Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (97) Surah: Al-An‘ām
وَهُوَ الَّذِیْ جَعَلَ لَكُمُ النُّجُوْمَ لِتَهْتَدُوْا بِهَا فِیْ ظُلُمٰتِ الْبَرِّ وَالْبَحْرِ ؕ— قَدْ فَصَّلْنَا الْاٰیٰتِ لِقَوْمٍ یَّعْلَمُوْنَ ۟
മനുഷ്യരേ! അവനാകുന്നു കരയിലും കടലിലുമുള്ള യാത്രകളിൽ നിങ്ങൾക്ക് വഴികൾ അവ്യക്തമായാൽ അവ കണ്ടെത്തുന്നതിന് സഹായകരമായ വിധത്തിൽ നക്ഷത്രങ്ങളെ സൃഷ്ടിച്ചു നൽകിയത്. നമ്മുടെ ശക്തി ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളും നാമിതാ വിശദീകരിച്ചിരിക്കുന്നു. ഈ പ്രമാണങ്ങളെയും തെളിവുകളെയും കുറിച്ച് ചിന്തിക്കുകയും, അതിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുകയും ചെയ്യുന്ന ജനങ്ങൾക്ക് വേണ്ടിയത്രെ അത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• الاستدلال ببرهان الخلق والرزق (تخليق النبات ونموه وتحول شكله وحجمه ونزول المطر) وببرهان الحركة (حركة الأفلاك وانتظام سيرها وانضباطها)؛ وكلاهما ظاهر مشاهَد - على انفراد الله سبحانه وتعالى بالربوبية واستحقاق الألوهية.
• സൃഷ്ടിപ്പും ഉപജീവനവും അറിയിക്കുന്ന തെളിവുകളും (ചെടികളുടെ സൃഷ്ടിപ്പും, അവയുടെ വളർച്ചയും രൂപമാറ്റങ്ങളും വലിപ്പവും മഴ പെയ്യിക്കുന്നതുമെല്ലാമാണ് ഉദ്ദേശം) ചലനത്തിൽ നിന്നുള്ള തെളിവുകളും (ഗ്രഹങ്ങളുടെ ചലനവും അവയുടെ കൃത്യമായ നീക്കവും കെട്ടുറപ്പുമെല്ലാം ഉദ്ദേശം) ഈ ആയത്തുകളിൽ അല്ലാഹു കൊണ്ടുവന്നിരിക്കുന്നു. ഈ രണ്ടു തെളിവുകളും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലുള്ള ഏകത്വവും ആരാധിക്കപ്പെടാനുള്ള അർഹതയും ബോധ്യപ്പെടുത്തുന്ന, സർവ്വർക്കും കണ്ടുമനസ്സിലാക്കാവുന്ന ദൃശ്യമായ തെളിവുകളാണ്.

• بيان ضلال وسخف عقول المشركين في عبادتهم للجن.
• ജിന്നുകളെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ വഴികേടും, ബുദ്ധിശൂന്യതയും അല്ലാഹു ബോധ്യപ്പെടുത്തിയിരിക്കുന്നു.

 
Translation of the meanings Ayah: (97) Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close