Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (50) Surah: Al-An‘ām
قُلْ لَّاۤ اَقُوْلُ لَكُمْ عِنْدِیْ خَزَآىِٕنُ اللّٰهِ وَلَاۤ اَعْلَمُ الْغَیْبَ وَلَاۤ اَقُوْلُ لَكُمْ اِنِّیْ مَلَكٌ ۚ— اِنْ اَتَّبِعُ اِلَّا مَا یُوْحٰۤی اِلَیَّ ؕ— قُلْ هَلْ یَسْتَوِی الْاَعْمٰی وَالْبَصِیْرُ ؕ— اَفَلَا تَتَفَكَّرُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിൻ്റെ കയ്യിലുള്ള ഉപജീവനത്തിൻ്റെ ഖജനാവുകൾ എൻ്റെ അടുക്കലുണ്ടെന്നും, അതിൽ ഞാൻ ഉദ്ദേശിച്ച പോലെ ചെലവഴിക്കാൻ എനിക്ക് കഴിയുമെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. അല്ലാഹു എനിക്ക് അവൻ്റെ പക്കൽ നിന്നുള്ള സന്ദേശമായി അറിയിച്ചു തന്നതല്ലാത്ത വല്ല മറഞ്ഞ കാര്യവും എനിക്കറിയാമെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. മലക്കുകളുടെ കൂട്ടത്തിൽ പെട്ട ഒരു മലക്കാണ് ഞാനെന്നും നിങ്ങളോട് ഞാൻ പറയുന്നില്ല. ഞാൻ അല്ലാഹുവിൽ നിന്നുള്ള ഒരു ദൂതൻ (റസൂൽ) മാത്രമാകുന്നു. എനിക്ക് അല്ലാഹു സന്ദേശമായി അറിയിച്ചു നൽകുന്നതല്ലാതെ (മറ്റൊന്നും) ഞാൻ പിൻപറ്റുന്നില്ല. എനിക്കില്ലാത്ത ഒരു കാര്യവും ഉണ്ടെന്ന് ഞാൻ വ്യാജം പറയുന്നില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: സത്യം മനസ്സിലാക്കാനുള്ള ഉൾക്കാഴ്ച നഷ്ടപ്പെട്ട് അന്ധത ബാധിച്ച (അല്ലാഹുവിനെ) നിഷേധിക്കുന്ന മനുഷ്യനും, സത്യം തിരിച്ചറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്ത (അല്ലാഹുവിൽ) വിശ്വസിച്ച മനുഷ്യനും സമമാകുമോ?! അല്ലയോ ബഹുദൈവാരാധകരേ! നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നില്ലേ?!
Arabic explanations of the Qur’an:
Benefits of the verses in this page:
• الأنبياء بشر، ليس لهم من خصائص الربوبية شيء البتة، ومهمَّتهم التبليغ، فهم لا يملكون تصرفًا في الكون، فلا يعلمون الغيب، ولا يملكون خزائن رزق ونحو ذلك.
• നബിമാർ മനുഷ്യരാണ്. അവർക്ക് സൃഷ്ടികർത്താവായ അല്ലാഹുവിൻ്റെ പ്രത്യേകതകളിൽ ഒന്നും തന്നെയില്ല. അവരുടെ ബാധ്യത അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ചു നൽകൽ മാത്രമാണ്. പ്രപഞ്ചത്തിൽ യാതൊരു നിയന്ത്രണവും അവരുടെ അധീനതയിലില്ല. അവർക്ക് മറഞ്ഞ കാര്യം അറിയുകയുമില്ല. ഉപജീവനത്തിൻ്റെ ഖജനാവോ മറ്റോ ഒന്നും അവർ ഉടമപ്പെടുത്തുന്നുമില്ല.

• اهتمام الداعية بأتباعه وخاصة أولئك الضعفاء الذين لا يبتغون سوى الحق، فعليه أن يقرِّبهم، ولا يقبل أن يبعدهم إرضاء للكفار.
• ഒരു പ്രബോധകൻ തൻ്റെ അനുയായികളെ പരിഗണിക്കുകയും ശ്രദ്ധിക്കുകയും വേണം. പ്രത്യേകിച്ച് സത്യമല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത ദരിദ്രരെ. അവരെ അയാൾ അടുത്തു നിർത്തേണ്ടതുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ചവരെ തൃപ്തിപ്പെടുത്തുന്നതിനായി അവരെ അകറ്റി നിർത്താൻ പ്രബോധകൻ തയ്യാറാകരുത്.

• إشارة الآية إلى أهمية العبادات التي تقع أول النهار وآخره.
• പകലിൻ്റെ ആദ്യത്തിലും (പുലരിയുടെ സമയം) അവസാനത്തിലും (സന്ധ്യാസമയം) ചെയ്യുന്ന ഇബാദത്തുകളുടെ മഹത്വം ഈ ആയത്തുകളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

 
Translation of the meanings Ayah: (50) Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close