كان عن عزم القلب ليفعلنّ أو لا يفعلنّ.
• ഹൃദയസാന്നിധ്യമില്ലാതെ ചെയ്ത ശപഥങ്ങൾക്ക് ശിക്ഷയുണ്ടാകില്ല. എന്തെങ്കിലും ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഹൃദയസാന്നിധ്യത്തോടെ ശപഥമെടുക്കുകയും (അത് ലംഘിക്കുകയും) ചെയ്താൽ മാത്രമേ ശിക്ഷയുള്ളൂ.

• بيان أن كفارة اليمين: إطعام عشرة مساكين، أو كسوتهم، أو عتق رقبة مؤمنة، فإذا لم يستطع المكفِّر عن يمينه الإتيان بواحد من الأمور السابقة، فليكفِّر عن يمينه بصيام ثلاثة أيام.
• ശപഥം ലംഘിച്ചാലുള്ള പ്രായശ്ചിത്തം: പത്ത് ദരിദ്രർക്ക് ഭക്ഷണം നൽകുകയോ, വസ്ത്രം ധരിപ്പിക്കുകയോ, ഒരു മുസ്ലിമായ അടിമയെ മോചിപ്പിക്കുകയോ ചെയ്യലാണ്. ഈ പറയപ്പെട്ട കാര്യങ്ങളിൽ ഒന്നും ചെയ്യുവാൻ ഒരാൾക്ക് സാധിച്ചില്ലെങ്കിൽ അവൻ തൻ്റെ ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തമായി മൂന്ന് ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്.

• قوله تعالى: ﴿... إنَّمَا الْخَمْرُ ...﴾ هي آخر آية نزلت في الخمر، وهي نص في تحريمه.
* മദ്യത്തെ കുറിച്ച് പരാമർശിക്കുന്ന (إنَّمَا ﭐلْخَمْرُ) എന്നു തുടങ്ങുന്ന ആയത്ത് ഈ വിഷയത്തിൽ (മദ്യത്തിൻ്റെ വിഷയത്തിൽ) അവസാനം അവതരിച്ച ആയത്താണ്. മദ്യം നിഷിദ്ധമാണ് എന്നതിൽ ഖണ്ഡിതമായ തെളിവാണിത്.

 
Translation of the meanings Ayah: (85) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close