Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (95) Surah: Al-An‘ām
اِنَّ اللّٰهَ فَالِقُ الْحَبِّ وَالنَّوٰی ؕ— یُخْرِجُ الْحَیَّ مِنَ الْمَیِّتِ وَمُخْرِجُ الْمَیِّتِ مِنَ الْحَیِّ ؕ— ذٰلِكُمُ اللّٰهُ فَاَنّٰی تُؤْفَكُوْنَ ۟
തീർച്ചയായും അല്ലാഹു മാത്രമാകുന്നു ധാന്യമണികൾ പിളർത്തുകയും അതിൽ നിന്ന് ധാന്യം പുറത്തു കൊണ്ടുവരികയും ചെയ്യുന്നത്. വിത്തുകൾ പിളർത്തി അതിൽ നിന്ന് ഈന്തപ്പനയും മുന്തിരിച്ചെടിയും പോലുള്ള വൃക്ഷങ്ങൾ പുറത്തു കൊണ്ടുവരുന്നതും അവൻ തന്നെ. നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്തു കൊണ്ടുവരുന്നു; മനുഷ്യനും സർവ്വ ജീവികളും ബീജത്തിൽ നിന്ന് പുറത്തു വരുന്നത് ഉദാഹരണം. നിർജീവമായതിനെ ജീവനുള്ളതിൽ നിന്നും അവൻ പുറത്തു കൊണ്ടുവരുന്നു; മനുഷ്യനിൽ നിന്ന് ബീജം പുറത്തു വരുന്നതും കോഴിയിൽ നിന്ന് മുട്ട പുറത്തു വരുന്നതും ഉദാഹരണം. ഇതെല്ലാം ചെയ്യുന്നവൻ അല്ലാഹുവാകുന്നു; അവനാകുന്നു നിങ്ങളെ സൃഷ്ടിച്ചത്. അപ്പോൾ എങ്ങനെയാണ് -ബഹുദൈവാരാധകരേ!- നിങ്ങൾ അവൻ്റെ ഈ അത്ഭുതകരമായ സൃഷ്ടിപ്പ് ദർശിച്ചതിന് ശേഷം സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നത്?!
Arabic explanations of the Qur’an:
Benefits of the verses in this page:
• الاستدلال ببرهان الخلق والرزق (تخليق النبات ونموه وتحول شكله وحجمه ونزول المطر) وببرهان الحركة (حركة الأفلاك وانتظام سيرها وانضباطها)؛ وكلاهما ظاهر مشاهَد - على انفراد الله سبحانه وتعالى بالربوبية واستحقاق الألوهية.
• സൃഷ്ടിപ്പും ഉപജീവനവും അറിയിക്കുന്ന തെളിവുകളും (ചെടികളുടെ സൃഷ്ടിപ്പും, അവയുടെ വളർച്ചയും രൂപമാറ്റങ്ങളും വലിപ്പവും മഴ പെയ്യിക്കുന്നതുമെല്ലാമാണ് ഉദ്ദേശം) ചലനത്തിൽ നിന്നുള്ള തെളിവുകളും (ഗ്രഹങ്ങളുടെ ചലനവും അവയുടെ കൃത്യമായ നീക്കവും കെട്ടുറപ്പുമെല്ലാം ഉദ്ദേശം) ഈ ആയത്തുകളിൽ അല്ലാഹു കൊണ്ടുവന്നിരിക്കുന്നു. ഈ രണ്ടു തെളിവുകളും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലുള്ള ഏകത്വവും ആരാധിക്കപ്പെടാനുള്ള അർഹതയും ബോധ്യപ്പെടുത്തുന്ന, സർവ്വർക്കും കണ്ടുമനസ്സിലാക്കാവുന്ന ദൃശ്യമായ തെളിവുകളാണ്.

• بيان ضلال وسخف عقول المشركين في عبادتهم للجن.
• ജിന്നുകളെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ വഴികേടും, ബുദ്ധിശൂന്യതയും അല്ലാഹു ബോധ്യപ്പെടുത്തിയിരിക്കുന്നു.

 
Translation of the meanings Ayah: (95) Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close