Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (93) Surah: Al-Mā’idah
لَیْسَ عَلَی الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جُنَاحٌ فِیْمَا طَعِمُوْۤا اِذَا مَا اتَّقَوْا وَّاٰمَنُوْا وَعَمِلُوا الصّٰلِحٰتِ ثُمَّ اتَّقَوْا وَّاٰمَنُوْا ثُمَّ اتَّقَوْا وَّاَحْسَنُوْا ؕ— وَاللّٰهُ یُحِبُّ الْمُحْسِنِیْنَ ۟۠
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനിലേക്ക് സാമീപ്യം തേടിക്കൊണ്ട് സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കഴിച്ചു പോയിട്ടുണ്ടെങ്കിൽ അവർക്ക് മേൽ അപരാധമില്ല; അല്ലാഹുവിൻ്റെ കോപം തങ്ങൾക്ക് മേൽ വന്നുഭവിക്കുന്നതിനെ സൂക്ഷിച്ചു കൊണ്ടും, അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ ചെയ്യുന്നവരായി കൊണ്ടും നിഷിദ്ധങ്ങൾ ഉപേക്ഷിച്ചവരാണ് അവരെങ്കിൽ. വീണ്ടും അല്ലാഹു കാണുന്നുണ്ടെന്ന ബോധ്യം വർദ്ധിക്കുകയും, അങ്ങനെ അല്ലാഹുവിനെ മുന്നിൽ കാണുന്നുവെന്നത് പോലെ അവനെ ആരാധിക്കുകയും ചെയ്തവരാണ് അവരെങ്കിൽ (അവർക്ക് മേൽ അപരാധമില്ല). അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; കാരണം, അല്ലാഹു തങ്ങളെ കണ്ടുകൊണ്ടിരിക്കുന്നെന്ന ബോധം എപ്പോഴും അവരോടൊപ്പമുണ്ട്. ഒരു വിശ്വാസിയെ തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കുകയും കൃത്യമാക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്നത് അക്കാര്യമാണ്.
Arabic explanations of the Qur’an:
Benefits of the verses in this page:
• عدم مؤاخذة الشخص بما لم يُحَرَّم أو لم يبلغه تحريمه.
• നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപോ, നിഷിദ്ധമാണെന്ന വിവരം അറിയുന്നതിന് മുൻപോ ചെയ്തു പോയ കാര്യത്തിൻ്റെ പേരിൽ അല്ലാഹു ശിക്ഷിക്കുകയില്ല.

• تحريم الصيد على المحرم بالحج أو العمرة، وبيان كفارة قتله.
• ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയവർക്ക് മേൽ (കരമൃഗത്തെ) വേട്ടയാടുക എന്നത് നിഷിദ്ധമാകുന്നു. അതിനെ കൊലപ്പെടുത്തിയാലുള്ള പ്രായശ്ചിത്തം ഈ ആയത്തുകളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

• من حكمة الله عز وجل في التحريم: ابتلاء عباده، وتمحيصهم، وفي الكفارة: الردع والزجر.
• ചില കാര്യങ്ങൾ നിഷിദ്ധമാക്കുന്നതിന് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശലക്ഷ്യത്തിൽ പെട്ടതാണ് തൻ്റെ അടിമകളെ പരീക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്നത്. (തിന്മകൾ ചെയ്തവർക്കുള്ള) പ്രായശ്ചിത്തം കൊണ്ടുള്ള ഉദ്ദേശം തിന്മയിൽ നിന്ന് അകറ്റലും ഭയപ്പെടുത്തലുമാണ്.

 
Translation of the meanings Ayah: (93) Surah: Al-Mā’idah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close